Home Entertainment Celebrities

മാസായി റീച്ച് കിട്ടാന്‍ എല്ലാവര്‍ക്കും അഭിമുഖം കൊടുക്കും; ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ കുറ്റം അവതാരകയുടെ തലയില്‍ ഇടും; താരങ്ങള്‍ക്ക് എതിരെ അശ്വതി ശ്രീകാന്ത്

761

മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. മിനിസ്‌ക്രീന്‍ ഷോകളിലെ അവതാരികയായും പരമ്പരകളില്‍ അഭിനേത്രിയായും അതിനെല്ലാം ഉപരി വ്‌ലോഗറും ആര്‍.ജെ.യായുമെല്ലാം പ്രേക്ഷകരോട് ഏറെ അടുത്തു നില്‍ക്കുന്ന താരമാണ് അശ്വതി. അശ്വതിയുടെ യൂട്യൂബ് ചാനലും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

ഇപ്പോവിതാ സജീവ ചര്‍ച്ചാ വിഷയമായ ഓണ്‍ലൈന്‍ മീഡിയയിലെ അവതാരകയോട് നടന്‍ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അശ്വതി. സീരിയല്‍ താരം, അവതാരക, എഴുത്തുകാരി തുടങ്ങി വിവിധ മേഖലകളില്‍ ശോഭിക്കുന്ന അശ്വതി ശ്രീകാന്ത് ഓണ്‍ലൈന്‍ അവതാരകയെ പിന്തുണച്ചാണ് സംസാരിച്ചിരിക്കുന്നത്.

Advertisements

‘സിനിമ പ്രമോഷന്‍സിനെ കുറിച്ചും ഓണ്‍ലൈന്‍ മീഡിയകളെ കുറിച്ചും മുമ്പൊരിക്കല്‍ ഞാന്‍ സോഷ്യല്‍മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അന്ന് ഞാന്‍ അത് യുട്യൂബില്‍ പങ്കുവെച്ചിരുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ അക്കാര്യങ്ങള്‍ ഒന്ന് സോഷ്യല്‍മീഡിയയില്‍ കൂടി പങ്കുവെക്കുന്നത് വളരെ നല്ലതാണെന്ന് തോന്നി. ഓണ്‍ലൈന്‍ മീഡിയയിലെ അവതാരകയും നടന്‍ ശ്രീനാഥ് ഭാസിയും തമ്മിലുള്ള വിഷയം നടക്കുന്ന സാഹചര്യത്തിലാണ് അന്ന് പറഞ്ഞ വിഷയം ഒന്ന് കൂടി സംസാരിക്കമെന്ന് തോന്നിയത്.’- എന്ന് അശ്വതി പറയുന്നു.

ALSO READ- സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ നിരഞ്ജനായി മോഹന്‍ലാല്‍ വന്നാല്‍ സിനിമ ഹിറ്റാവുമെന്ന് താന്‍ പ്രവചിച്ചു; സിബി മലയില്‍ പറഞ്ഞത് കമല്‍ഹാസന്റെ പേര്; വെളിപ്പെടുത്തി സുരേഷ് ഗോപി

‘ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം പലരും ചോദിച്ചിരുന്നു. എല്ലാ കാര്യത്തിലും എല്ലാവരും പ്രതികരിക്കേണ്ട ആവശ്യമില്ല. ഈ ഒരു പ്ലാറ്റ് ഫോമിലും മൂവി പ്രമോഷന്റെ ഭാഗമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി എന്ന നിലയിലാണ് എനിക്ക് ചില കാര്യങ്ങള്‍ പറയണമെന്ന് തോന്നി. ഒരു സിനിമ ഇറങ്ങമ്പോള്‍ മലയാളത്തില്‍ എന്നല്ല എല്ലാ ഭാഷകളിലും അതുമായി ബന്ധപ്പെട്ട പ്രമോഷനുകള്‍ നടക്കാറുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്റെ ഭാഗത്തുനിന്ന് അപ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല പ്രഷര്‍ ഉണ്ടാകും. അതിനാല്‍ തന്നെ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം മാറ്റിവെച്ച് സിനിമയുടെ പ്രമോഷന്‍ ചെയ്യാറുണ്ട്. അഭിമുഖങ്ങള്‍ കൊടുക്കാറുണ്ട്. ചിലപ്പോള്‍ രണ്ട് ദിവസം ഇതിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരിക്കും ആര്‍ട്ടിസ്റ്റുകള്‍.’- എന്നാണ് അശ്വതിയുടെ നിരീക്ഷണം.

