ഈ യാത്രയിൽ ധരിക്കാൻ ഒരുപാട് ആഗ്രഹിച്ച വസ്ത്രം, ബാലി യാത്രക്കിടെയുള്ള കിടിലൻ ഗ്ലാമറസ്സ് വീഡിയോയുമായി അപർണ തോമസ്, കിടു കമന്റുകളുമായി ആരാധകരും

134

മലയാളം മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപർണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്.

തനത് അവതരണ ശൈലി കൊണ്ടും ഫ്‌ലോറിൽ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയിൽ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപർണയും അവതാരകരായി എത്തുന്ന മിസ്റ്റർ ആന്റ് മിസിസ് എന്ന ഷോയും സൂപ്പർ ഹിറ്റായി മുന്നേറുകയാണ്.

Advertisements

ജീവയുടെ ഭാര്യയായ അപർണ്ണ എയർഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപർണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം.
വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ.

Also Read

ചിലപ്പോഴെക്കെ അപർണക്ക് നേരെ കടുത്ത വിമർശനങ്ങളും ഉയരാറുണ്ട്. ചില വിമർശനങ്ങൾക്ക് മറുപടി നൽകിയും താരം എത്താറുണ്ട്. എയർഹോസ്റ്റസായി ജോലി ചെയ്തിരുന്ന അപർണ്ണ അടുത്തിടെയായിരുന്നു തിരിച്ചെത്തിയത്.

യൂട്യൂബ് ചാനലുമായും സജീവമാണ് അപർണ. ഇപ്പോൾ അപർണ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഏറെ ശ്രദ്ധേയമാകുന്നത്. യാത്രയിൽ തനിക്ക് തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഡ്രസ്സ് എന്ന് പറഞ്ഞാണ് അപർണ ചിത്രം പങ്കുവെച്ചത്. പച്ച നിറത്തിലുള്ള ഡ്രെസ്സിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.

ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ മോശം കമെന്റുകളുമായിം നിരവധി പേർ എത്തിയിട്ടുണ്ട്. അതേ സമയം യൂടൂബ് ചാനലിൽ പങ്കുവെക്കുന്ന ദമ്പതികളുടെ ഓരോ വീഡിയോയും വൈറലാണ്. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതർ ആയവരാണ് അപർണയും ജീവയും.

സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അപർണയും ജീവയും മെയ്ഡ് ഫോർ ഈച്ച് അതർ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഇരുവരും ഒരിക്കൽ തുറന്ന് സംസാരിച്ചിരുന്നു.

Also Read
ആദ്യമായി മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഷാനവാസ്, ഇത്രയും വലിയ മകനുണ്ടെന്ന് കരുതിയില്ലെന്ന് ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

പ്രണയിച്ചാണ് ഞങ്ങൾ വിവാഹം കഴിച്ചത്. പക്ഷെ അധിക കാലം പ്രണയിച്ച് നടക്കാൻ കഴിഞ്ഞില്ല. വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ വലിയ എതിർപ്പുകൾ ഉണ്ടായില്ല എന്നാണ് അടുത്തിടെ ഇരുവരും പറഞ്ഞത്.

അതേ സമയം വളരെ ആകസ്മികമം ആയിട്ടാണ് ജീവ അവതാരകനായി മാറിയതെന്ന് മുൻപ് തന്നെ ജീവ വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിനൊപ്പം അവതാരകർക്ക് ഉള്ള ഓഡിഷനിൽ പങ്കെടുക്കാൻ സുഹൃത്തിനു കൂട്ടുപോയ ജീവ ആകസ്മികമായി വേദിയിൽ എത്തുകയായിരുന്നു.

ഒടുവിൽ ഫലം വന്നപ്പോൾ ജീവ സെലക്ടാവുക ആയിരുന്നു. സ്വതസിദ്ധമായ സംസാര ശൈലി തന്നെയാണ് ജീവയുടെ പ്ലസ് പോയിന്റ്. സൂര്യ മ്യൂസിക്കിൽ നിന്നാണ് ജീവ സരിഗമപ കേരളം എന്ന റിയാലിറ്റിഷോയുടെ അവതാരകനായി എത്തുന്നത്.

Advertisement