ആ സിനിമയിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ, എന്നാൽ എത്തിയത് മീന, മഞ്ജു വാര്യർക്ക് നഷ്ടമായത് മലയാളത്തിലെ എക്കാലത്തേയും തകർപ്പൻ ഹിറ്റ് സിനിമ

3962

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധാന ജോഡി ആയിരുന്ന സിദ്ധീഖ്‌ലാൽ കൂട്ടുകെട്ട് വേർ പിരിഞ്ഞതിന് ശേഷം സിദ്ധീഖ് തനിച്ച് സംവിധാനം ചെയ്ത സിനിമയായിരുന്നു ഫ്രണ്ട്‌സ്. സംവിധാന കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും നിർമ്മാതാവ് ആയി ലാൽ സിദ്ധിഖിന് ഒപ്പം തന്നെ ഫ്രണ്ട്‌സിന്റെ പിന്നണിയിൽ ഉണ്ടായിരുന്നു.

സിദ്ധീഖ് തന്ന രചനയും നിർവ്വഹിച്ച ഫ്രണ്ട്‌സ് 1999 ൽ ആയിരുന്നു പുറത്തിറങ്ങിയത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായി ഫ്രണ്ട്‌സ് മാറിയിരുന്നു. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചിത്രത്തിലെ തമാശ രംഗങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നവയാണ്.

Advertisements

അതേ സമയം ഈ ചിത്രത്തെ കുറിച്ച് സംവിധാനയകൻ സിദ്ധിഖ് നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ചിത്രത്തിന്റെ നായകനിലും നായികയിലും വലിയ മാറ്റമാണ് സംഭവിച്ചതെന്നാണ് സിദ്ദിഖ് പറയുന്നത്. ജയറാം അവതരിപ്പിച്ച അരവിന്ദൻ എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് നടൻ സുരേഷ് ഗോപിയെ ആയിരുന്നു.

Also Read
അഞ്ച് വര്‍ഷത്തെ പരിചയം, ഇന്ന് സാമിനെ അടുത്തറിയാം, സാംസണ്‍ ലെയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സാനിയ

എന്നാൽ സുരേഷ് ഗോപി പിൻമാറുകയായിന്നു. സുരേഷ് ഗോപി പിൻമാറിയതോടെ ആണ് ജയറാമിലേക്ക് ഈ സിനിമ എത്തുന്നത്. അതേ പോലെ ആദ്യം സിനിമയിൽ നായികയായി തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു.

എന്നാൽ മഞ്ജു വാര്യരും ഈ ചിത്രത്തിൽ നിന്നും പിൻമാറുക ആയിരുന്നു. പിന്നീട് മീന ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. ഈ മാറ്റത്തെ കുറിച്ചായിരുന്നു സിദ്ധീഖിന്റെ തുറന്നു പറച്ചിൽ.
സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

നായികയെ കാസ്റ്റ് ചെയ്യുമ്പോാഴാണ് എപ്പോഴും നമുക്ക് പ്രശ്‌നം വന്നിരിക്കുന്നത്. എന്റെ ആദ്യ സിനിമ മുതൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് ഹീറോയിൻസ് സെറ്റാവില്ല. സുരേഷ് ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നവരെ വെച്ച് കഥ ആലോചിക്കുമ്പോൾ മീനയുടെ കഥാ പാത്രത്തിന് പകരം അന്ന് നമ്മൾ ആലോചിച്ചത് മഞ്ജു വാര്യരെ ആണ്. ഇപ്പുറത്ത് മുകേഷിന്റെ പെയർ ആയിട്ട് ദിവ്യ ഉണ്ണിയും.

ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം കഴിക്കുകയും അഭിനയത്തിൽ നിന്ന് മാറുകയും ചെയ്തത്.
പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. നായിക മാറുക, ഹീറോ മാറുക തുടങ്ങിയത് പല സിനിമകളിലും സംഭവിക്കുന്നുണ്ട്. ഫലത്തിൽ അവസാനം വരുമ്പോൾ ഇതായിരുന്നില്ലേ ശരി എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കറക്ട് ആയാണ് വരുന്നത്.

അത് ചിലപ്പോൾ വിധി അങ്ങനെ ആയിരിക്കാം ഇവർ ആവാനാണ് വിധി. എത്രമാത്രം കനം പിടിച്ചാലും വന്നു ചേരേണ്ടവരേ വന്നു ചേരുള്ളൂ. സ്ഥിരം ആർട്ടിസ്റ്റുകളുടെ ഒരു പാറ്റേൺ ഉണ്ടാവും. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങി ഏറ്റവും കംഫർട്ടബിൾ ആയ ആർട്ടിസ്റ്റുകളെ ആണ് നമ്മൾ എപ്പോഴും പരിഗണിക്കുക.

ഗോഡ്ഫാദർ എന്ന സിനിമയുടെ തുടക്ക ഘട്ടത്തിൽ നാല് സഹോദരൻമാരായി തിലകൻ, ഇന്നസെന്റ്, ശ്രീനിവാസൻ, മുകേഷ് എന്നിങ്ങനെ ആയിരുന്നു കാസ്റ്റിംഗ്. ശ്രീനിവാസന് വേറെ പടം ഉള്ളത് കൊണ്ട് ഡേറ്റ് ഇല്ലാത്തതിനാൽ പകരം നേടുമുണി വേണുവിനെ വെച്ചു.

Also Read
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവന്‍, നിങ്ങളെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്, റോബിന് നന്ദി പറഞ്ഞ് ആരതി പൊടി

എന്നാൽ അദ്ദേഹത്തെ സ്വാന്തനം എന്ന സിനിമയിൽ അഭിനയിക്കാൻ വിട്ടു കൊടുക്കേണ്ടി വന്നു. ഹരിഹർ നഗറിൽ അപ്പൂപ്പന്റെ കഥാപാത്രം ഒടുവിൽ ഉണ്ണികൃഷ്ണന് ആയിരുന്നു. അവസാന നിമിഷം അദ്ദേഹം മാറിയിട്ടാണ് പറവൂർ ഭരതൻ വരുന്നത്. ഗോഡ്ഫാദറിന് ശേഷം ശ്രീനിവാസനെ ആലോചിച്ചിരുന്നില്ല.

പക്ഷെ ഞങ്ങൾ ഗൾഫ് ഷോയ്ക്ക് പോവുമ്പോൾ ഒപ്പം ശ്രീനി ഉണ്ടായിരുന്നു. ഷോയിൽ വെച്ചുണ്ടായ ബന്ധമാണ് ഫ്രണ്ട്‌സിലേക്ക് ശ്രീനിവാസൻ വരാനുണ്ടായ ഒരു കാരണം എന്നും സിദ്ദിഖ് വെളിപ്പെടുത്തുന്നു.

Advertisement