അന്ന് ആനി ചേച്ചിയുടെ ഡേറ്റും അദ്ദേഹം വാങ്ങിയിരുന്നു, ഞാൻ ശരിയായില്ലെങ്കിൽ മാറ്റാനായിരുന്നു ഉദ്ദേശം, പക്ഷെ ആനി ചേച്ചിക്ക് സൗന്ദര്യം കൂടിപോയത് എനിക്ക് തുണയായി: മഞ്ജു വാര്യർ

2001

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 1993ൽ പുറത്തിറങ്ങിയ അമ്മയാണെ സത്യം എന്ന ചിത്രത്തിലെ ആൺ വേഷത്തിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആനി. അമ്മയാണെ സത്യത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി ആനി മലയാളത്തിൽ എത്തിയിരുന്നു.

പിന്നീട് മലയാളത്തിന്റെ മാസ്സ് ഡയറക്ടർ ഷാജി കൈലാസിനെ പ്രണയിച്ച് വിവാഹം കഴിച്ച ആനി സിനിമ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചിത്ര എന്ന പേര് സ്വീകരിച്ച് വീട്ടമ്മയായി മാറുകയായിരുന്നു. ആനി നായികയായി തിളങ്ങി നിൽക്കുന്ന കാലത്ത് സിനിയിലേക്ക് എത്തിയ താരമായിരുന്നു മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ.

Advertisements

1995 ൽ സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ എത്തിയ താരം അതിന് അടുത്ത വർഷം തന്നെ സല്ലാപം എന്ന സിനിമയിലൂടെ നായികയായി മലയാളത്തിൽ അരങ്ങേറി. പിന്നീട് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു മഞ്ജു വാര്യർ.

Also Read
അച്ഛനെക്കാൾ പ്രായമുള്ള ആളെ 17ാം വയസ്സിൽ കെട്ടി, അയാൾ വേറെ മൂന്നു ഭാര്യമാർ കൂടി ഉണ്ടെന്ന് അറിയുന്നത് ഗർഭിണിയായ ശേഷം, പിന്നെ സംഭവിച്ചത്: നടി അഞ്ചുവിന്റെ ജീവിതം ഇങ്ങനെ

ഇപ്പോഴിതാ മഞ്ജു വാര്യർ തന്റെ ഗുരുതുല്യനായ സംവിധായകൻ ലോഹിതദാസിനെ കുറിച്ച് പറഞ്ഞതാണ് വൈറലായി മാറുന്നത്. ലോഹിസാറിന്റെ മൂന്ന് കഥാപാത്രങ്ങൾ എനിക്ക് വീണ് കിട്ടിയിട്ടുണ്ട്. അദ്ദേഹം എന്നെ നേർച്ചക്കോഴി എന്നാണ് അന്ന് വിളിച്ചിരുന്നത്.

അതെന്തിനാണ് അങ്ങനെ വിളിക്കുന്നതെന്ന് ആദ്യം മനസിലായിരുന്നില്ല. സിനിമ ഇറങ്ങിയതിന് ശേഷം മആണ് അദ്ദേഹം അതേക്കുറിച്ച് വിശദീകരിച്ചത്. സിനിമയിൽ തന്നെയാണ് സിനിമയ്ക്ക് വേണ്ടിയുള്ളതാണ് മഞ്ജു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാൽ ഇനി നേർച്ചയിട്ടാലേ അഭിനയിക്കൂ എന്നാണോ ഉദേശിച്ചത് എന്നായിരുന്നു തന്റെ സംശയം എന്നും മഞ്ജു പറയുന്നു. സല്ലാപത്തിന്റെ സമയത്ത് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആ കഥാപാത്രം ഞാൻ ചെയ്താൽ ശരിയാകുമോ എന്നൊക്കെ നല്ല ഭയമായുണ്ടായിരുന്നു.

ആദ്യ ചിത്രം സാക്ഷ്യത്തിൽ ഒരു ചെറിയ വേഷം ആയിരുന്നല്ലോ. ഞാൻ ചെയ്തത് ശരിയായില്ലെങ്കിൽ അതിനായി വേറൊരു നടിയുടെ ഡേറ്റ് കൂടി വാങ്ങിവെച്ചിരുന്നു എന്ന് പിന്നീടാണ് ഞാനറിഞ്ഞത്. ആനി ചേച്ചിയുടെ ഡേറ്റൊക്കെ വാങ്ങിയിരുന്നു എന്ന് കേട്ടിരുന്നു.

ശരിയായി ചെയ്തില്ലെങ്കിൽ വേറെ ആൾ വരുമെന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കാൻ വേണ്ടിയാണോ അങ്ങനെ ചെയ്തത് എന്നറിയില്ല. അതുപോലെ അദ്ദേഹത്തിന്റെ കന്മദം എന്ന ചിത്രത്തിന് വേണ്ടിയും എനിക്ക് പകരം ആദ്യം ആനി ചേച്ചിയെ തന്നെ ആയിരുന്നു പരിഗണിച്ചിരുന്നത്.

Also Read
ആദ്യമായി മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഷാനവാസ്, ഇത്രയും വലിയ മകനുണ്ടെന്ന് കരുതിയില്ലെന്ന് ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

പക്ഷെ ആ കഥാപാത്രത്തിന് ചേച്ചിയുടെ അത്ര നിറവും സൗന്ദര്യവും ഉള്ള ആള് വേണ്ട എന്നെ പോലെ ഒരാള് മതയെന്ന് അദ്ദേഹം തീരുമാനിക്കുക ആയിരുന്നു, അദ്ദേഹത്തിന്റെ സല്ലാപം, തൂവൽക്കൊട്ടാരം, കന്മദം, എന്നി മൂന്ന് സിനിമകളിലാണ് ഞാൻ അഭിനയിച്ചത്.

എന്റെ കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോൾ എല്ലാവരും പറയുന്നതാണ് കന്മദത്തിലെ ഭാനുമതി എന്നും അത് തനിക്ക് എന്നും പ്രിയപ്പെട്ടതാണ് എന്നും മഞ്ജു പറയുന്നു. സല്ലാപം എന്ന സിനിമയിൽ തനിക്ക് ഡബ്ബ് ചെയ്തിരുന്നത് ശ്രീജ ആയിരുന്നു എന്നും, അന്ന് ആ ചിത്രം ഹിറ്റ്ലർ കലാപാനി എന്നീ സിനിമകളുടെ ഒപ്പം റിലീസ് ചെയ്തിട്ടും സൂപ്പർ ഹിറ്റായി സല്ലാപം മാറിയെന്നും മഞ്ജു വാര്യർ പറയുന്നു.

Advertisement