‘അഭിമുഖത്തിന് അനുസരിച്ച് ഡ്രസ് മാറ്റി മാറ്റി ധരിച്ചെല്ലാമാണ് അവര്‍ പ്രമോഷന് വേണ്ടി ഇരിക്കുന്നത്. സമയം നല്‍കിയിരിക്കുന്നത് അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അഭിമുഖങ്ങള്‍ എടുക്കുക. ആവര്‍ത്തിച്ച് അഭിമുഖം കൊടുത്ത് ആര്‍ട്ടിസ്റ്റുകളും മടുക്കും. അതുപോലെ തന്നെ അഭിമുഖം എടുക്കാന്‍ വന്നിരിക്കുന്ന അവതാരകരും അവരുടെ ടീമും ഇതുപോലെ ഊഴത്തിന് കാത്ത് നിന്നും മറ്റും വലഞ്ഞിട്ടുണ്ടാകും. ആര്‍ട്ടിസ്റ്റുകളുടെ മൂഡ് സ്വിങ്‌സിനെ കുറിച്ച് കഥകള്‍ ഒരുപാട് കേള്‍ക്കുന്നതുകൊണ്ട് തന്നെ അവതാരകര്‍ വളരെ ഭയത്തോടെയാണ് ചിലപ്പോഴൊക്കെ ഇവരോട് ചോദ്യം ചോദിക്കാനായി പോയി ഇരിക്കുന്നത്.’

ALSO READ- ഇതൊക്കെ ആരാ തന്നോടു പറഞ്ഞത്? കെട്ടിയോനെയും കളഞ്ഞ് പണത്തിന് പിന്നാലെ പോകുന്നെന്ന് കമന്റ്; പൊട്ടിത്തെറിച്ച് നവ്യ നായര്‍!

‘പറ്റുന്നവരെ പിടിച്ച് അവതാരകരാക്കി അവര്‍ക്ക് കുറച്ച് വൈറലാകാന്‍ സാധ്യതയുള്ള ചോദ്യങ്ങളും എഴുതി കൊടുത്ത് ഇന്‍ര്‍വ്യു എടുക്കുന്ന രീതിയുമുണ്ട്. വളരെ പ്രിപ്പയര്‍ ചെയ്ത് വരുന്നവരും ഉണ്ട്. ആരും ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിക്കണം. അതില്‍ വൈറല്‍ കണ്ടന്റുണ്ടാകണം എന്നുള്ള പ്രഷറും അവതാരകര്‍ക്കുണ്ട്. ഇക്കാര്യങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുക ആര്‍ട്ടിസ്റ്റുകള്‍ക്കാണ്. ചോദ്യങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് അഭിമുഖം തുടങ്ങുന്നതിന് മുമ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവതാരകര്‍ക്ക് ഒരു ബ്രീഫ് കൊടുക്കാം. അല്ലെങ്കില്‍ താന്‍ തിരഞ്ഞെടുക്കുന്ന കുറച്ച് പേര്‍ക്ക് മാത്രമെ അഭിമുഖം കൊടുക്കുവെന്ന് തീരുമാനിക്കാം.’

‘ആര്‍ട്ടിസ്റ്റുകള്‍ക്ക് അങ്ങനെ അവസരങ്ങളുണ്ട്. അവതാരകര്‍ക്ക് അതില്ല. ആര്‍ട്ടിസ്റ്റുകള്‍ പലപ്പോഴും അത് ചെയ്യാറില്ല. വരുന്നവര്‍ക്ക് എല്ലാം അഭിമുഖം കൊടുക്കും. എന്നിട്ട് ചോദ്യം ചോദിക്കുമ്പോള്‍ ദേഷ്യപ്പെടുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മാസായി റീച്ച് കിട്ടാന്‍ എല്ലാവര്‍ക്കും അഭിമുഖം കൊടുക്കും. അവസാനം ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ കുറ്റം അവതാരകയുടെ തലയില്‍ ഇടും. മൂവി പ്രമോഷന്‍സ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവരേയും മനസിലാക്കി പെരുമാറാന്‍ ആര്‍ക്കും സാധിക്കില്ല. നമ്മുടെ ഫ്രസ്‌ട്രേഷന്‍ കാരണണ്‍ നമ്മള്‍ ചെയ്യുന്നത് മറ്റെയാള്‍ സഹിക്കണമെന്ന് പറയാന്‍ പറ്റില്ല. അത് നമ്മുടെ മാത്രം പ്രശ്‌നമാണ്. മനുഷ്യര്‍ മനുഷ്യരോടല്ലെ ഇടപെടുന്നത് എന്ന ചിന്തയോട് കൂടി പെരുമാറിയാല്‍ പ്രശ്‌നങ്ങള്‍ തീരും,’- താരം തന്റെ അഭിപ്രായം വ്യക്തമാക്കുന്നു.

Advertisement