അന്ന് റിമാ കല്ലിങ്കൽ പറയാതെ സെറ്റിൽ നിന്നും പോയി, ഷൂട്ടിങിന് വിളിക്കാൻ ചെന്നപ്പോൾ ആളില്ല, റിമാ കല്ലിങ്കലിന്റെ അച്ചടക്കമില്ലായ്മയെ കുറിച്ച് സിബി മലയിൽ

685

താരരാജക്കൻമാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടക്കം നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ക്ലസ്സിക് സംവിധായകൻ ആണ് സിബി മലയിൽ. മുത്താരംകുന്ന് പിഒ എന്ന സിനിമലൂടെ സംവിധാനം തുടങ്ങിയ അദ്ദേഹം പിന്നീട് തനിയാവർത്തനം, ഭരതം, കമലദളം, സദയം, ആകാശദൂത്, ചെങ്കോൽ തുടങ്ങി മലയാള സിനിമയിലെ ക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ്.

കോളജ് പഠനകാലത്ത് സിനിമകൾ കണ്ടുകണ്ട് അതിനോടുള്ള അഭിനിവേശം വർധിച്ച് സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും അതിന്റെ പിന്നണിയിൽ എത്തിച്ചേരണം എന്നുമുള്ള ആഗ്രഹം കൊണ്ടും സിനിമയിലെത്തിയ പ്രതിഭയാണ് സിബി മലയിൽ. അങ്ങനെയാണ് അദ്ദേഹം സിനിമയുടെ സാങ്കേതിക വശങ്ങൾ പഠിക്കാൻ അന്നത്തെ ഏറ്റവും വലിയ സിനിമാ പ്രൊഡക്ഷൻ ഹൗസായ നവോദയിൽ എത്തിയത്. 1980കളുടെ തുടക്കത്തിലാണ് സിനിമാ മേഖലയിൽ അദ്ദേഹം എത്തുന്നത്.

Advertisements

ഫാസിൽ, പ്രിയദർശൻ, ജിജോ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ കീഴിൽ സഹായിയായി പ്രവർത്തിച്ചു. ശ്രീനിവാസൻ, ജഗദീഷ്, മുകേഷ് തുടങ്ങിയവരുമായുണ്ടായ സൗഹൃദത്തിൽ പിന്നീട് ജഗദീഷ് കഥയും, ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും ഒരുക്കിയ മുത്താരംകുന്ന് പിഒ എന്ന സിനിമ സിബി മലയിൽ സംവിധാനം ചെയ്തു. തൊട്ടടുത്ത വർഷം ശ്രീനിവാസന്റെ തിരകഥയിൽ മോഹൻലാൽ മേനക എന്നിവരെ അണിനിരത്തി ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന സിനിമ ഹാസ്യ പശ്ചാത്തലത്തിൽ ഒരുക്കി.

Also Read
ആ ജീവിതം പാഠപുസ്തകമാണ്; അമ്മ അടങ്ങിയിരിക്കുന്നില്ല; ഞങ്ങളേക്കാള്‍ തിരക്കിലാണ്:മല്ലിക സുകുമാരനെ കുറിച്ച് മനസ് തുറന്ന് സുപ്രിയ

ഒരു സാമൂഹിക വിമർശന ചിത്രമായ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം പ്രേക്ഷക ശ്രദ്ധയ്ക്ക് ഒപ്പം ആ വർഷത്തെ മികച്ച സാമൂഹിക ക്ഷേമ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം കൂടി നേടിയോടെ സിബി മലയിൽ എന്ന സംവിധായകൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. സിബി മലയിൽ സംവിധാനം ചെയ്ത സിനിമകൾ ഓരോന്നും സിനിമയെ പഠിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഉള്ള പുസ്തകമാണ്.

അതേ സമയം സിബി മലയിൽ നടി റിമ കല്ലിങ്കലിനെ കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് സംസാരിക്കവെയാണ് റിമയുടെ ഒരു പ്രവൃത്തി തന്നെ വേദനിപ്പിച്ചതിനെ കുറിച്ച് സിബി മലയിൽ വെളിപ്പെടുത്തിയത്. യുവ താരങ്ങളിൽ ചിലർക്കെങ്കിലും അച്ചടക്കമില്ലായ്മയുണ്ട്.

