Home Entertainment Celebrities

കറുത്ത ടീ ഷർട്ടും ജീൻസും; പുത്തൻ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് കാവ്യ, പഴയ ഭംഗി വീണ്ടെടുക്കുകയാണോ എന്ന് ആരാധകർ

11595

മലയാളത്തിലെ ശാലീന സൗന്ദര്യം എന്നറിയിപ്പെടുന്ന താരം ഏതെന്ന് ചോദിച്ചാൽ ആരാധകർക്കുള്ള ഒറ്റ ഉത്തരം കാവ്യ മാധവൻ എന്ന് തന്നെയാണ്. ഇടതൂർന്ന് നീളത്തിൽ കിടക്കുന്ന മുടിയും മൂക്കൂത്തി പോലുള്ള മറുകും വിടർന്ന കണ്ണുകളും ചിരിയും ഒക്കെയാണ് കാവ്യയെ ആരാധകരുടെ ഇഷ്ട താരമാക്കിയത്.

Advertisements

ഒരു കാലത്ത് മലയാളത്തിലെ യുവാക്കളുടെ ഹരം എന്ന് പറയുന്നതും കാവ്യ തന്നെയായിരുന്നു. എന്നാൽ രണ്ടാമതും വിവാഹം കഴിഞ്ഞതോടെയാണ് കാവ്യ വിവാദങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണത്. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും നടിയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകർ.

Alos read; ലാലേട്ടനും പൃഥ്വിരാജും തടി കുറച്ചാൽ കഥാപാത്രം, ഞാൻ കുറച്ചാൽ ഷുഗർ രോഗി; പറഞ്ഞ് മടുത്തൂ, ഇതെന്ത് ന്യായം; രോഷം പ്രകടിപ്പിച്ച് ബാല

രണ്ടാം വിവാഹത്തിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത കാവ്യ പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും ദിലീപിനും മക്കൾക്കും ഒപ്പം എത്തുമ്പോഴുമൊക്കെയൊണ് കാവ്യയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയിൽ വൈറലാകാറുള്ളൂ. എന്നാൽ ഇപ്പോൾ, കാവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

കൊച്ചി വിട്ട് ചെന്നൈയിൽ എത്തിയിരിക്കുകയാണ് കാവ്യ ഇപ്പോൾ. ചെന്നെയിലെ നെയിൽ ആർടിസ്ട്രി എന്ന പ്രശസ്തമായ നഖം മിനുക്കുന്ന ബ്യൂട്ടി പാർലറിൽ കാവ്യ എത്തിയപ്പോഴുള്ള ചിത്രമാണ് വൈറലാകുന്നത്. ചിത്രത്തിൽ വൻ രൂപമാറ്റം കാവ്യയ്ക്കു സംഭവിച്ചിട്ടുണ്ടെന്ന് ചിത്രത്തിൽ നിന്നും തന്നെ വ്യക്തമാകുന്നുണ്ട്.

മകൾ മഹാലക്ഷ്മി ജനിച്ചതിനു ശേഷം വണ്ണം വച്ച കാവ്യ മാസങ്ങൾക്കു മുമ്പ് മകളെ എഴുത്തിനിരുത്തിയ ചടങ്ങിൽ പോലും വലിയ രൂപമാറ്റമൊന്നും വരുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ വലിയ മാറ്റമാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്. സാധാരണ ചുരിദാറിലും മറ്റും എത്തുന്ന കാവ്യ കറുത്ത ടീഷർട്ടും കറുപ്പും വെളുപ്പും ചേരുന്ന ജീൻസും ഷൂസുമെല്ലാം ഒരു ബാഗും തൂക്കിയാണ് നെയിൽ ആർടിസ്ട്രിയിൽ എത്തിയിരിക്കുന്നത്.

മുഖത്ത് മെയ്ക്കപ്പുകളോ എന്തിന് പേരിന് ഒരു പൊട്ടു പോലും തൊട്ടിട്ടില്ലാത്ത കാവ്യയെ വളരെയധികം മെലിഞ്ഞ രൂപത്തിലാണ് കാണുന്നത്. എന്തായാലും താരത്തിന്റെ വൻ മേക്കോവറിനു പിന്നിലുള്ള രഹസ്യം ഫിറ്റ്‌നസ് ആണോ അതോ മറിച്ച് സിനിമാ പ്രവേശനമാണോ എന്നും ആരാധകരിൽ ചോദ്യം ഉയരുന്നുണ്ട്.

2016 ലാണ് മലയാളക്കരയെ ഞെട്ടിച്ച് കൊണ്ട് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. ദാമ്പത്യ ജീവിതത്തിന്റെ ആറാം വർഷം പൂർത്തിയാക്കാൻ പോകുന്ന വേളയിലാണ് താരത്തിന്റെ പുത്തൻ ലുക്കും വൈറലാകുന്നത്. മൂത്തമകൾ മീനാക്ഷിയുടെയും ഇളയമകൾ മഹാലക്ഷ്മിയുടെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ് ദിലീപും കാവ്യയും.

Alos read; നഴ്സിംഗ് ജോലി ഉപേക്ഷിച്ച് അഭിനയ ലോകത്തേയ്ക്ക് കടന്നപ്പോൾ വിവാഹം, ശേഷം ഇടവേള; ശ്രുതി ലക്ഷ്മിയുടെയും ശ്രീലയയുടെയും വിശേഷങ്ങൾ ഇങ്ങനെ

ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും പൂർണമായി വിട്ട് നിൽക്കുകയാണ് കാവ്യ. മകൾ കൂടി വന്നതോടെ അവളുടെ കാര്യങ്ങൾ നോക്കുകയാണ്. ഏതെങ്കിലും വിവാഹത്തിൽ പങ്കെടുക്കാനോ അമ്പലങ്ങൾ സന്ദർശിക്കാനോ മാത്രമേ ദിലീപും കാവ്യയും കൂടുതലായി ആരാധകർക്ക് മുഖം കൊടുക്കാറൊള്ളൂ. ഏതായാലും പുത്തൻ ലുക്ക് വൈറലാവുകയാണ്.

Advertisement