Home Entertainment Celebrities

ഇതൊക്കെ ആരാ തന്നോടു പറഞ്ഞത്? കെട്ടിയോനെയും കളഞ്ഞ് പണത്തിന് പിന്നാലെ പോകുന്നെന്ന് കമന്റ്; പൊട്ടിത്തെറിച്ച് നവ്യ നായര്‍!

231

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Advertisements

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി. തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

ALSO READ- എന്ത് യോഗ്യതയാണ് ഇവര്‍ക്കുള്ളത്? ചേച്ചിയുടെ ജീവിതത്തില്‍ ഒരു കാര്യം നടന്നതിന് ശേഷം എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം; പച്ചത്തെറി വിളിച്ച് സംസ്‌കാരം പഠിപ്പിക്കേണ്ടെന്ന് അഭിരാമി

സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കു വെക്കാന്‍ താരം മറന്നിരുന്നില്ല. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. സോഷ്യല്‍മീഡിയയിലും സജീവമായ താരം ഇപ്പോഴിതാ തന്റെ പുതിയൊരു പോസ്റ്റിന് വന്ന അധിക്ഷേപ കമന്റിന് കൊടുത്ത മറുപടിയാണ് വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്.

ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോയ്ക്ക് താഴെ ‘കെട്ടിയോനെയും കളഞ്ഞ്, പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാന്‍. ലൈഫ് ഒന്നെയൊള്ളൂ ഹാപ്പി’ എന്നിങ്ങനെയായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ നവ്യ മറുപടിയുമായി രംഗത്തെത്തി.

ALSO READ- ഇതെല്ലാം പുരുഷന്മാര്‍ മാത്രമല്ലേ ചെയ്യുന്നുള്ളൂ; പെണ്ണുങ്ങള്‍ ഒന്നും ചെയ്യുന്നില്ലല്ലോ? ഇത് ഞാന്‍ പറയുന്നത് പെണ്‍കുട്ടികളോടാണ്; വൈറലായി റബേക്കയുടെ ഉപദേശ വീഡിയോ

‘ഇതൊക്കെ ആരാ തന്നോടു പറഞ്ഞത് പിന്നെ അവസാനം പറഞ്ഞതു കറക്റ്റാണ്. ലൈഫ് ഒന്നെയൊള്ളൂ. ഹാപ്പിയായി ഇരിക്കൂ, എന്തിനാ ഇങ്ങനെ ദുഷിപ്പു പറയുന്നത്’ എന്നായിരുന്നു നവ്യയുടെ വായടപ്പിക്കുന്ന മറുപടി. നവ്യയുടെ കമന്റിന് നിരവധി പേരാണ് പിന്തുണ അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്.

അതേസമയം, വീട്ടമ്മയായ സാധാരണ സ്ത്രീ നേരിടുന്ന പ്രശനങ്ങള്‍ അവതരിപ്പിച്ചാണ് നവ്യ നായര്‍ മലയാള സിനിമാ ലോകത്തേക്ക് ശക്തമായി തിരികെ എത്തിയത്. വി കെ പ്രകാശ് ആണ് ഒരുത്തീ സംവിധാനം ചെയ്തത്. കഥാപാത്രത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ അഭിനയിച്ച് ഫലിപ്പിക്കാന്‍ നടിക്ക് കഴിഞ്ഞിരുന്നു.

Advertisement