വളരെ സീനിയർ ആയിട്ടുള്ള ആർട്ടിസ്റ്റുകൾക്ക് ഒപ്പം ഞാൻ സഹ സംവിധായകനായി ഇരുന്നപ്പോഴും അല്ലാത്തപ്പോഴും പ്രവൃത്തിച്ചിട്ടുണ്ട്. പ്രേം നസീർ അടക്കമുള്ള താരങ്ങൾ അവരുടെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത് തന്നെയാണ്. അവരുടെ പ്രൊഫഷന് അവർ കൊടുക്കുന്ന മര്യാദയും നമുക്ക് അവരുടെ പ്രവൃത്തിയിൽ കാണാം.

Also Read
പിന്തുണച്ച് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി; പുതിയ വിശേഷവുമായി സിദ്ധുവും അപര്‍ണയും; ആശംസയുമായി ആരാധകര്‍

ബഹുമാനം എന്ന് ഞാൻ ഉദ്ദേശിച്ചത് എന്നെ ആദരിക്കണം എന്നല്ല. ഒരു ലൊക്കേഷന്റെ പൂർണ്ണമായ നിന്ത്രണം വഹിക്കുന്ന ആളെന്ന നിലയിൽ അതിന്റെ പൂർണ്ണമായ ഉത്തരവാദിത്വമുള്ള ആളെന്ന നിലയിലാണ് ഉദ്ദേശിച്ചത്. നടൻ തിക്കുറുശ്ശിക്കൊപ്പം സിനിമ ചെയ്തപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്ന് മേക്കപ്പ് അഴിച്ചോട്ടെയെന്ന് ചോദിച്ച് എന്റെ വായിൽ നിന്നും സമ്മതം കിട്ടിയാൽ മാത്രമെ പോവുകയുള്ളു.

അത്രത്തോളം സീനിയറായ ആർട്ടിസ്റ്റാണ് അദ്ദേഹം എന്നതുകൂടി ഓർക്കണം. ജഗതി ശ്രീകുമാറും തിക്കുറിശ്ശിയെപ്പോലെ അനുവാദം ചോദിച്ച ശേഷമെ മേക്കപ്പ് അഴിക്കൂ. അത് അവരുടെ പ്രൊഫഷനോടുള്ള കമ്മിറ്റ്‌മെന്റാണ് കാണിക്കുന്നത്. പക്ഷെ പുതിയ തലമുറയിലെ ആളുകൾക്ക് അവരുടെ തലയിലൂടെ ആണ് സിനിമ ഓടുന്നത് എന്ന ധാരണ ചിലർക്ക് എങ്കിലുമുണ്ട്.

ചില അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. അത് എന്റെ കരിയറിലെ ആദ്യത്തെ സംഭവമാണ്. റിമ കല്ലിങ്കിൽ ഒരിക്കൽ എന്നോട് പറയാതെ ലൊക്കേഷനിൽ നിന്നും പോയി. രാവിലെ ഷൂട്ടിങിന് വിളിക്കാൻ ചെന്നപ്പോൾ ആളില്ലാത്ത സ്ഥിതിയായിരുന്നു. ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെതാണ്.

Also Read
ഫിൽറ്റർ ഒക്കെ നിരോധിച്ചാൽ തീരാവുന്നതേ ഒള്ളൂ ഇതൊക്കെ; സോഷ്യൽമീഡിയയിലെ ദേവുവിന്റെ യഥാർത്ഥ ലുക്ക് കണ്ട് അന്തംവിട്ട് ആരാധകർ!

സിനിമ എന്ന പ്രൊഫഷൻ അവർക്ക് കൊടുക്കുന്ന ഗ്ലാമർ, അംഗീകാരം എന്നിവ അവർക്ക് മറ്റ് രീതിയിലുള്ള സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഞാൻ ഒരിക്കൽ അവരോട് പറഞ്ഞിരുന്നു സിനിമ ഉള്ളതുകൊണ്ടാണ് ഇതൊക്കെ നിങ്ങൾക്കുള്ളത് എന്നും സിബി മലയിൽ വ്യക്തമാക്കുന്നു.

Advertisement