ഒരിക്കലും പ്രതീക്ഷിച്ചില്ല, ബിഗ് ബോസില്‍ ദില്‍ഷ വിജയിക്കേണ്ട മത്സരാര്‍ത്ഥിയായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് ഫിറോസ് ഖാന്‍

60

കഴിഞ്ഞ നാല് സീസണുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ബിഗ് ബോസ് സീസണ്‍ ആയിരുന്നു ഇക്കഴിഞ്ഞത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത വിജയി ആയ സീസണ്‍ കൂടി ആയിരുന്നു ഇത്. ദില്‍ഷ പ്രസന്നന്‍ കപ്പ് ഉയര്‍ത്തിയത് ചരിത്രം തിരുത്തിക്കുറിച്ചായിരുന്നു.

Advertisements

നര്‍ത്തകിയും അഭിനേത്രിയുമായ ദില്‍ഷ ബിഗ് ബോസ് വീട്ടിലെ ഗെയിമുകളില്‍ എല്ലാം മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ ഷോ പൂര്‍ത്തിയായതോടെ താരത്തിന് നേരെ വലിയ വിമര്‍ശനമാണ് ഒരു കൂട്ടര്‍ അഴിച്ചുവിട്ടത്. ദില്‍ഷയുടെ വിജയം അര്‍ഹിക്കാത്തതാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

Also Read: എന്റെ സ്വഭാവവും ചില ശീലങ്ങളും എന്റെ ജീവിതം തകിടം മറിച്ചു; ആരാധകർക്ക് ശ്രീനിവാസന്റെ മുന്നറിയിപ്പ് ഇങ്ങനെ

പിന്നാലെ ദില്‍ഷയ്ക്കും കുടുംബത്തിനും സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈ ബര്‍ ആക്ര മണ മാണ് പോലും നേരിടേണ്ടി വന്നത്. ഇപ്പോഴും വിമര്‍ശനം തുടരുകയാണ്. ബിഗ് ബോസ് സീസണ്‍ മൂന്ന് മത്സരാര്‍ത്ഥി ഫിറോസ് ഖാന്‍ ദില്‍ഷയുടെ വിജയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ദില്‍ഷ ഒരിക്കലും ബിഗ് ബോസ് വിജയിയായിരിക്കുമെന്ന് കരുതിയില്ലെന്ന് ഫിറോസ് പറയുന്നു. ബിഗ് ബോസില്‍ വോട്ടിങിന് വലിയ പ്രാധാന്യമുണ്ടെന്നും താന്‍ വോട്ടുനല്‍കിയത് നന്നായി കളിക്കുന്ന ഒരാള്‍ക്കായിരുന്നുവെന്നും എന്നാല്‍ ദില്‍ഷ വിജയി ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഫിറോസ് പറയുന്നു.

Also Read: മൈ ഫാമിലി, നാളുകളായി പിരിഞ്ഞു താമസിക്കുന്നവർ ഒന്നിച്ചപ്പോൾ; അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള പുതിയ വീഡിയോയുമായി ശ്രിശ്വേത, വീണ്ടുമൊരു കൂടിചേരൽ ഉണ്ടാകുമോ എന്ന് ആരാധകർ

ബിഗ് ബോസ് സീസണ്‍ മൂന്നില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞവരാണ് ഫിറോസും ഭാര്യ സജ്‌നയും. ഒരു സ്ത്രീവിരുദ്ധനാണ് ഫിറോസ് എന്ന് മത്സരത്തിനിടെ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ താന്‍ നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരനായിരുന്നുവെന്നായിരുന്നു ഫിറോസിന്റെ മറുപടി.

Advertisement