ഒരു വര്‍ഷമായുള്ള കാത്തിരിപ്പിന് വിരാമം, പുതിയ സന്തോഷം പങ്കുവെച്ച് പാര്‍വതി, ആശംസകളുമായി ആരാധകര്‍

120

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരസുന്ദരിയാണ് പാര്‍വതി ആര്‍ കൃഷ്ണ. നടിയായും മോഡലായും അവതാരക ആയുമെല്ലാം ശ്രദ്ധേയ ആയ പാര്‍വതി ആര്‍ കൃഷ്ണ മലയാളം സീരിയലുകളിലും ആല്‍ബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും സജീവമാണ്.

പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിനിയായ പാര്‍വതി കൃഷ്ണ ഒരുപിടി മികച്ച സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാര്‍വതി കൃഷ്ണ ആദ്യമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Advertisements

ശേഷം നിരവധി മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്നു. സംഗീത സംവിധായകനായ ബാലഗോപാലിനെ യാണ് പാര്‍വതി വിവാഹം കഴിച്ചിരിക്കുന്നത്. അമ്മമാനസം, ഈശ്വരന്‍ സാക്ഷി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ ആണ് കുടുംബ പ്രേക്ഷകര്‍ക്ക് ഇടയില്‍ താരത്തെ ഏറെ സുപരിചിത ആക്കിയത്.

Also Read: ഒരിക്കലും പ്രതീക്ഷിച്ചില്ല, ബിഗ് ബോസില്‍ ദില്‍ഷ വിജയിക്കേണ്ട മത്സരാര്‍ത്ഥിയായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് ഫിറോസ് ഖാന്‍

ഫഹദ് ഫാസിലിന്റെ മാലിക്ക് എന്ന സിനിമയിലും പാര്‍വതി വളരെ പ്രധാനപ്പെട്ട ഒരു റോളില്‍ അഭിനയിച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ആയിരുന്നു താരത്തിന് കുട്ടി ജനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയ പാര്‍വതി ആര്‍ കൃഷ്ണ തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ എല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

പാര്‍വതിക്ക് ഇന്‍സ്റ്റയില്‍ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ വലിയ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. മറ്റൊന്നുമല്ല, പുതിയ ഐഫോണ്‍ സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു പാര്‍വതി.

Also Read: വീട്ടുകാര്‍ കട്ട എതിര്‍പ്പിലായിരുന്നു, സ്ലീവ് ലെസ്സോ ലിപ്റ്റിക്കോ ഇടാന്‍ സമ്മതിക്കില്ലായിരുന്നു, ജോലി ഉപേക്ഷിച്ച് മോഡലിങ്ങിലേക്ക് ചേക്കേറിയ നേഹ റോസ് പറയുന്നു

ഐഫോണ് 14 പ്രൊ മാക്‌സാണ് പാര്‍വതി സ്വന്തമാക്കിയത്. പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളിലാണ് പാര്‍വതി ഈ ഫോണ്‍ വാങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ഇതിന് വേണ്ടി കാത്തിരിയ്ക്കുകയാണ്, അവസാനം അത് കൈയ്യില്‍ കിട്ടി എന്ന് പുതിയ ഫോണിന്റെ ചിത്രം പങ്കുവെച്ച് പാര്‍വതി കുറിച്ചു. നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്.

Advertisement