അസഭ്യ വാക്കുകള്‍ പറഞ്ഞുപോയതില്‍ ക്ഷമ പറയുന്നു, ഞാന്‍ തെറ്റുകാരന്‍ തന്നെയാണ്, പക്ഷേ ആരെയും മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല, ശ്രീനാഥ് ഭാസി പറയുന്നു

111

മലയാളികളുടെ ഇഷ്ടനടനായിരുന്നു ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പി റിലീസായിരിക്കെ വിവാദക്കാറ്റാണ് ചുറ്റും. ശ്രീനാഥ് ഭാസി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്നതോടെ ചിത്രത്തെ തീയേറ്ററിലടക്കം സിനിമാ പ്രേക്ഷകര്‍ തഴഞ്ഞിരുന്നു.

Advertisements

നല്ല ചിത്രമെന്ന റിവ്യൂ വന്നിട്ടും ആളുകളെ തീയേറ്ററിലേക്ക് ആകര്‍ഷിക്കാനായിട്ടില്ല. അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ഉയര്‍ന്നത്.

Also Read: ഒരിക്കലും പ്രതീക്ഷിച്ചില്ല, ബിഗ് ബോസില്‍ ദില്‍ഷ വിജയിക്കേണ്ട മത്സരാര്‍ത്ഥിയായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് ഫിറോസ് ഖാന്‍

ഇപ്പോഴിതാ സംഭവത്തില്‍ ക്ഷമ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസി. താന്‍ അവതാരകയെ തെറി വിളിച്ചത് തെറ്റായിപ്പോയി എന്നും അവരോട് ക്ഷമ പറയാന്‍ വിളിച്ചപ്പോള്‍ അവര്‍ അതിനൊരു സാവകാശം തന്നില്ലെന്നും ശ്രീനാഥ് ഭാസി റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ പറയുന്നു.

താന്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു. വെറുതേ ഒരാളെ തെറി വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും തന്റെ പേഴ്‌സണല്‍ ആയിട്ടുള്ള സിറ്റുവേഷന്‍ എല്ലാവര്‍ക്കും കാണേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും നടന്‍ പറയുന്നു.

Also Read: വീട്ടുകാര്‍ കട്ട എതിര്‍പ്പിലായിരുന്നു, സ്ലീവ് ലെസ്സോ ലിപ്‌സ്റ്റിക്കോ ഇടാന്‍ സമ്മതിക്കില്ലായിരുന്നു, ജോലി ഉപേക്ഷിച്ച് മോഡലിങ്ങിലേക്ക് ചേക്കേറിയ നേഹ റോസ് പറയുന്നു

ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കൂ എന്ന് അവരോട് പറയാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ കേട്ടില്ല. തെറി പറഞ്ഞുപോയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അറിയാതെ സംഭവിച്ചുപോയ തെറ്റാണെന്നും ഓഫിസിലേക്ക് വന്ന് സോറി പറയണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഇതൊരു ആക്രമണമായി തോന്നുന്നുവെന്നും നടന്‍ പറയുന്നു.

Advertisement