Home Entertainment Celebrities

ആഭരണ പ്രിയയായ സംയുക്തയ്ക്ക് മനസറിഞ്ഞ് സമ്മാനിച്ച് ചെറിയമ്മ ഊര്‍മ്മിള ഉണ്ണി; ചിത്രവുമായി താരമെത്തിയപ്പോള്‍ ആരാധകര്‍ തേടിയത് ബിജു മേനോന്റെ കമന്റ്!

138

മലയാളികളുടെ പ്രിയപ്പെട്ട നായിക സംയുക്ത വര്‍മ്മയുടെ യോഗ പ്രാക്റ്റീസിങ് ചിത്രങ്ങള്‍ വൈറലാകുന്നു. നടന്‍ ബിജു മേനോനെ വിവാഹം ചെയ്ത ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞ സംയുക്ത കുടുമ്പജീവിതവുമായി ഒതുങ്ങിക്കഴിയുകയാണ്.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വെള്ളിത്തിരയില്‍ എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. സംയുക്ത വര്‍മ്മയുടെ മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

Advertisements

ബിജു മേനോന്‍ നായകനായ മഴ,മധുരനൊമ്പരക്കാറ്റ്,മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. ഒരുകാലത്ത് മലയാളിത്തത്തിന്റെ ഉദാഹരണമായിരുന്നു സംയുക്ത.

2002 നവംബര്‍ 21ന് ആയിരുന്നു ബിജു മേനോനുമായുള്ള വിവാഹം. വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞ സംയുകത പരസ്യങ്ങളില്‍ സജീവമാണ്.

ALSO READ- ബിജെപി കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി കേന്ദ്ര നേതത്വം, ശോഭാ സുരേന്ദ്രനെ തഴഞ്ഞു, അനുകൂലിച്ച് കെ സുരേന്ദ്രനും

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രം ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വൈറലാവുകയാണ്. തന്റെ ചെറിയമ്മയായ ഊര്‍മ്മിള ഉണ്ണി സമ്മാനിച്ച മാലയണിഞ്ഞുള്ള ചിത്രമാണ് താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്നത്.

കൈകൊണ്ടുണ്ടാക്കിയ മാലയാണിത് എന്ന് സംയുക്ത പറയുന്നു. അതേസമയം, വലിയ ലോക്കറ്റുള്ള രുദ്രാക്ഷ മാലയാണ് ചെറിയമ്മ സംയുക്തയ്ക്കായി നല്‍കിയിരിക്കുന്നത്. മുന്‍പ് ഉത്തര ഉണ്ണിയും അമ്മയുണ്ടാക്കിയ മാലയണിഞ്ഞുള്ള ചിത്രങ്ങളുമായി എത്തിയിരുന്നു.

അതേസമയം, താരങ്ങളുള്‍പ്പടെ നിരവധി പേരാണ് സംയുക്ത വര്‍മ്മയുടെ പോസ്റ്റിന് കമന്റുകളുമായെത്തിയത്. ചെറിയമ്മയെന്നല്ല താത്താതെയ് എന്നാണ് സംയുക്ത വര്‍മ്മ ഊര്‍മ്മിള ഉണ്ണിയെ വിളിക്കുന്നത്. ഈ പോസ്റ്റിലും സംയുക്ത ചെറിയമ്മയെ ഇങ്ങനെയായിരുന്നു വിശേഷിപ്പിച്ചത്. ഊര്‍മ്മിള ഉണ്ണിക്ക് ശേഷമായാണ് സംയുക്തയും സിനിമയിലെത്തുന്നത്. സംയുക്തയുടെ ഓരോ നേട്ടത്തിലും സന്തോഷം അറിയിച്ച് ഊര്‍മ്മിള ഉണ്ണിയും എത്താറുണ്ട്.

ALSO READ- എന്റെ നാട്ടിൽ ദിലീപിനും കുടുബത്തിനും വേണ്ടി കെടാവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന ഒരമ്മയുണ്ട്, വെളിപ്പെടുത്തലുമായി ആസ്‌ട്രോളജർ ഹരി പത്തനാപുരം, അതിശയത്തിൽ ആരാധകർ

അതേസമയം, ആഭരണങ്ങളോട് വലിയ ആരാധനയുള്ള താരമാണ് സംയുക്ത. താരത്തിന്റെ കൈയ്യില്‍ വലിയ ശേഖരം തന്നെയുണ്ട് ആഭരണങ്ങളുടെ. പൊതുചടങ്ങുകളില്‍ എത്തുമ്പോള്‍ സംയുക്തയുടെ ആഭരണമാണ് എപ്പോഴും ശ്രദ്ധേയമാകാറുള്ളത്.

അതേസമയം, തന്റെ വലിയ ആഭരണങ്ങളെ മുത്തുക്കുടയും വെഞ്ചാമരവുമൊക്കെയുണ്ടല്ലോ എന്ന് പറഞ്ഞ് ബിജുവേട്ടന്‍ കളിയാക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. വലിയ ലോക്കറ്റുള്ള മാലയും കമ്മലുമൊക്കെ താന്‍ സെലക്ട് ചെയ്യുമ്പോള്‍ വളരെ ലൈറ്റായുള്ള ആഭരണങ്ങളാണ് ബിജു മേനോന്‍ സമ്മാനിക്കാറുള്ളതെന്നും താരം പറയുന്നു.

Advertisement