Home Entertainment Celebrities

ഏഴാം വിവാഹ വാർഷികാഘോഷത്തിൽ നടി മുക്ത; ഒപ്പം ജീവിതത്തിലെ പുതിയ സന്തോഷം കൂടി പങ്കുവെച്ച് താരം, ആശംസകൾ നേർന്ന് ആരാധകർ

769

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് നടി മുക്ത. വിവാഹത്തിന് ശേഷമാണ് നടി സിനിമാ രംഗത്ത് നിന്ന് മാറി നിന്നത്. മകൾ കിയാരയ്ക്കും ഒപ്പം കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്.

Advertisements

ഇതിലൂടെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. മുക്ത പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെയും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറലാവാറുണ്ട്. എന്നാൽ ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഏഴാം വിവാഹവാർഷിക ആഘോഷത്തേ കുറിച്ചാണ് താരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്.

Also read; നഴ്സിംഗ് ജോലി ഉപേക്ഷിച്ച് അഭിനയ ലോകത്തേയ്ക്ക് കടന്നപ്പോൾ വിവാഹം, ശേഷം ഇടവേള; ശ്രുതി ലക്ഷ്മിയുടെയും ശ്രീലയയുടെയും വിശേഷങ്ങൾ ഇങ്ങനെ

കഴിഞ്ഞ ദിവസങ്ങളായി വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം മുക്ത ഷെയർ ചെയ്തിരുന്നു. മുക്ത മാത്രമല്ല മകൾ കിയരയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇണങ്ങിയും പിണങ്ങിയും താങ്ങായും തണലായും ഒരുമിച്ചുള്ള 7 വർഷം വിവാഹ വാർഷിക ആശംസകൾ എന്ന് കുറിച്ചു കൊണ്ടാണ് മുക്ത ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.

താരങ്ങളടക്കം അനേകം പേരാണ് ആശംസകൾ നേർന്ന് കൊണ്ട് എത്തുന്നത്. എന്നാൽ വിവാഹ വാർഷികതോടൊപ്പം മറ്റൊരു സന്തോഷം കൂടി മുക്തയേയും കുടുംബത്തേയും തേടിയെത്തിയിട്ടുണ്ട്. നൃത്തത്തിനും അഭിനയത്തിനും പുറമേ മികച്ചൊരു യൂട്യൂബ് വ്ലോഗർ കൂടിയാണ് മുക്ത. തങ്ങളുടെ കുടുംബ വിശേഷങ്ങളും ഷൂട്ടിങ് വിശേഷങ്ങളുമെല്ലാം തന്റെ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. മുക്ത ആൻഡ് കൺമണി ഒഫീഷ്യൽ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.

യൂട്യൂബ് സിൽവർ ബട്ടൺ കിട്ടിയതിന്റെ സന്തോഷ വാർത്തയാണ് താരം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. വിവാഹ വാർഷികത്തിന് നിങ്ങൾ ഞങ്ങൾക്ക് തന്ന സമ്മാനമാണ് എന്ന് പറഞ്ഞു കൊണ്ടാണ് നടി ചിത്രം പങ്കുവച്ചിരിക്കുന്നത്. എറണാകുളത്ത് വച്ചായിരുന്നു മുക്തയുടേയും റിങ്കുവിന്റേയും വിവാഹനിശ്ചയം നടന്നത്. 2015 ഓഗസ്റ്റ് 30 ഇരുവരും വിവാഹിതരായി. വിവാഹത്തിന് മുൻപ് സിനിമ രംഗത്ത് തിളങ്ങി നിന്നിരുന്നു മുക്ത. മലയാളത്തിൽ മാത്രമല്ല തമിഴിലും മുക്ത അഭിനയിച്ചു.

Also read; കറുത്ത ടീ ഷർട്ടും ജീൻസും; പുത്തൻ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് കാവ്യ, പഴയ ഭംഗി വീണ്ടെടുക്കുകയാണോ എന്ന് ആരാധകർ

2005ൽ പ്രദർശനത്തിന് എത്തിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയിൽ മുക്ത അവതരിപ്പിച്ച ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മകൾ കൺമണി എന്ന് വിളിക്കുന്ന കിയാരയും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. പത്താംവളവ് എന്ന ചിത്രത്തിലാണ് കൺമണി എത്തിയത്.

Advertisement