Home Entertainment

ഉമ്മ പോലും വെച്ചിട്ടില്ലാത്ത കന്യകമാരെയണ് അവർക്ക് വേണ്ടത്; നടി മഹിമ ചൗധരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

3457

ഇന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ താരമാണ് മഹിമ ചൗധരി. നിരവധി ഹിറ്റു സിനിമകളിലൂടെ ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായി വിലസിയ താരംകൂടിയായിരുന്നു മഹിമ ചൗധരി. തന്റെ അപാര സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും മഹിമയ്ക്ക് സാധിച്ചിരുന്നു.

ഷാരൂഖ് ഖാൻ നായകനായ പർദേസ് എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ അഭിനയ അരങ്ങേറ്റം.
ചിത്രം മികച്ച വിജയം നേടിയതിനൊപ്പം ചിത്രത്തിലെ നായികയായ മഹിമ ചൗധരിയും ആരാധകരെ നേടുകയായിരുന്നു. തുടർന്ന് ദഡ്ക്കൻ, ദിൽ ക്യാ കരെ, ദൊബാര തുടങ്ങിയ സിനിമകളിലും മഹിമ അഭിനയിച്ചിരുന്നു.

Advertisements

എന്നാൽ ഒരു സുപ്രഭാതം മുതൽ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു മഹിമ ചൗധരി. 2016 ൽ പുറത്തിറങ്ങിയ ഡാർക്ക് ചോക്ലേറ്റ് ആണ് മഹിമ അഭിനയിച്ച ഒടുവിലത്തെ സിനിമ. ഇപ്പോഴിതാ ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം മഹിമ ചൗധരി തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

Also Read
കല്യാണം കഴിക്കാൻ പറ്റില്ല പക്ഷേ കുട്ടികൾ വേണം, ദുൽഖറിന്റെ നായിക മൃണാൽ ഠാക്കൂർ തിരഞ്ഞെടുത്ത മാർഗം കണ്ടോ, അമ്മ പറഞ്ഞുതന്ന ഐഡിയ ആണെന്നും നടി

1997 ലാണ് മഹിമയുടെ ആദ്യ സിനിമയായ പർദേസ് റിലീസാകുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ പുരസ്‌കാരവും മഹിമയെ തേടിയെത്തിയിരുന്നു. പിന്നാലെ വന്ന സിനിമകളും വൻ വിജയങ്ങളായിരുന്നു.

എന്നാൽ 1999 ൽ മഹിമ സഞ്ചരിച്ചിരുന്ന കാർ അ പ ക ട ത്തിൽ പെടുകയും താരത്തിന്റെ മുഖത്ത് ചില്ലുകൾ തുളച്ച് കയറുകയും ചെയ്തിരുന്നു. ഇത് മൂലം നിരവധി സിനിമകളിൽ നിന്നും താരത്തിന് പിന്മാറേണ്ടി വന്നിരുന്നു. എന്തായാലും താരം പിന്നീട് തിരികെ വരികയായിരുന്നു.

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസുമായുള്ള പ്രണയത്തിന്റെ പേരിലും മഹിമ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ അധികം വൈകാതെ ഇരുവരും പിരിയുകയായിരുന്നു. പിന്നീട് മഹിമ വിവാഹിത ആവുകയായിരുന്നു. താരത്തിന് ഒരു മകളുമുണ്ട്. ഈ വിവാഹ ബന്ധം താരം പിന്നീട് അവസാനിപ്പിക്കുകയായിരുന്നു.

അതേ സമയം സിനിമാ ലോകത്തിലെ മോശം പ്രവണതകളും സ്ത്രീവിരുദ്ധതയും ഒക്കെ ഒരിക്കൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മഹിമ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും മഹിമ പറഞ്ഞിരുന്നു.

അന്ന് താരത്തിന്റെ ആ വാക്കുകൾ വലിയ ചർച്ചയായി മാറിയിരുന്നു. നടിമാർക്കും അഭിപ്രായങ്ങൾ പറയാൻ സാധിക്കുന്നൊരു ഇടമായി സിനിമാ ലോകം മാറുകയാണെന്ന് തോന്നുന്നു. നല്ല വേഷങ്ങൾ അവർക്ക് ലഭിക്കുന്നുണ്ട്. പരസ്യങ്ങളുണ്ട് പവർഫുൾ പൊസിഷനുകളിൽ അവരുണ്ട്.

മുമ്പത്തേതിനേക്കാൾ ദീർഘകാലം പ്രവർത്തിക്കാൻ സാധിക്കുന്നുണ്ട്. നിങ്ങൾ ഒരാളെ ഡേറ്റ് ചെയ്യാൻ തുടങ്ങിയാൽ ആളുകൾ നിങ്ങളെ എഴുതിത്തള്ളും. അവർക്ക് വേണ്ടത് കന്യകമാരെ മാത്രമാണ് ഉമ്മ പോലും വെക്കാത്തവരെയാണ് വേണ്ടത്. ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടെങ്കിൽ ഓ അവൾ ഡേറ്റ് ചെയ്യുന്നുണ്ടെന്നാകും.

Also Read
അച്ഛനെക്കാൾ പ്രായമുള്ള ആളെ 17ാം വയസ്സിൽ കെട്ടി, അയാൾ വേറെ മൂന്നു ഭാര്യമാർ കൂടി ഉണ്ടെന്ന് അറിയുന്നത് ഗർഭിണിയായ ശേഷം, പിന്നെ സംഭവിച്ചത്: നടി അഞ്ചുവിന്റെ ജീവിതം ഇങ്ങനെ

കല്യാണം കഴിച്ചെങ്കിൽ പിന്നെ മറന്നേക്കൂ. കരിയർ അവസാനിച്ചു. കുട്ടികൾ ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട കരയർ തീർന്നു എന്നാണ് തന്റെ കാലത്ത് നായികമാരോടുള്ള ബോളിവുഡിന്റെ സമീപനത്തെക്കുറിച്ച് മഹിമ പറയുന്നത്. അതേസമയം കഴിഞ്ഞ ജൂണിലായിരുന്നു മഹിമ ചൗധരിയ്ക്ക് സ്തനാർബുദമാണെന്ന വാർത്ത നടൻ അനുപം ഖേർ പുറത്ത് വിടുന്നത്. പിന്നാലെ താരം ചികിത്സയിലായിരുന്നു.

തുടർന്ന് താൻ ഇപ്പോൾ ക്യാൻസർ മുക്തയാണെന്ന് മഹിമ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താരം തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. കങ്കണ റണാവത് പ്രധാന വേഷത്തിലെത്തുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന സിനിമയായ എമർജൻസിയിലൂടെയാണ് മഹിമയുടെ തിരിച്ചുവരവ്. അനുപം ഖേറും ശ്രേയസ് തൽപ്പഡെയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Advertisement