വീട്ടുകാര്‍ കട്ട എതിര്‍പ്പിലായിരുന്നു, സ്ലീവ് ലെസ്സോ ലിപ്‌സ്റ്റിക്കോ ഇടാന്‍ സമ്മതിക്കില്ലായിരുന്നു, ജോലി ഉപേക്ഷിച്ച് മോഡലിങ്ങിലേക്ക് ചേക്കേറിയ നേഹ റോസ് പറയുന്നു

196

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം വണ്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നേഹ റോസ്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയച്ചിട്ടുള്ള താരം കഴിഞ്ഞ എട്ട് വര്‍ഷമായി മോഡല്‍ രംഗത്ത് സജീവമാണ്.

Advertisements

ഫാഷന്‍ രംഗത്തും തിളങ്ങി നില്‍ക്കുന്ന താരമാണ് നേഹ. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന നേഹ സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാണ്.

Also Read: എന്റെ സ്വഭാവവും ചില ശീലങ്ങളും എന്റെ ജീവിതം തകിടം മറിച്ചു; ആരാധകർക്ക് ശ്രീനിവാസന്റെ മുന്നറിയിപ്പ് ഇങ്ങനെ

നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്റെ യാത്രയെക്കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ നേഹ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഫാഷന്‍ എന്നാല്‍ തനിക്ക് ഭ്രാന്തായിരുന്നുവെന്ന് പറഞ്ഞ നേഹ ചെറുപ്പം മുതലേ ഫാഷന്‍ ലോകത്ത് എത്തിപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പറയുന്നു.

അതേസമയം, തനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നുവെന്ന് നേഹ കൂട്ടിച്ചേര്‍ത്തു. താന്‍ ഈ മേഖലയിലേക്ക് എത്തിപ്പെട്ടത് ആദ്യം വീട്ടിലുള്ളവര്‍ക്ക് താത്പര്യമില്ലായിരുന്നു.

Also Read: മൈ ഫാമിലി, നാളുകളായി പിരിഞ്ഞു താമസിക്കുന്നവർ ഒന്നിച്ചപ്പോൾ; അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള പുതിയ വീഡിയോയുമായി ശ്രിശ്വേത, വീണ്ടുമൊരു കൂടിചേരൽ ഉണ്ടാകുമോ എന്ന് ആരാധകർ

താന്‍ ഈ മേഖലയിലേക്ക് എത്തിപ്പെട്ടത് ആദ്യം വീട്ടിലുള്ളവര്‍ക്ക് താത്പര്യമില്ലായിരുന്നു. സ്ലീവ് ലെസ് ഇടാനോ ലിപ്സ്റ്റിക് ഇട്ട് നടക്കാനോ അവര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം ഓകെയായി വരുന്നുവെന്നും താരം പറയുന്നു. ജോലി ഉപേക്ഷിച്ചാണ് നേഹ മോഡലിങില്‍ എത്തിയത്.

Advertisement