ജയറാമും കുടുംബവും പങ്കുവെച്ച ചിത്രത്തിൽ കാളിദാസന്റെ ഒപ്പം നിൽക്കുന്നത് ആരാണെന്ന് മനസിലായോ, കാളിദാസും ഈ സുന്ദരിയും തമ്മിൽ എന്താ ബന്ധമെന്ന് അറിയാമോ

928

മലയാള സിനിമയിലെ നിരവധി താരങ്ങളാണ് ഇത്തവണത്ത തിരുവോണ ദിനത്തിൽ സോഷ്യൽ മീഡിയയിൽ കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയത്. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപും കുടുംബവും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചാണ് എത്തിയത്. വളരെ വേഗം തന്നെ ആ ചിത്രം വൈറലായി മാറുകയും ചെയ്തിരുന്നു.

എന്നാൽ താൻ ഒരു അമ്മയാകുവാൻ പോവുകയാണെന്ന് സന്തോഷ വാർത്തയാണ് പ്രിയ നടി മൈഥിലി ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ തെന്നിന്ത്യയുടെ പ്രിയ നടൻ ജയറാമിന്റെ കുടുംബ ചിത്രവും സോഷ്യൽ ലോകത്ത് വൈറലായി മാറുകയാണ്.

Advertisements

അതിന് ഒരു പ്രത്യേക കാരണവുമുണ്ട്. പാർവതിയും ജയറാമും മകൾ മാളവികയും മകൻ കാളിദാസും കൂടാതെ ആ ചിത്രത്തിൽ ഒരു സുന്ദരിക്കുട്ടി കൂടിയുണ്ട്. കാളിദാസ് ചേർത്തു പിടിച്ചിരിക്കുന്ന ഈ കുട്ടി ആരാണെന്നു തിരക്കിയിറങ്ങിയ സോഷ്യൽ മീഡിയ അതിനുള്ള ഉത്തരവും കണ്ടെത്തി. തിരുവോണ ദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബചിത്രം അതിവേഗമാണ് ആരാധകർക്കിടയിലെ ചൂടൻ ചർച്ചകൾക്ക് തുടക്കമിട്ടത്.

ജയറാം, പാർവതി, മാളവിക, കാളിദാസ് എന്നിവർക്കൊപ്പം മറ്റൊരു പെൺകുട്ടി കൂടി കുടുംബചിത്രത്തിൽ ഇടം നേടിയപ്പോൾ അതാരാ കാളിയുടെ കൂടെ? എന്ന ചോദ്യമായിരുന്നു ആരാധകർ ഉന്നയിച്ചത്. ഇപ്പോഴിതാ, അതിനുള്ള ഉത്തര കിട്ടിയിരിക്കുകയാണ്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസന് ഓപ്പം താരത്തിന്റെ കുടുംബ ചിത്രത്തിൽ ഇടം നേടിയ പെൺകുട്ടി.

Also Read
ഉമ്മിയുടെ കല്യാണം പതിമൂന്നാം വയസിലായിരുന്നു, പറയുന്നവർ പറയട്ടെ എന്നാണ് അന്ന് ഉമ്മി പറഞ്ഞത്: തുറന്നു പറഞ്ഞ് അൻഷിത

കാളിദാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ തരിണിയും സ്വന്തം പേജിൽ പങ്കുവച്ചിട്ടുണ്ട്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി. കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്. കാളിദാസ് പകർത്തിയ നിരവധി ഫോട്ടോകൾ തരിണി തന്റെ പേജിൽ ഇതിനു മുമ്പും പങ്കുവച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ധാരാളം ഫോട്ടോകൾ കാളിദാസ് പങ്കുവയ്ക്കാറുണ്ടെങ്കിലും ഇതാദ്യം ആയാണ് കുടുംബാംഗം അല്ലാത്ത ഒരാൾ കാളിദാസിന് ഒപ്പം കുടുംബ ചിത്രത്തിൽ ഇടം നേടുന്നത്. അതു തന്നെയാണ് ആരാധകരെ ആശയ കുഴപ്പത്തിലാക്കിയതും. വളരെ അപൂർവ്വമായി മാത്ര കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവരാണ് ജയറാമും കുടുംബവും.

പാർവ്വതിയുടെ വീഡിയോകൾ മക്കൾ സോഷ്യൽ മീഡിയയിൽ ഇടുന്നതെല്ലാം വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം പാർവതി മാളവികയ്ക്ക് ചോറു വാരി കൊടുക്കുന്ന വീഡിയോയും പാർവതി മുറിയുടെ മൂലയ്ക്കിരുന്ന് ഐസ്‌ക്രീം ഒരു തുള്ളി പോലും കളയാതെ കഴിച്ചു തീർക്കുന്നതുമെല്ലാം വൈറലായിരുന്നു.

മാത്രമല്ല, കഴിഞ്ഞ ദിവസമായിരുന്നു പാർവതിയുടെയും ജയറാമിന്റെയും വിവാഹ വാർഷികം. കേക്ക് മുറിച്ച് ജയറാമിന്റെ വായിൽ വെച്ച് കൊടുക്കുന്ന പാർവതിയുടെ ചിത്രവും മക്കൾ പങ്കുവച്ചിരുന്നു. സന്തോഷകരമായ മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന അപ്പയ്ക്കും അമ്മയ്ക്കും സ്‌നേഹം. ലവ് യു സൊ മച്ച്’ എന്ന അടിക്കുറിപ്പാണ് കാളിദാസ് അതിനു നൽകിയത്.

മലയാള സിനിമയിലെ നായക നടന്മാരിൽ പ്രധാനിയായിരുന്നു ജയറാം ഒരു കാലത്ത്. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരൻ ആയിരുന്ന ജയറാം ഇപ്പോഴും നായകനായി തുടരുകയാണ്. ഇടക്കാലത്ത് ജയറാം തിരഞ്ഞെടുത്ത സിനിമകളെല്ലാം പരാജയത്തിലേക്ക് കൂപ്പുകുത്തിയതോടെ ആരാധകരും നിരാശയിൽ ആയിരുന്നു.

Also Read
ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാൽ ലാലേട്ടൻ അഞ്ച് മണിയ്ക്ക് എത്തും, ലാലേട്ടൻ മേക്കപ്പിട്ട് ഇരിക്കുന്നു, നായിക വന്നില്ല, പിന്നെ സംഭവിച്ചത്: വെളിപ്പെടുത്തൽ

എന്നാൽ പഞ്ചവർണതത്ത എന്ന സിനിമയിലൂടെ ശക്തമായൊരു തിരിച്ച് വരവ് നടത്തി ജയറാം ഞെട്ടിച്ചിരുന്നു. സിനിമ ജീവിതത്തെ പോലെ തന്റെ കുടുംബ ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്ന ആളാണ് ജയറാം. ഹിറ്റ് നായകന്മാരുടെ ഒപ്പം തകർത്തഭിനയിച്ച് കൊണ്ടിരുന്നപ്പോഴാണ് പാർവതി നടൻ ജയറാമുമായി പ്രണയത്തിലായത്. പിന്നീട് വിവാഹം ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. 1992ലാണ് പാർവതിയും ജയറാമും വിവാഹിതരായത്.

Advertisement