Home Entertainment Celebrities

ഭാര്യക്ക് ഒപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് റെയ്ജൻ കൊടുത്ത ക്യാപ്ഷൻ കണ്ടോ, ഏറ്റെടുത്ത് ആരാധകർ

161

ടെലിവിഷൻ സിരീയൽ പ്രേക്ഷകരായ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് റെയ്ജൻ രാജൻ. ആത്മസഖി, പ്രിയപ്പെട്ടവൾ, തിങ്കൾക്കലമാൻ എന്നീ പരമ്പരകളിലൂടെയാണ് പ്രേക്ഷകർക്ക് റെയ്ജൻ രാജൻ ആരാധകർക്ക് സുപരിചിതർ ആയത്.

അതേ സമയം റെയ്ജനെ മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്നാണ് ചിലർ വിളിക്കുന്നത്. മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജും ആയുള്ള സാമ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ ഒരേസമയം സന്തോഷവും സങ്കടവുമാണ്. എന്ത് ചെയ്താലും ആളെ കണ്ടിട്ട് ചെയ്തതാണ് എന്ന് കേൾക്കുന്നത് എനിക്കിഷ്ടമല്ല. ആത്മസഖി എന്ന പരമ്പരയിലെ എസിപി സത്യജിത്ത് എന്ന കഥാപാത്രം അവതരിപ്പിച്ചതോടെയായിരുന്നു റെയ്ജന്റെ കരിയർ മാറിമറിഞ്ഞത്.

Advertisements

കഴിഞ്ഞ ദിവസം ആയിരുന്നു റെയ്ജന്റെ വിവാഹം. കോഴിക്കോട് സ്വദേശിയായ ശിൽപ ജയരാജ് ആണ് റെയ്ജന്റെ വധു. വളരെ ലളിതമായിട്ടായിരുന്നു താരത്തിന്റെ വിവാഹം നടത്തിയത്. റെയ്ജന്റെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിലും വൈറലായി മാറിയിരുന്നു.

ഇപ്പോൾ താരം പങ്കുവെച്ച ഭാര്യക്കൊപ്പമുള്ള ചിത്രവും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ സജീവമായ ശ്രദ്ധ നേടുന്നത്. നിന്നെ കണ്ടപ്പോഴാണ് എനിക്ക് എന്നിൽ നിന്നും നഷ്ടമായതിനെ കണ്ടെത്താൻ കഴിഞ്ഞത്. നീ എനിക്ക് പൂർണത വരുത്തുന്നു, എന്നെ നല്ല മനുഷ്യനാക്കുന്നു. നിന്നെ ഞാനൊരുപാട് ഇഷ്ടപ്പെടുന്നു, എന്നാണ് ചിത്രത്തിനൊപ്പം റെയ്ജൻ കുറിച്ചത്.

Also Read
നേരിൽ കണ്ടാൽ ഒരു ചിരി പോലുമില്ല, നിരന്തരം കളിയാക്കുന്ന കരീന; ഐശ്വര്യ-കരീന പിണക്കത്തിന് പിന്നിൽ അഭിഷേക് ബച്ചൻ, സംഭവം ഇങ്ങനെ

നടി സാധിക വേണുഗോപാൽ ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ജീവിതത്തിൽ പ്രണയവും ബ്രേക്കപ്പുമൊക്കെ ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ തന്നെ റെയ്ജൻ പറഞ്ഞിട്ടുണ്ട്. നാലാമത്തെ പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും താരം യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു. വിവാഹ ശേഷം എന്തുകൊണ്ടാണ് തങ്ങൾ രജിസ്റ്റർ വിവാഹം തിരഞ്ഞെടുത്തത് എന്ന് റെയ്ജനും ശിൽപയും വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടേത് ഹിന്ദു ക്രിസ്ത്യൻ വിവാഹമാണ്. അതുകൊണ്ട് പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നില്ല. രജിസ്റ്റർ ചെയ്യാം, അതാണ് ഞങ്ങളുടെ ഇഷ്ടം. അത് ആദ്യമേ തന്നെ പരസ്പരം പറഞ്ഞിരുന്നു. അങ്ങോട്ട് മാറാം, ഇങ്ങോട്ട് മാറാം. അവിടെ നടത്താം. ഇവിടെ നടത്താം എന്നിങ്ങനെ പലർക്കും പല അഭിപ്രായം ഉണ്ടായിരുന്നു.

അതൊന്നും വേണ്ട. ഓരോരുത്തരും അവരുടെ വിശ്വാസത്തിൽ നിൽക്കട്ടെ. അതുകൊണ്ട് ഞങ്ങൾ രജിസ്റ്റർ ചെയ്തു എന്നാണ് റെയ്ജൻ പറഞ്ഞത്. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സെയിൽസ് മേഖലയിൽ നിന്നുമാണ് റെയ്ജൻ സീരിയലിലേക്കെത്തിയത്. സീരിയലിൽ അഭിനയിക്കുന്നുണ്ടെങ്കിലും സിനിമയിലേക്ക് എത്തണമെന്നാണ് ആഗ്രഹം.

ഒരിടയ്ക്ക് റെയ്ജൻ നടി അനുശ്രീയുമായി പ്രണയത്തിലാണെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. അനുശ്രീയുടെ സഹോദരന്റെ വിവാഹത്തിന് പോയപ്പോൾ എടുത്ത ചിത്രങ്ങൾ ചേർത്താണ് അനുശ്രീയുമായി പ്രണയത്തിൽ ആണെന്ന വാർത്ത പ്രചരിപ്പിച്ചത്. അവൾ വന്നതിന് ശേഷം ഞാൻ തന്നെ മാറി.

Also Read
അഡ്വാൻസ് തുകയും വാങ്ങി കൈയ്യിൽ വെച്ചു, ഒടുവിൽ പടം തുടങ്ങാറായപ്പോൾ കാലുമാറി; ആരോ പറഞ്ഞ് തിരിച്ചതാണ്; ഭാമയുടെയും ലാലിന്റെയും ചതി വെളിപ്പെടുത്തി നിർമ്മാതാവ്

എന്റെ സ്വഭാവത്തിൽ തന്നെ വലിയ മാറ്റങ്ങൾ വന്നു. എന്റെ കരിയറിലും കുറേ മാറ്റം വന്നു. ഞാനിപ്പോൾ വളരെ കൂളും സന്തോഷത്തിലുമാണ്. മൊത്തത്തിൽ എന്റെ സർക്കിൾ തന്നെ മാറി. അതിന്റെ ക്രെഡിറ്റ് അവൾക്കാണ്. ഗേൾ ഫ്രണ്ട് വന്നതിന് ശേഷം ജീവിതത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് മുമ്പ് റെയ്ജൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

Advertisement