തിളങ്ങുന്ന ചർമ്മത്തിനും മനംമയക്കുന്ന സൗന്ദര്യത്തിനുമായി നടി അഹാന കൃഷ്ണ ചെയ്യുന്നത് കണ്ടോ; രഹസ്യങ്ങൾ ഇങ്ങനെ

253

നടൻ കൃഷ്ണ കുമാറും കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമായ കുടുംബമാണ്. വില്ലനായും നായകനായും സഹനടനയുമെല്ലാം കൃഷ്ണ കുമാർ വർഷങ്ങളായി മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഇപ്പോൾ കുടുംബം ഒന്നടങ്കം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. കൂടാതെ മക്കളിൽ മൂത്തവളായ അഹാന കൃഷ്ണകുമാർ സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisements

ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Also read; സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ നിരഞ്ജനായി മോഹന്‍ലാല്‍ വന്നാല്‍ സിനിമ ഹിറ്റാവുമെന്ന് താന്‍ പ്രവചിച്ചു; സിബി മലയില്‍ പറഞ്ഞത് കമല്‍ഹാസന്റെ പേര്; വെളിപ്പെടുത്തി സുരേഷ് ഗോപി

ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന എത്തിയത് എങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് ടൊവീനോ തോമസ് നായകനായി എത്തിയ ലുക്ക എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ അഹാനയ്ക്ക് നിമിഷ നേരംകൊണ്ടാണ് സാധിച്ചത്. അഭിനയ മികവിന് പുറമെ, താരത്തിന്റെ സൗന്ദര്യം കൊണ്ടും ആരാധകരെ സമ്പാദിച്ചിട്ടുള്ള നടിയാണ് അഹാന. ഇപ്പോൾ തന്റെ തിളങ്ങുന്ന ചർമ്മത്തിന്റെയും സൗന്ദര്യത്തിന്റെയും പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി.

ശരീരത്തിനകത്ത് നിന്നു ഭക്ഷണം പ്രവർത്തിച്ച് ചർമത്തിൽ സ്ഥിരമായ മാറ്റം ഉണ്ടാക്കുമെന്നാണ് അഹാന തുറന്നു പറയുന്നത്. കൂടാതെ താൻ അനുവർത്തിച്ചു പോരുന്ന ഭക്ഷണ ക്രമങ്ങൾ കൂടി ആരാധകരെ പരിചയപ്പെടുത്തുകയാണ് നടി. തന്റെ വ്‌ളേഗിലൂടെയാണ് നടി ഭക്ഷണ രീതികളെ കുറിച്ച് പറയുന്നത്. ഏതായാലും നടിയുടെ ഭക്ഷണ രീതികൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

ഭക്ഷണ രീതികൾ നോക്കാം;

ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പഴങ്ങൾ. ഇവയിൽ വൈറ്റമിൻ, മിനറൽസ്, ആന്റി-ഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാ പഴങ്ങൾക്കും അതിന്റേതായ പ്രത്യേകതയുണ്ട്. ഓറഞ്ചിൽ വൈറ്റമിൻ സി ധാരാളമായുണ്ട്. പൈനാപ്പിൾ, തണ്ണിമത്തൻ, കുക്കുംബർ, മാമ്പഴം, അവോക്കാഡേ, ആപ്പിൾ എന്നിവയ്ക്കെല്ലാം അതിന്റെ ഗുണങ്ങളുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യകരമായ രീതിയിൽ പഴങ്ങൾ കഴിക്കുന്നത് ചർമ സംരക്ഷണത്തിന് നല്ലതാണ്.

പിന്നീടുള്ളതാണ് ഗുഡ് ഫാറ്റ്, ഇവ അടങ്ങിയ ഭക്ഷണങ്ങൾ നിരവധിയാണ്. വെളിച്ചെണ്ണ, നാളികേരം, നെയ്യ്, അവക്കേഡോ, നല്ല മാംസം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അതിനുശേഷം നടി പറയുന്നത് തൈര് ആണ്. പ്രോട്ടീൻ, ഫാറ്റ്, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമാണ് തൈര്. തൈര് കുടിക്കുന്നതും ചർമം കൂടുതൽ തിളക്കമുള്ളതാക്കും. ശേഷം, നട്ട്സ് ആൻഡ് സീഡ്സ് കഴിക്കണം. വാൾനട്ട് ചർമത്തിന് വളരെ മികച്ചതാണ്.

Also read; ഇതൊക്കെ ആരാ തന്നോടു പറഞ്ഞത്? കെട്ടിയോനെയും കളഞ്ഞ് പണത്തിന് പിന്നാലെ പോകുന്നെന്ന് കമന്റ്; പൊട്ടിത്തെറിച്ച് നവ്യ നായര്‍!

ഗുഡ് ഫാറ്റ്, വൈറ്റമിൻസ്, മിനറൽസ് എന്നിവ ഇതിലുണ്ട്. എന്നാൽ കുടുതൽ കഴിക്കരുത്. സൂര്യകാന്തി വിത്തുകളും നല്ലതാണ്. ഇതും കൃത്യമായ അളവിലായിരിക്കണം കഴിക്കേണ്ടതെന്നും താരം എടുത്ത് പറയുന്നുണ്ട്. ചർമം സംരക്ഷിക്കുന്നതായി മാറ്റിനിർത്താൻ പാടില്ലാത്ത ഒന്നാണ് ബീറ്റ്റൂട്ടും നെല്ലിക്കയും. തോരൻ പോലെ പാചകം ചെയ്യുന്ന ബീറ്റ്റൂട്ടും ഉപ്പിലിട്ട നെല്ലിക്കയും ചർമത്തിൽ അദ്ഭുതം തീർക്കുമെന്നും അഹാന പറയുന്നു.

Advertisement