കല്യാണം കഴിക്കാൻ പറ്റില്ല പക്ഷേ കുട്ടികൾ വേണം, ദുൽഖറിന്റെ നായിക മൃണാൽ ഠാക്കൂർ തിരഞ്ഞെടുത്ത മാർഗം കണ്ടോ, അമ്മ പറഞ്ഞുതന്ന ഐഡിയ ആണെന്നും നടി

182

മലയാളത്തിന്റെ കുഞ്ഞിക്കയും പാൻ ഇന്ത്യൻ സൂപ്പർ താരവുമായ ദുൽഖർ സൽമാൻ നായകനായ സീതാ രാമം എന്ന ചിത്രത്തിന്റെ മിന്നും വിജയത്തോടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി മൃണാൾ ഠാക്കൂർ. ഹിന്ദി മിനിസ്‌ക്രീനിൽ നിന്നുമാണ് മൃണാൽ സിനിമയിൽ എത്തുന്നത്.

ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്തുണ ഒന്നും മൃണാളിന് ഉണ്ടായിരുന്നില്ല. ടെലിവിഷനിൽ നിന്നും വരുന്നുവെന്ന കാരണത്താൽ ബോളിവുഡിൽ നിന്നും തുടക്കത്തിൽ മോശം സമീപനവും മൃണാളിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിൽ സ്വന്തമായൊരു ഇടം മൃണാൾ നേടി എടുക്കുക ആയിരുന്നു.

Advertisements

ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് മൃണാൽ ഠാക്കൂർ താരമായി മാറുന്നത്. കുംകും ഭാഗ്യ എന്ന പരമ്പരയാണ് മൃണാളിനെ ജനപ്രീയയാക്കി മാറ്റുന്നത്. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റുക ആയിരുന്നു. 2018 ൽ പുറത്തിറങ്ങിയ ലവ് സോണിയ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.

Also Read
ആ സിനിമയിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ, എന്നാൽ എത്തിയത് മീന, മഞ്ജു വാര്യർക്ക് നഷ്ടമായത് മലയാളത്തിലെ എക്കാലത്തേയും തകർപ്പൻ ഹിറ്റ് സിനിമ

പിന്നാലെ ഹൃത്വിക് റോഷൻ ചിത്രം സൂപ്പർ 30യിൽ നായികയായി എത്തി. ചിത്രം വൻ വിജയമായി മാറിയിരുന്നു. ബാട്ട്ല ഹൗസ്, ഗോസ്റ്റ് സ്റ്റോറീസ്, തൂഫാൻ, ധമാക്ക തുടങ്ങിയ സിനിമകളിലാണ് പിന്നെ അഭിനയിച്ചത്. ജേഴ്സിയാണ് ഒടുവിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമ.

സീതാ രാമത്തിലൂടെ തെലുങ്കിലും എത്തിയിരിക്കുകയാണ് മൃണാൾ. പിപ്പയാണ് അണിയറയിലുള്ള സിനിമ. പിന്നാലെ ആംഗ് മിച്ചോലി, ഗുംരാഹ്, പൂജ മേരി ജാൻ എന്നീ ചിത്രങ്ങളും തീയേറ്ററുകളിലേക്ക് എത്തും.
ദുൽഖർ നായകനായ സീതാ രാമം കേരളത്തിലും മികച്ച വിജയം നേടിയിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു സിനിമയുടെ ഒടിടി റിലീസ്. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചത്. ഒപ്പം ചിത്രത്തിൽ സീതാ മഹാലക്ഷ്മിയായി എത്തിയ മൃണാളും കയ്യടി നേടുക ആയിരുന്നു.

അതേ സമയം തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ മൃണാൾ തുറന്നു പറയുകയാണ് ഇപ്പോൾ. ബംബിൾ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മൃണാൽ മനസ് തുറക്കുന്നത്. മുപ്പതു കൾക്ക് ശേഷമുള്ള പ്രണയത്തെ കുറിച്ചും സമൂഹം കുട്ടികൾക്കായി സമ്മർദ്ദം ചെലുത്തുന്നതിനെ കുറിച്ചുമൊക്കെ മൃണാൾ വാചാലയാകുന്നുണ്ട്.

താൻ പങ്കാളിയിൽ പ്രതീക്ഷിക്കുന്ന സ്വഭാവങ്ങളെ കുറിച്ചും മൃണാൽ പറയുന്നുണ്ട്. എനിക്ക് തോന്നുന്നത് ഞാൻ എന്താണെന്നും എവിടെ നിന്നാണ് വരുന്നതെന്നും എന്റെ മനസിൽ എന്താണ് നടക്കുന്നതെന്നും എന്റെ പ്രൊഫഷൻ എന്താണെന്നും മനസിലാക്കുന്ന ഒരാൾ ആയിരിക്കണമെന്നത് പ്രധാനപ്പെട്ടതാണ്.

ഒരുപാട് ഇൻസെക്യൂരിറ്റി ഉള്ളൊരു മേഖലയാണിത്. അതിനാൽ നല്ല സെക്യുവർ ആയി ഇതിനെയൊക്കെ ആശ്ലേഷിക്കാൻ സാധിക്കുന്നയാളാകണം. ഇത്തരത്തിൽ ഉള്ളൊരാളെ അപൂർവ്വമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

Also Read
ഈ യാത്രയിൽ ധരിക്കാൻ ഒരുപാട് ആഗ്രഹിച്ച വസ്ത്രം, ബാലി യാത്രക്കിടെയുള്ള കിടിലൻ ഗ്ലാമറസ്സ് വീഡിയോയുമായി അപർണ തോമസ്, കിടു കമന്റുകളുമായി ആരാധകരും

ഈ ഊർജ്ജത്തെ ഞാൻ വിളിക്കുന്നത് വാംപയർ എന്നാണ്. എനിക്ക് കുട്ടികൾ വേണമെന്ന് തോന്നിയ സമയം ഉണ്ടായിട്ടുണ്ട്. പക്ഷെ അത്ഭുതമെന്ന് പറയട്ടെ എന്റെ അമ്മ പറഞ്ഞത് നിനക്ക് വേണമെങ്കിൽ എഗ്ഗ് ഫ്രീസ് ചെയ്ത് വെക്കുകയോ അല്ലെങ്കിൽ സിംഗിൾ മദർ ആവുകയോ ചെയ്യാം അതിൽ തെറ്റില്ല എന്നായിരുന്നു.

കൊളളാം അമ്മേ, ഇത് നന്നായിരിക്കുന്നു എവന്നാണ് ഞാൻ ചിന്തിച്ചത്. തനിക്ക് പ്രണയത്തിൽ വീഴണ്ടെന്നും മറിച്ച് പ്രണയത്തിൽ ഉയരുകയാണ് വേണ്ടതെന്നും മൃണാൽ പറയുന്നു. അതേസമയം മൃണാൽ ഇപ്പോൾ സീതാ രാമത്തിന്റെ വിജയത്തിന്റെ തിളക്കത്തിലാണ്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം. രശ്മിക മന്ദാനയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisement