Home Entertainment

പരമ്പരയിലെ ജോഡികൾ ഇനി ജീവിതത്തിലും ജോഡികൾ; മോതിരം കൈമാറി അശ്വതിയും രാഹുലും, ആശംസകളുമായി ആരാധകരും

440

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന എന്നും സമ്മതം. നിരവധി പ്രേക്ഷകരാണ് സീരിയലിനുള്ളത്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരുമാണ്. പരമ്പരയിൽ പ്രധാന ജോഡികളായി എത്തുന്നത് അശ്വതിയും രാഹുലുമാണ്. പരമ്പരയ്ക്ക് പുറമെ, ഇരുവരും ജീവിതത്തിലും ജോഡികളാകാൻ തീരുമാനിച്ചിരിക്കുകയാണ്.

Advertisements

താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അശ്വതിയും രാഹുലും തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചത്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. ഇൻസ്റ്റഗ്രാമിലും ഇരുവരും സജീവമാണ്. ജോഡികളായി തന്നെയാണ് ഇരുവരും റീലുകളിലും പ്രത്യക്ഷപ്പെടാറുള്ളത്. ഒരുപാട് ചിത്രങ്ങളും പങ്കിടാറുണ്ട്.

Also read; ഇങ്ങനെ പോവുകയാണെങ്കിൽ ലേഡീസൂപ്പർ സ്റ്റാർ എന്ന പേര് അധികനാൾ കാണില്ല, സിനിമാ ലോകത്ത് നിന്ന് തന്നെ ഔട്ടാകും; മഞ്ജുവാരിയർക്ക് മുന്നറിയ്പ്പ്

ഇവയെല്ലാം കണ്ടതോടെ ആരാധകരിലും ചോദ്യമുയർന്നു. നിങ്ങൾ പ്രണയത്തിലാണോ, യഥാർത്ഥ ജീവിതത്തിൽ ഒരുമിക്കുകയാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയർന്നത്. എന്നാൽ ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. പിന്നാലെയാണ് ആരാധകരുടെ വാക്കുകൾ ശരിവെച്ച് ഇരുവരും യഥാർത്ഥ ജീവിതത്തിൽ ഒരുമിച്ചത്. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് തങ്ങൾ ഒന്നിക്കുന്നതെന്നാണ് ഇരുവരും പ്രതികരിച്ചത്.

കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം ഇരുവരും മോതിരം കൈമാറി. എന്റേത് എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ അശ്വതിയെ ചേർത്തുനിർത്തിയുള്ള ചിത്രം പങ്കുവെച്ചത്. ചുവന്ന കുർത്തയും മുണ്ടും ധരിച്ചായിരുന്നു നിശ്ചയത്തിന് രാഹുൽ എത്തിയത്. എന്നാൽ അതേ നിറത്തിൽ കേരള പട്ട് ചേർന്ന ലഹങ്കയായിരുന്നു അശ്വതി എത്തിയത്.

Also read; ഈ മാലാഖയാണ് ഇവരുടെ ജീവിതത്തിലെ സന്തോഷം; മകളുടെ പേരിടൽ ആഘോഷമാക്കി മൃദുലയും യുവയും, കുഞ്ഞിന് നൽകിയ പേര് കണ്ടോ

ആഡംബരങ്ങളേതും ഇല്ലാതെയാണ് അശ്വതി എത്തിയത്. ഇതും ആരാധകരിൽ നിന്നും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ചെറിയ ചോക്കറും രണ്ടു വളകൾ എന്നിവ മാത്രമായിരുന്നു അശ്വതി ധരിച്ചത്. അശ്വതി എത്തിയപ്പോൾ ശരിക്കും ഒരു രാജകുമാരിയെപ്പോലെ ഉണ്ടായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.

Advertisement