അച്ഛനെക്കാൾ പ്രായമുള്ള ആളെ 17ാം വയസ്സിൽ കെട്ടി, അയാൾ വേറെ മൂന്നു ഭാര്യമാർ കൂടി ഉണ്ടെന്ന് അറിയുന്നത് ഗർഭിണിയായ ശേഷം: നടി അഞ്ചുവിന്റെ ജീവിതം ഇങ്ങനെ

976

സിനിമാ അഭിനയ മേഘലയിലേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായും സഹനടിയായും ഒക്കെ മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് നടി അഞ്ചു പ്രഭാകർ. മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള മുൻ നിര നായകന്മാരുടെ കൂടെ ബാലതാരമായും നായികയായും അഞ്ചു അഭിനയിച്ചിട്ടുണ്ട്.

മഹേന്ദ്രൻ സംവിധാനം ചെയ്ത ഇത്തിരിപ്പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വയസിൽ അഞ്ചു സിനിമയിൽ എത്തുന്നത്. ഇതിനു ശേഷം നിരവധി ചിത്രങ്ങളിൽ വേഷമിട്ട അഞ്ചു, ബേബി അഞ്ചു എന്ന പേരിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടി.

Advertisements

മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങൾ അഞ്ചു ചെയ്തിരുന്നു. കൗരവർ, താഴ് വാരം, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ, നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം തുടങ്ങിയവയാണ് മലയാളത്തിൽ അഞ്ചു ചെയ്തിട്ടുള്ള പ്രധാനപ്പെട്ട വിജയ ചിത്രങ്ങൾ.

Also Read
എനിക്ക് വേണ്ടത് കാശായിരുന്നു, വരും വരായ്കകളെ കുറിച്ച് ഞാൻ ആലോചിച്ചിട്ട് പോലും ഇല്ല; തുറന്ന് പറച്ചിലുമായി പ്രേക്ഷകരുടെ പ്രിയ നടി

ബേബി അഞ്ചു എന്ന് പറഞ്ഞാലാണ് ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത്. പെട്ടന്നായിരുന്നു താരത്തിന്റെ നായികയായുള്ള പരിവേഷം. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒപ്പമെല്ലാം നായിക നിരയിൽ നിന്നിരുന്ന താരം സിനിമകൾ വിട്ട് മിനിസ്‌ക്രീനിലേക്ക് മാറിയിരുന്നു. അതേ സമയം സിനിമയിലും സീരിയലിലും സംഭവിക്കാത്ത കാര്യങ്ങളാണ് അഞ്ജുവിന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത്.

അഞ്ചുവിന് ഗ്ലാമർ വേഷങ്ങൾ ചെയ്യാനും മടിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വിവാദങ്ങളും ഗോസിപ്പുകളും അഞ്ചുവിന് പിന്നാലെ ഉണ്ടായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും അഞ്ചുവിന്റെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു.

അഞ്ജുവിന്റെ അച്ഛൻ മുസ്ലിം അമ്മ ഹിന്ദുവും ആയിരുന്നു. 1995 ൽ പ്രശസ്ത കന്നഡ നടൻ ടൈഗർ പ്രഭാകറിനെ വിവാഹം കഴിച്ച താരം 1996 ൽ തന്നെ ആ ബന്ധം വേർപെടുത്തി. ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട് അർജുൻ.1998ൽ ഒഎകെ സുന്ദറിനെ വിവാഹം കഴിക്കുക ആയിരുന്നു.

ഇപ്പോളിതാ തന്റെ അച്ഛനെക്കാൾ പ്രായമുള്ള ആളെ വിവാഹം ചെയ്തതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത് ആണ് വൈറൽ ആയി മാറുന്നത്. അച്ഛനെക്കാൾ പ്രായമുള്ള ആളെ വിവാഹം ചെയ്തതിനെ കുറിച്ചും മറ്റും ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിൽ ഷക്കീലയുമായി സംസാരിക്കവെ ആണ് അഞ്ചുവിന്റെ വെളിപ്പെടുത്തൽ.

ഇൻഡസ്ട്രിയിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടാവും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഫ്ളൈറ്റിലോ ട്രെയിനിലോ പോകാറില്ല. കാറിലാണ് പോവുന്നതും വരുന്നതും എല്ലാം. കൂടെ അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റൻസും മേക്കപ്പ് ആർട്ടിസ്റ്റും എല്ലാം ഉണ്ടാവും. പക്ഷെ എന്നിട്ടും രാത്രി, എന്റെ ബെഡ് റൂമിന്റെ വാതിലിന് വന്ന് തട്ടിയവരുണ്ട്. ഒരിക്കലോ രണ്ട് വട്ടമോ ഒക്കെ ക്ഷമിക്കും. റിസപ്ഷനിൽ പോയി പറയും.

