ഉമ്മിയുടെ കല്യാണം പതിമൂന്നാം വയസിലായിരുന്നു, പറയുന്നവർ പറയട്ടെ എന്നാണ് അന്ന് ഉമ്മി പറഞ്ഞത്: തുറന്നു പറഞ്ഞ് അൻഷിത

379

മലയാളികൾക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറിയ സീരിയൽ താരമാണ് അൻഷിത് അൻജി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയലിലൂടെ അൻഷിത പ്രേക്ഷക മനംകീഴടക്കിയത്. യൂട്യൂബിലും വളരെ അധികം സജീവമാണ് അൻഷിത.

തന്റെ കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും നടി സ്ഥിരം യൂട്യൂബിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അൻഷിതയുടെ ഒരു അഭിമുഖ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയൽ.

Advertisements

കുടുംബ വിളക്കിലെ പ്രധാന താരങ്ങളിൽ ഒരാളായ ആനന്ദ് നാരായണൻ തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോകളാണ് പങ്കുവെയ്ക്കാറുള്ളത്. മിനിസ്‌ക്രീനിലെ താരങ്ങൾക്ക് ഒപ്പം തന്നെയാവും ആനന്ദിന്റെ വീഡിയോകൾ. ഇപ്പോഴിതാ നടി അൻഷിത ആനന്ദിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് വിശേഷങ്ങൾ ആണ് വൈറലായി മാറുന്നത്.

Also Read
ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാൽ ലാലേട്ടൻ അഞ്ച് മണിയ്ക്ക് എത്തും, ലാലേട്ടൻ മേക്കപ്പിട്ട് ഇരിക്കുന്നു, നായിക വന്നില്ല, പിന്നെ സംഭവിച്ചത്: വെളിപ്പെടുത്തൽ

തന്റെ അഭിനയത്തിന്റെ തുടക്ക കാലത്ത് കുടുംബത്തിൽ നിന്നും പിന്തുണ ലഭിച്ചിട്ടില്ലെന്നും അന്നൊക്കെ തന്റെ ഉമ്മിയാണ് പിന്തുണ തന്നിരുന്നതെന്നുമാണ് അൻഷിത പറയുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായ ഉമ്മിയെ കുറിച്ചും സീരിയലിലെ വിശേഷങ്ങളുമെല്ലാം അൻഷിത തുറന്നു പറയുന്നു.

ഷോർട്ട് ഫിലിമും ആൽബങ്ങളും ചെയ്യുന്ന കാലം മുതൽ ബിപിൻ ചേട്ടനും താനും സുഹൃത്തുക്കൾ ാണ്. ഇപ്പോൾ മൂന്നാല് വർഷമായി. പുള്ളിയുടെ കൂടെ ഞാൻ ഭയങ്കര കംഫർട്ടബിൾ ആണ്. ഞാൻ മാത്രമല്ല ബിപിൻ ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും അങ്ങനെയേ പറയുകയുള്ളു.

എന്ത് സീൻ വന്നാലും അദ്ദേഹം നമുക്ക് സജഷൻ തരും. റൊമാൻസ് സീനുകൾ ആണെങ്കിലും ബിപിൻ ചേട്ടൻ അങ്ങനെ ചെയ്താൽ മതിയെന്ന് പറഞ്ഞ് തരും. സൂര്യയുടെ പ്രകടനത്തിന് ബിപിൻ ചേട്ടനും സംവിധായകനുമാണ് ക്രെഡിറ്റെന്നും അൻഷിത പറയുന്നു. ഞാൻ ആനന്ദേട്ടനോട് മിണ്ടില്ല.

എന്തിനാണ് ആ ഇന്ദ്രജ എന്ന സ്ത്രീയുടെ പിന്നാലെ നടക്കുന്നതെന്ന് അൻഷിത ചോദിക്കുന്നു. ഇതിന് മറുപടിയായി ആനന്ദ് സ്‌ക്രീപ്റ്റിൽ ഉള്ളത് പോലെയല്ലേ ചെയ്യാൻ പറ്റുകയുള്ളുവെന്ന് തിരിച്ച് ചോദിക്കുന്നു. അച്ഛന്റെ പാത തന്നെ മകനും പിന്തുടരുകയാണ്.

കെകെ മകനെ നശിപ്പിക്കല്ലേ എന്നും അൻഷിത തമാശരൂപേണ കുടുംബവിളക്ക് താരങ്ങളോടായി പറയുന്നു. ഈ ഫീൽഡിലേക്ക് വരാൻ എല്ലാ സപ്പോർട്ടും തന്നത് എന്റെ ഉമ്മി തന്നെയാണ് പിന്നെ എന്റെ ബ്രദറും. ടിവി യിൽ എന്നെ കാണുന്നത് സഹോദരനും വലിയ ഇഷ്ടമാണ്.

ഉമ്മിയാണ് എന്നെ എല്ലായിടത്തും കൊണ്ട് പോവുന്നതും സഹായിക്കുന്നതുമെല്ലാം. തുടങ്ങിയ സമയത്ത് കുടുംബത്തിൽ ഭയങ്കര നെഗറ്റീവ് ആയിരുന്നു. ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ചോദിച്ചവരുണ്ട്. അതൊന്നും മൈൻഡ് ആക്കേണ്ട എന്നും പറയാനുള്ളത് പറഞ്ഞിട്ട് പോവട്ടേ എന്നും ഉമ്മിയാണ് പറഞ്ഞത്.

Also Read
2012ലെ ഓണനാളിലായിരുന്നു ആദ്യത്തെ സർജറി, പിന്നീടുള്ള 9 ഓണങ്ങളും കഠിനമായ വേദനയുടേത് തന്നെയായിരുന്നു; ശരണ്യ ശശിയെ ഓർത്ത് അമ്മയുടെ പൊള്ളുന്ന ഓർമ്മ

തന്റെ ഉമ്മി വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച ആളാണ്. പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളാണ് തന്റെ ഉമ്മി. പക്ഷേ ഇപ്പോൾ ഫാമിലിയിൽ അന്നില്ലാത്ത പലതും ഇന്നുണ്ടാവുന്നുണ്ട്. അതാണ് മാറ്റം. അന്ന് നമുക്ക് ആവശ്യമുള്ള പലതും ആരും തന്നിരുന്നില്ല.

പക്ഷേ ഇന്ന് പലരുടെയും ഭാഗത്ത് നിന്നും സ്നേഹവും മറ്റുമൊക്കെ കിട്ടുന്നുണ്ടെങ്കിലും അതിന്റെ സമയം കഴിഞ്ഞ് പോയി. എല്ലാവരോടും ഹായ് ബൈ പറഞ്ഞ് നടക്കുകയാണെന്നും അൻഷിത വ്യക്തമാക്കുന്നു.

Advertisement