Home Entertainment Celebrities

എന്റെ സ്വഭാവവും ചില ശീലങ്ങളും എന്റെ ജീവിതം തകിടം മറിച്ചു; ആരാധകർക്ക് ശ്രീനിവാസന്റെ മുന്നറിയിപ്പ് ഇങ്ങനെ

347

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് നടൻ ശ്രീനിവാസൻ. അഭിനയം, സംവിധാനം, തിരക്കഥാ രചന, നിർമ്മാണം തുടങ്ങി സിനിമാ മേഖലയിൽ താരം കൈയ്യൊപ്പ് പതിപ്പിക്കാത്ത ഒരിടം പോലും ബാക്കിയില്ല. എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങിയാണ് താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്.

Advertisements

പ്രേക്ഷകരെ ചിരിപ്പിക്കാനും, അതിലുപരി ചിന്തിപ്പിക്കാനും കഴിവുള്ള നടൻ കൂടിയായിരുന്നു ശ്രീനിവാസൻ. ഇപ്പോൾ അനാരോഗ്യം മൂലം വീട്ടിൽ വിശ്രമത്തിലാണ് ശ്രീനിവാസൻ. രണ്ട് രാഷ്ട്രീയം ഒരു വീട്ടിൽ എത്തിയാൽ എങ്ങനെയിരിക്കുമെന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ കാണിച്ച് ഞെട്ടിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസൻ.

Also read;അതെ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചിരുന്നു, ഇപ്പോൾ വീണ്ടും ഒന്നായി; ആ തീരുമാനം എടുത്തത് ഒറ്റ രാത്രിയിൽ, അന്ന് റൂമിൽ നടന്നത്

പകരം വെയ്ക്കാനില്ലാത്ത പ്രതിഭ കൂടിയാണ് ശ്രീനിവാസൻ. ആരോഗ്യം വീണ്ടെടുത്ത് വീട്ടിൽ വിശ്രമത്തിലാണ് താരം. അധികം പുറത്തിറങ്ങാത്ത താരം അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ശ്രീനിവാസൻ വേദിയിലേക്ക് കയറി വന്നപ്പോൾ മോഹൻലാൽ അദ്ദേഹത്തെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ആ കാഴ്ച ആരാധകർക്ക് കുളിർമയേകുന്നതായിരുന്നു. വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

സ്‌ക്രീനിൽ കണ്ട കൂട്ടുകെട്ട് ഒരിക്കൽ കൂടി വേദിയിൽ കാണാൻ കഴിഞ്ഞ സന്തോഷമായിരുന്നു ആരാധകർക്ക്. കൂടാതെ നടി സ്മിനു സിജോ നടനെ വീട്ടിൽ കാണാനെത്തിയതും വൈറലായിരുന്നു. ശ്രീനിയേട്ടൻ തന്റെ ആരോഗ്യം വീണ്ടെടുത്ത് തിരക്കഥാ രചനയിലാണെന്നും ഇത് പ്രതീക്ഷ നൽകുന്നതുമാണെന്നാണ് സ്മിനു പറഞ്ഞത്. ഇപ്പോൾ താരം തന്റെ ജീവിതം മുൻനിർത്തി ആരാധകർക്ക് നൽകുന്ന മുന്നറിയിപ്പാണ് വൈറലാകുന്നത്.

സിഗരറ്റ് വലിക്കുന്ന സ്വഭാവം തന്റെ ജീവിതം താറുമാറാക്കിയെന്നാണ് ശ്രീനിവാസൻ പറയുന്നത്. ”ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലായിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഇത്രയും ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും എനിക്കൊരു സിഗരറ്റ് കിട്ടിയാൽ ഞാൻ അത് വലിക്കും അത്രയേറെ അഡിക്ഷൻ ഉണ്ട്.

Also read; മൈ ഫാമിലി, നാളുകളായി പിരിഞ്ഞു താമസിക്കുന്നവർ ഒന്നിച്ചപ്പോൾ; അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള പുതിയ വീഡിയോയുമായി ശ്രിശ്വേത, വീണ്ടുമൊരു കൂടിചേരൽ ഉണ്ടാകുമോ എന്ന് ആരാധകർ

എനിക്കൊരു കാര്യം പറയാനുള്ളൂ കഴിയുമെങ്കിൽ പുകവലിക്കാതെ ഇരിക്കുകയെന്ന് ശ്രീനിവാസൻ തന്റെ കുറിപ്പിലൂടെ ആരാധകരെ അറിയിച്ചു. തന്റെ ശീലം ജീവിതം മാറ്റിമറിച്ചുവെന്നും ദയവായി പുകവലി ഒഴിവാക്കണമെന്നും ശ്രീനിവാസൻ ആരാധകരോട് അഭ്യർത്ഥിക്കുന്നുണ്ട്. ശ്രീനിവാസന്റെ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.

Advertisement