സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ നിരഞ്ജനായി മോഹന്‍ലാല്‍ വന്നാല്‍ സിനിമ ഹിറ്റാവുമെന്ന് താന്‍ പ്രവചിച്ചു; സിബി മലയില്‍ പറഞ്ഞത് കമല്‍ഹാസന്റെ പേര്; വെളിപ്പെടുത്തി സുരേഷ് ഗോപി

46

ജയറാം- സുരേഷ് ഗോപി ത്രയത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം. നായികയായി മഞ്ജു വാര്യരും സഹതാരങ്ങളായി കലാഭവന്‍ മണിയും സുകുമാരിയും ജനാര്‍ദ്ദനനും അടക്കമുള്ളവര്‍ എത്തുക കൂടി ചെയ്തതോടെ ചിത്രം പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസിലും ആരാധക ഹൃദയത്തിലും ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തിലെ ഒരു ഗാനമെങ്കിലും മൂളി നോക്കാത്ത ഒരു മലയാളിയുമുണ്ടാകില്ല. ഇന്നും ചിത്രം മലയാളി പ്രേക്ഷകരുടെ എത്ര കണ്ടാലും മടുക്കാത്ത ചിത്രങ്ങളുടെ പട്ടികയില്‍ തന്നെയുണ്ട്.

ചിത്രത്തില്‍ അന്നേവരെ കാണാത്ത ഒരു സുരേഷ് ഗോപിയെയാണ് പ്രേക്ഷകര്‍ കണ്ടത്. രൗദ്ര ഭാവത്തില്‍ നിന്നും മാറി സോഫ്റ്റായ നല്ലൊരു ഹൃദയമുള്ള മനസില്‍ ഒളിച്ചിരിക്കുന്ന കാമുകനുള്ള ഡെന്നിസ് എന്ന സുരേഷ് ഗോപി കഥാപാത്രം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Advertisements

ഇപ്പോഴിതാ സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ കാസ്റ്റിംഗിനെക്കുറിച്ച് പറഞ്ഞുള്ള സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ- ഇതൊക്കെ ആരാ തന്നോടു പറഞ്ഞത്? കെട്ടിയോനെയും കളഞ്ഞ് പണത്തിന് പിന്നാലെ പോകുന്നെന്ന് കമന്റ്; പൊട്ടിത്തെറിച്ച് നവ്യ നായര്‍!

ജയറാമും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തിയത്. എന്നാല്‍ അതിഥിയായെത്തി ലാലേട്ടന്‍ അക്ഷരാര്‍ത്ഥത്തില്‍ സിനിമ തന്നെ കവര്‍ന്നെടുക്കുകയായിരുന്നു. ചിത്രത്തിലേക്ക് നിരഞ്ജനായി മോഹന്‍ലാല്‍ വന്നാല്‍ സിനിമ ഹിറ്റാവുമെന്ന് താന്‍ പ്രവചിച്ചിരുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നതി.

ഈ ചിത്രം തമിഴില്‍ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. കുറച്ച് ഭാഗം ചിത്രീകരിച്ചിരുന്നു. പ്രഭു സാര്‍ വരാതിരുന്നതോടെയാണ് സിനിമ നിര്‍ത്തിവെച്ചത്. അതിന് ശേഷമായാണ് ഈ സിനിമ മലയാളത്തില്‍ ചെയ്യുന്നത്. ജയറാമും മഞ്ജു വാര്യരുമൊക്കെ അഭിനയിക്കുന്നുണ്ടെന്ന് അങ്ങനെയാണ് അറിഞ്ഞത്.

ALSO READ- എന്ത് യോഗ്യതയാണ് ഇവര്‍ക്കുള്ളത്? ചേച്ചിയുടെ ജീവിതത്തില്‍ ഒരു കാര്യം നടന്നതിന് ശേഷം എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം; പച്ചത്തെറി വിളിച്ച് സംസ്‌കാരം പഠിപ്പിക്കേണ്ടെന്ന് അഭിരാമി

എന്നാല്‍, ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നില്ലെന്നായിരുന്നു സുരേഷ് ഗോപി ആദ്യം പറഞ്ഞത്. അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല സിനിമയുടെ കഥ കേള്‍ക്കെന്ന് പറഞ്ഞായിരുന്നു സിബി മലയില്‍ നിര്‍ബന്ധിച്ചത്. അങ്ങനെയാണ് കഥ കേട്ടത്.
നിരഞ്ജനെ അവതരിപ്പിക്കാന്‍ ആളായില്ലെന്നും പറഞ്ഞിരുന്നു. കമല്‍ഹാസനെ സമീപിച്ചാലോയെന്നായിരുന്നു ചോദ്യമുയര്‍ന്നത്.

എന്നാല്‍, മോഹന്‍ലാലിനല്ലാതെ മറ്റൊരാള്‍ക്കും നിരഞ്ജനാവാന്‍ കഴിയില്ല, മറ്റൊരാളെയും ഈ ക്യാരക്ടറിനായി സമീപിക്കേണ്ടെന്നുമായിരുന്നു താന്‍ പറഞ്ഞതെന്നാണ് സുരേഷ് ഗോപി പറയുന്നത്. പിന്നാലെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ഇതോടെ താന്‍ പ്രവചിച്ചത് പോലെ തന്നെ സിനിമ സൂപ്പര്‍ഹിറ്റായി മാറിയെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement