Home Entertainment

സാന്ത്വനം താരങ്ങളുടെ ഒരു ദിവസത്തെ ശമ്പളം എത്രയാണെന്ന് അറിയണോ, ഞെട്ടി ആരാധകര്‍

4630

സീരിയല്‍ ആരാധകരായ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയല്‍. പാണ്ഡ്യന്‍ സ്റ്റോഴ്സ് എന്ന തമിഴ് സൂപ്പര്‍ഹിറ്റ് പരമ്പരയുടെ മലയാളം റിമേക്കാണ് സാന്ത്വനം.

Advertisements

പ്രമുഖ നടി ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത്താണ് സാന്ത്വനം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ചിപ്പിയാണ്. ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരന്‍, സജിന്‍, ഗോപിക, ഗിരീഷ്, രക്ഷാ രാജ് തുടങ്ങിയ താരങ്ങളും പരമ്പരയില്‍ അണി നിരക്കുന്നു. റേറ്റിങ്ങില്‍ മുന്‍പന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം.

Also Read: സത്യത്തിൽ അന്ന് ഞാൻ സജിന്റെ വീട്ടിൽ പോയത് എല്ലാം പറഞ്ഞ് അവസാനിപ്പിക്കാൻ, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ആലീസ് ക്രിസ്റ്റി

കളി തമാശകളും പിണക്കങ്ങളും ഇണക്കങ്ങളും ഒത്തൊരുമയും എല്ലാമുള്ള സാന്ത്വനം സീരിയലിന് യുവാക്കള്‍ക്ക് ഇടയിലും നിരവധി ആരാധകരുണ്ട് എന്നതും മറ്റൊരു സത്യമാണ്. തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഓരോ കഥാപത്രങ്ങളെയും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.

സീരിയലിലെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സീരിയലില്‍ അഭിനയിക്കുന്ന താരങ്ങള്‍ വാങ്ങുന്ന ശമ്പളം എത്രയാണെന്നറിയാന്‍ ആരാധകര്‍ക്ക് ആകാംഷയേറെയാണ്.

Also Read: 20 വർഷത്തോളം അലട്ടിയ കേസ്, ഈ പ്രതിസന്ധി ഘട്ടത്തിലാണ് വിവാഹവും നടന്നത്; പ്രതിസന്ധി ഘട്ടത്തിൽ നടി പ്രിയങ്ക നേരിട്ടത്

സാന്ത്വനം സീരിയലിലെ ഓരോ ആള്‍ക്കും കിട്ടുന്ന പൈസയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. സീരിയലില്‍ ദേവിയായി എത്തുന്ന ചിപ്പിക്ക് അയ്യായിരം രൂപയാണ് ഒരു ദിവസത്തെ ശമ്പളം. അഞ്ജലിയായി എത്തുന്ന ഗോപിക്ക് ആകട്ടെ ദിവസം നാലായിരം രൂപയും. താരങ്ങളുടെ ശമ്പള വിവരം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍

Advertisement