എന്നിട്ടും രക്ഷയില്ലാതെ വരുമ്പോൾ സിനിമ ഉപേക്ഷിച്ച് തിരിച്ചുവരും. ഒരു പ്രായം എത്തിയപ്പോൾ അഭിനയിക്കാൻ എനിക്ക് ഇഷ്ടമില്ലാതെ ആയി. കല്യാണം കഴിച്ച് കുടുംബവും കുട്ടികളും ഒക്കെയായി ജീവിക്കണം എന്ന് തോന്നി. അങ്ങനെയാണ് പ്രഭാകറിനെ പരിചയപ്പെടുന്നത്.

അദ്ദേഹത്തിന് എന്റെ അച്ഛനെക്കാൾ പ്രായമുണ്ട്. അത് പറഞ്ഞ് എന്നെ എല്ലാവരും വഴക്ക് പറയുമായിരുന്നു. പക്ഷെ അറിയില്ല, എനിക്ക് അപ്പോൾ പതിനേഴ് വയസ്സായിരുന്നു പ്രായം. കല്യാണം എന്നൊന്നും പറയാൻ പറ്റില്ല, ഒന്നര വർഷം അവർക്കൊപ്പം ജീവിച്ചു അത്ര തന്നെ.

Also Read
ദാമ്പത്യം എന്നത് എനിക്ക് പറഞ്ഞിട്ടുള്ളത് അല്ല, ഒരു സ്ത്രീ നൽകുമ്പോൾ അവളെ പൂർണമായും നൽകും, പക്ഷേ തുറന്നു പറഞ്ഞ് മേതിൽ ദേവിക

ഒന്നര വർഷത്തിനുള്ളിൽ എനിക്ക് കുഞ്ഞ് ജനിച്ചു. കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോൾ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് ഞാൻ അറിഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്ന് പോലും വിവാഹത്തിന് ശേഷമാണ് ഞാൻ അറിഞ്ഞത്.

അതിൽ കുട്ടികളും ഉണ്ട്. എന്നെയും താണ്ടി അവർ മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോൾ ഞാൻ പ്രശ്നമുണ്ടാക്കി. ഇനി എനിക്ക് പറ്റില്ല എന്ന് പറഞ്ഞ് വരിക ആയിരുന്നു. എന്നെയും താണ്ടി അവർ മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോൾ ഞാൻ പ്രശ്നമുണ്ടാക്കി. ഇനി എനിക്ക് പറ്റില്ല എന്ന് പറഞ്ഞ് വരിക ആയിരുന്നു.

കല്യാണം കഴിഞ്ഞ് അവരുടെ വീട്ടിലെത്തി കുറേനാൾ കഴിഞ്ഞപ്പോഴാണ് നേരത്തെ മൂന്ന് കല്യാണം കഴിഞ്ഞതാണെന്നും, ആ ബന്ധത്തിൽ അവർക്ക് എന്നെക്കാൾ പ്രായമുള്ള മക്കൾ ഉണ്ട് എന്നും അറിഞ്ഞത്. പക്ഷെ അപ്പോൾ എനിക്കൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു, എന്തെന്നാൽ ഞാനപ്പോൾ നാല് മാസം ഗർഭിണിയാണ്.

സത്യം അറിഞ്ഞപ്പോൾ ഞാൻ അയാളോട് സംസാരിക്കാതെ ആയി. ബന്ധം വേണ്ട എന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ച് വന്ന ശേഷം അയാൾ എന്നെ തിരിച്ച് വിളിക്കാൻ വന്നിരുന്നു. പക്ഷെ ഞാൻ പോയില്ല. കുഞ്ഞിന് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അവരുടെ അച്ഛൻ മ രി ച്ചു എന്ന വിവരം വന്നത്.

എന്നിട്ടും എനിക്ക് പോകാൻ തോന്നിയില്ല. മോൻ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു. അവനോട് അച്ഛൻ ഇല്ലാത്തതിന്റെ വേദന നിന്റെ ഉള്ളിലുണ്ടോ എന്ന് ചോദിക്കുമ്പോൾ, അമ്മയില്ലേ എന്ന് പറയും. അതാണ് എന്റെ സന്തോഷം എന്നും അഞ്ചു വ്യക്തമാക്കുന്നു.

Also Read
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവന്‍, നിങ്ങളെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്, റോബിന് നന്ദി പറഞ്ഞ് ആരതി പൊടി

അതേ സമയം വർഷങ്ങൾക്ക് മുൻപേ അഞ്ചു സിനിമാ മേഖലയോട് വിട പറയുകയും ചെയ്തിരുന്നു. ഇടയ്ക്ക് അഞ്ചു മ രി ച്ചു എന്നുള്ള വ്യാജ വാർത്തകൾ വന്നിരുന്നു. എന്നാൽ വാർത്ത വ്യാജമാണെന്ന് പ്രതികരിച്ച് അഞ്ചു തന്നെ രംഗത്ത് എത്തിയിരുന്നു.

Advertisement