മലയാള സിനിമാ ലോകത്ത് ഒഴിച്ചുനിർത്താൻ കഴിയാത്ത ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഒരുപാട് താരങ്ങൾക്കാണ് ഭാഗ്യലക്ഷ്മി തന്റെ മാധുര്യം നിറഞ്ഞ ശബ്ദം നൽകിയിരിക്കുന്നത്. പല കഥാപാത്രങ്ങളുടെയും പിറവയിൽ ഭാഗ്യലക്ഷ്മിയുടെ കൈയ്യൊപ്പ് കൂടിയുണ്ടെന്നതാണ് വസ്തുത. ഇന്ന് ആ കഥാപാത്രങ്ങൾ കാണുന്ന പ്രേക്ഷകർക്ക് പോലും അമ്പരപ്പാണ്, ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയെന്ന് അറിയുമ്പോൾ.

അതുപോലെയൊരു കഥാപാത്രമാണ് മണിച്ചിത്രത്താഴിൽ ഗംഗയ്ക്ക് നൽകിയ ശബ്ദം. ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് കരിയറിലെ തന്നെ ഏറ്റവും മികച്ച ഒന്ന് കൂടിയായിരുന്നു ഈ ചിത്രം. ഇന്നും ഡബ്ബിങ് മേഖലയിൽ വളരെ സജീവമായി തന്നെ നിൽക്കുകയാണ് ഭാഗ്യലക്ഷ്മി. പക്ഷേ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ഭാഗ്യലക്ഷ്മി തന്റെ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നത്.
Also read; ഹൃദയത്തിലെ സെൽവിയും ജോയും ജീവിതത്തിൽ ഒന്നിക്കുന്നു; അഞ്ജലിക്കും ആദിത്യനും ആശംസകളുമായി ആരാധകർ
ബിഗ് ബോസിലും താരം മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. വിവാദ തുറന്ന് പറച്ചിലുകളും ഭാഗ്യലക്ഷ്മി നടത്തിയിട്ടുണ്ട്. ഇതിന് പുറമെ, യൂട്യൂബിൽ അശ്ലീലം പറഞ്ഞ പ്രമുഖ യൂട്യൂബറെ വീട്ടിൽ കയറി തല്ലിയ ആള് കൂടിയാണ് ഭാഗ്യലക്ഷ്മി. ഇതിന്റെ പേരിൽ കേസും താരത്തിനെതിരെ നടക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ഡബ്ബിങ് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷത്തെ കുറിച്ച് പറയുകയാണ് താരം.

ഒരു ക്യാബിനുള്ളിൽ മോഹൻലാലിനൊപ്പം വന്ദനം സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്ത അനുഭവമാണ് ഭാഗ്യലക്ഷ്മി ആരാധകരുമായി പങ്കുവെയ്ക്കുന്നത്. സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. അന്ന് ആദ്യമായിട്ടാണ് മോഹൻലാലും ഒത്ത് ഒരുമിച്ചിരുന്ന് ഡബ്ബ് ചെയ്യുന്നത്. ഒരു ക്യാബിനുള്ളിൽ വന്ദനം സിനിമക്ക് വേണ്ടിയുള്ള ടബ്ബിങ്ങാണ് നടന്നുകൊണ്ടിരുന്നത്. ഐ ലവ് യു എന്ന് പറയുന്ന ഒരു രംഗം ഡബ്ബ് ചെയ്യുമ്പോൾ, ഞാനും ലാലും മാത്രമാണ് ഉണ്ടായിരുന്നത്.

ലാൽ എന്നെ നോക്കി ‘ഐ ലവ് യു എന്ന് പറയൂ.’ ‘ഉം, ഞാൻ ഐ ലവ് യു എന്ന് എന്നോട് പറഞ്ഞു. ഞാൻ അതിന് മറുപടിയും പറഞ്ഞു. ഇങ്ങനെയാണ് അന്ന് അത് ഡബ്ബ് ചെയ്തത്. നമ്മൾ ഇത് ചെയ്യുമ്പോൾ പ്രിയപ്പെട്ടവർക്ക് ഭയങ്കര സന്തോഷമാണ്. ആ സമയത്തുണ്ടായ സന്തോഷം പറഞ്ഞാൽ തീരാത്തതുമാണെന്ന് നടി പറയുന്നു. ഞങ്ങൾ ഇത് ചെയ്യുമ്പോൾ അന്ന് അവിടെ നരേന്ദ്രപ്രസാദ് സാർ ഉണ്ടായിരുന്നു. അദ്ദേഹം ആദ്യമായിട്ടാണ് ഡബ് ചെയ്യാൻ വരുന്നത്.

ഡബ്ബിംഗ് എന്താണെന്ന് പോലും അന്ന് അറിയില്ലായിരുന്നു. അങ്ങനെ കുറച്ചു നേരം ഞങ്ങളുടെ ഡബ്ബിംഗ് കാണാൻ പ്രിയൻ ആണ് അദ്ദേഹത്തെ പറഞ്ഞയച്ചത്. അങ്ങനെ അദ്ദേഹം ഞങ്ങളെ തന്നെ നോക്കി നിന്നു. ഈ സമയം, ഞങ്ങൾ മുഖത്തോട് മുഖം നോക്കി ഇരുന്നുകൊണ്ട് ഞാനും ലാലും ഡയലോഗുകൾ പറയുകയാണ്. അത് ഒരു ടേക്ക് ആണെന്ന് പോലും ഓർക്കാതെയാണ് ഞങ്ങൾ ജോലിയിൽ മുഴുകിയത്.
ഇത് കണ്ട നരേന്ദ്ര പ്രസാദ് സാർ അവിടെ നിന്ന് ഉറക്കെ ചിരിച്ചു. ഒരു മൈക്കിനു മുന്നിൽ നിന്നുകൊണ്ട് നിങ്ങൾ എന്ത് ഭംഗിയായാണ് ഇങ്ങാനെ ഒക്കെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ പറഞ്ഞത് ഭയങ്കര അത്ഭുതത്തോടും കൂടിയായിരുന്നു. ഇതെല്ലാം ഒരുപാട് നല്ല മുഹൂർത്തങ്ങളായിരുന്നുവെന്നും ഭാഗ്യലക്ഷ്മി തന്റെ അനുഭവത്തിൽ നിന്നും പറഞ്ഞു.









