Home Entertainment Celebrities

അയാളെടുത്ത് ഞാൻ ഇനി മിണ്ടില്ല, അത് കൊടുക്കുകയുമില്ല, വീണ്ടും മമ്മൂട്ടിയോട് പിണങ്ങിയെന്ന് സുരേഷ് ഗോപി, സംഭവം ഇങ്ങനെ

4173

ഒരു കാലത്ത് വളരെ അടുത്ത സുഹൃത് ബന്ധം കാത്തു സൂക്ഷിച്ചിരന്ന സൂപ്പർ താരങ്ങൾ ആയിരുന്നു മലയാള സിനിമയുടെ അഭി മാനങ്ങൾ ആയ മെഗാസ്റ്റാർ മമ്മൂട്ടിയും ആക്ഷൻ ഹീറോ എന്ന് അറിയപ്പെട്ടിരുന്ന സുരേഷ് ഗോപിയും. പിന്നീട് എന്തൊക്കയോ കാരണങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ പിണങ്ങിയിരുന്നു.

മമ്മൂട്ടിയുമായി അടുത്ത കാലം വരെയും ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായിരുന്നു എന്ന് സുരേഷ് ഗോപി തന്നെ വെളിപ്പെടു ത്തിയിട്ടുണ്ട്. ഈ അടുത്ത സമയത്ത് ഇരുവരും പിണക്കം അവസാനിപ്പിച്ച് ഒന്നിച്ചത് വലിയ വാർത്ത ആയി മാറിയിരുന്നു.

Advertisements

ഇപ്പോൾ വീണ്ടും ആ പഴയ ഊഷ്മള ബന്ധം ഇരുവർക്കുമുണ്ട്. അടുത്തിടെ താര സംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി എത്തിയത് കുടുംബത്തിന് ഒപ്പം ആയിരുന്നു. അന്ന് മമ്മൂട്ടിയാണ് സുരേഷ് ഗോപിക്ക് കേക്ക് മുറിച്ച് നൽകിയത്.

Also Read
മഴയില്‍ ബിജു മേനോന് പകരം സംയുക്തയുടെ നായകനാവേണ്ടിയിരുന്നത് ഞാനായിരുന്നു, അവസരം വേണ്ടെന്ന് വെച്ചത് ഈ കാരണം കൊണ്ട്, തുറന്നുപറഞ്ഞ് ബിജു നാരായണ്‍

അതേ സമയം താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് തമാശയായി പറയുകയാണ് സുരേഷ് ഗോപി ഇപ്പോൾ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാധിക മൂന്ന് തവണ ഗർഭിണിയായ സമയത്തും രസ് മലായി വാങ്ങി തന്നുവിട്ടത് മമ്മൂക്ക ആണ്.

അഡയാറിൽ പഴയൊരു വീടുണ്ട്. അവിടെ നിന്നാണ് എത്തിക്കുന്നത്. തലേദിവസം തന്നെ വാങ്ങിച്ച് സുലു ഇത്ത ഫ്രിഡ്ജിൽ വച്ച് വെളുപ്പിന് മൂന്നു മണിക്ക് തന്നെ കൊടുത്തു വിടും. ഈ പിള്ളേരുടെ എല്ലാം ചോ ര യിൽ ആ രസ് മലായി ഉണ്ട്. പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ഡൽഹിയിൽ നിന്ന് സ്വീറ്റ്സ് വാങ്ങി മമ്മൂക്കയെ വിളിച്ചു.

അപ്പോൾ മമ്മൂക്ക വീട്ടിൽ ഇല്ലായിരുന്നു. അങ്ങനെ ഗോകുലിന്റെ കൈയിലാണ് കൊടുത്തുവിട്ടത്. എന്നിട്ടൊരു ചലഞ്ച് കൂടി വച്ചു. ഈ തന്നു വിടുന്നതിന് വലിയൊരു ഓർമ്മയുണ്ട്. അത് എന്താണെന്ന് വിളിച്ചു പറയണം. ശരി നീ കൊടുത്തയക്ക് ഞാൻ നോക്കാം എന്ന് മമ്മൂക്ക പറഞ്ഞു. രാത്രി വീട്ടിലെത്തിയ മമ്മൂക്ക അത് കഴിച്ചു. പക്ഷേ എന്താണെന്ന് പിടികിട്ടിയില്ല.

എന്നെ വിളിച്ച് പറയാനൊരു പേടി പുള്ളിക്ക്. എപ്പോഴും എന്റെ അനിയൻ സുഭാഷിനെയാണ് പുള്ളി വിളിക്കാറ്. സുഭാഷേ ചെക്കൻ ഇവിടെ വന്നു പക്ഷേ അവനോട് എങ്ങനെ ചോദിക്കും. എന്താ കാര്യമെന്ന് നീ ചോദിക്ക്. ശരിയെന്ന് പറഞ്ഞ് സുഭാഷ് എന്നെ വിളിച്ചു.

Also Read
ശമ്പളമൊക്കെയുണ്ട്, ഇന്ന് സൈബര്‍ ആക്രമണം ഒരു ജോലി പോലെയാണ്, സിനിമാക്കാര്‍ക്കും ഇതേപ്പറ്റി അറിയാം, ആരും സമ്മതിച്ച് തരുന്നില്ലെന്ന് മാത്രം, തുറന്നടിച്ച് ഭാവന

ഇനി ഞാനയളടുത്ത് മിണ്ടില്ലെന്ന് മാത്രമല്ല രസ് മലായി കൊടുക്കില്ലെന്ന് സുഭാഷിനോട് ഞാൻ മറുപടിയും പറഞ്ഞെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement