Home Entertainment Celebrities

സിനിമയോട് വിട പറഞ്ഞത് ഇതിന് ആയിരുന്നു, സ്ത്രീകൾക്ക് ഇത് അത്യാവശ്യം, പുതിയ വെളിപ്പെടുത്തലുമായി പ്രിയ നടി മന്യ

300

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഒരുകാലത്ത് നടി മന്യ നായിഡു. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്. തുടർന്ന് കുഞ്ഞിക്കൂനൻ, രാക്ഷസരാജാവ്, അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ നടി ശ്രദ്ധേയയായി.
വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്. 2010വരെ മന്യ സിനിമകളിൽ സജീവമായിരുന്നു. 2013 ൽ വികാസ് ബാജ്പയിയുമായി മന്യ വിവാഹിതയായി. വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്. സൂപ്പർ ഹിറ്റ് സിനിമകളായ ജോക്കർ, വക്കാലത്ത് നാരായണൻ കുട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസുകളിൽ മന്യ ഇടം നേടുക ആയിരുന്നു.

Advertisements

വളരെ കുറച്ച് സിനിമകളിൽ മാത്രം നായിക വേഷം ചെയ്തതിന് ശേഷം മന്യ സിനിമാ മേഖലയിൽ നിന്ന് വിടപറയുക ആയിരുന്നു. എന്നാൽ ഇപ്പോൾ താരം എവിടെയെന്ന മലയാളി പ്രേക്ഷരുടെ ചോദ്യങ്ങൾക്ക് വിരാമമിട്ട് താരം തന്നെ എത്തിയിരിക്കുക ആണ്, ഈ തിരിച്ചു വരവിലൂടെ ഒരു സന്തോഷ വാർത്ത കൂടി പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് മന്യ.

Also Read
ജയറാമും കുടുംബവും പങ്കുവെച്ച ചിത്രത്തിൽ കാളിദാസന്റെ ഒപ്പം നിൽക്കുന്നത് ആരാണെന്ന് മനസിലായോ, കാളിദാസും ഈ സുന്ദരിയും തമ്മിൽ എന്താ ബന്ധമെന്ന് അറിയാമോ

ഒന്നും രണ്ടും സിനിമകളിൽ മാത്രം മുഖം കാണിച്ച് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയതിന് ശേഷം കല്യാണം കഴിഞ്ഞ് പിന്നീട് സിനിമയിൽ ലോകത്ത് നിന്ന് യാത്ര പറഞ്ഞു പോകുന്നത് സ്ഥിരം പരിപാടിയാണ്. എന്നാൽ മന്യ സിനിമയിൽ ഉപേക്ഷിച്ച് പോയത് മറ്റൊരു കാര്യത്തിന് ആയിരുന്നു. അതായിരുന്നു പ്രേക്ഷരെയെല്ലാം ഞെട്ടിച്ചതും.

സിറ്റി എന്ന വലിയ ഒരു ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായിരിക്കുകയാണ് ഇപ്പോൾ മന്യ. ഇത് ഇൻസ്റ്റാഗ്രാമിലൂടെ മന്യ തന്നെയാണ് തന്റെ ആരാധകരെ അറിയിച്ചതും. സിനിമയിൽ നിന്ന് മന്യ നടത്തിയ യാത്ര സാമ്പത്തിക രംഗത്തേക്ക് ആയിരുന്നു എന്നതാണ് ഒരു രസകരമായ കാര്യം.

അഭിനയ മേഖയിൽ നിന്നവർ ആരും തന്നെ തെരഞ്ഞെടുക്കാത്ത ഒരു വേറിട്ട വഴിയാണ് മന്യ തിരഞ്ഞെടുത്തതും ഇപ്പോൾ വിജയിച്ച് എല്ലാവരെയും കാണിച്ചു കൊടുത്തതും. ഈ നേട്ടങ്ങളെല്ലാം ദൈവം അനുഗ്രഹിച്ചത് കൊണ്ടാണെന്നാണ് മന്യ പറയുന്നത്.

തന്റെ അമ്മയുടേയും, മകൾ ഓമിയുടേയും മറ്റ് തന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും എല്ലാ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും മന്യ പറയുന്നു. എന്നാൽ മന്യയുടെ ഈ വലിയ നേട്ടത്തിന്റെ ദിവസത്തിൽ മന്യ എല്ലാവരോടുമായി പറഞ്ഞത് എല്ലാ സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമായ ഒന്നാണ് എന്നാണ്.

Also Read
ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാൽ ലാലേട്ടൻ അഞ്ച് മണിയ്ക്ക് എത്തും, ലാലേട്ടൻ മേക്കപ്പിട്ട് ഇരിക്കുന്നു, നായിക വന്നില്ല, പിന്നെ സംഭവിച്ചത്: വെളിപ്പെടുത്തൽ

എന്നാൽ മാത്രമേ ഓരോരുത്തർക്കും സ്വന്തം കാര്യവും മാതാപിതാക്കളുടെ കാര്യവും നോക്കി നടത്താൻ സാധിക്കൂകയുള്ളു എന്നും മന്യ സന്തോഷം പങ്കുവച്ച് ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചു. സിനിമയിൽ നിന്നും വിട്ട് നിന്നെങ്കിലും താരത്തിന്റെ ഈ യാത്ര വലിയൊരു നേട്ടത്തിലാണ് ഇപ്പോൾ എത്തിച്ചത്.

Advertisement