എന്തിനായിരുന്നു ഇങ്ങോട്ട് വന്നതെന്ന് തോന്നി; തിരിച്ചു പോകണമെന്ന് പല തവണ കരുതിയതാണ്; സിനിമാ രംഗത്തെ കുറിച്ച് ദര്‍ശന രാജേന്ദ്രന്‍

75

മലയാള സിനിമയില്‍ അടുത്ത കാലത്തായി അഭിനയ മികവ് കൊണ്ട് പേരെടുത്ത താരമാണ് ദര്‍ശന രാജേന്ദ്രന്‍. ആഷിഖ് അബുവിന്റെ മായാനദി സിനിമയില്‍ ‘ബാവ് രാ മന്‍’ എന്ന പാട്ടുപാടി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ദര്‍ശന രാജേന്ദ്രന്‍.

അതേസമയം, 2011 മുതല്‍ തിയേറ്റര്‍ രംഗത്ത് സജീവമായി ദര്‍ശനയുണ്ട്. തമിഴ് ചിത്രം കവന്‍ ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. 2014-ല്‍ പുറത്തിറങ്ങിയ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു എന്നചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. പിന്നീട് നാളെ, സമര്‍പ്പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച താരം ശ്രദ്ധിക്കപ്പെട്ടത് മായാനദിയിലൂടെ ആയിരുന്നു.

Advertisements

പിന്നീട് കൂടെ, വൈറസ്, ഹൃദയം, വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ദര്‍ശന പിന്നീട് പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിലും താരമായി.

മുന്‍പ് സിനിമ നിര്‍ത്തി മുന്‍പ് ചെയ്തിരുന്ന ജോലിയിലേക്ക് തിരികെ പോയാലോയെന്ന് ആലോചിച്ച സമയങ്ങള്‍ ഉണ്ടായിരുന്നെന്ന് നടി ദര്‍ശന രാജേന്ദ്രന്‍ പറയുന്നുണ്ട്.

ALSO READ- ആഭരണ പ്രിയയായ സംയുക്തയ്ക്ക് മനസറിഞ്ഞ് സമ്മാനിച്ച് ചെറിയമ്മ ഊര്‍മ്മിള ഉണ്ണി; ചിത്രവുമായി താരമെത്തിയപ്പോള്‍ ആരാധകര്‍ തേടിയത് ബിജു മേനോന്റെ കമന്റ്!

തന്നെപ്പോലെ നിരാശപ്പെടുത്തുന്ന അനുഭവങ്ങള്‍ സിനിമ ഇന്‍ഡസ്ട്രിയിലെ മിക്ക ആളുകളും നേരിട്ടിട്ടുണ്ടെന്നും അത് ഇന്‍ഡസ്ട്രിയുടെ ഭാഗമാണെന്നും ദര്‍ശന പറയുന്നു. താന്‍ കുറെ പ്രാവശ്യം ജോലിയിലേക്ക് തിരികെ പോയാലോന്ന് ആലോചിച്ചിരുന്നു. അഭിനയം ഒരു ഈസി ജോബല്ല. ജോലി രാജി വെച്ചതുതൊട്ട് ഇന്നുവരെ കുറെ ദിവസം ഒരു പണിയുമില്ലാതെ ഇരുന്നിട്ടുണ്ടെന്ന് ദര്‍ശന പറയുന്നു.

താന്‍ ഒരുപാട് കാത്തിരുന്നു. കയ്യിലുള്ള കാശ് തീരുമ്പോള്‍ ജോലിക്ക് തിരിച്ച് പോകുമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്. തിരിച്ച് പോകേണ്ടി വരുമല്ലോ എന്നാലോചിച്ചെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഇവിടെ തന്നെ നില്‍ക്കണമെന്ന തോന്നലുണ്ടായിരുന്നു.

മൂന്നാമത്തെ സിനിമ ചെയ്യാന്‍ പോകുന്ന സമയത്ത് എന്നെ അങ്ങനെ ആര്‍ക്കും അറിയില്ല. അതൊരു വലിയ പ്രോജക്ടായിരുന്നു. എന്നെ ലീഡ് ചെയ്യാനാണ് വിളിച്ചത്. ഞാന്‍ വളരെ എക്‌സൈറ്റഡായി. എട്ട് മാസത്തോളം അതിന് വേണ്ടി വര്‍ക്ക് ചെയ്‌തെങ്കിലും പെട്ടെന്ന് ആ സിനിമ നടക്കാതെ പോയെന്ന് ദര്‍ശന പറയുന്നു.

ALSO READ- എല്ലാ നടപടിയും പാലിച്ചോ എന്നറിയാന്‍ അന്വേഷണം; നയന്‍താര-വിഘ്‌നേഷ് ദമ്പതികളുടെ കുട്ടികളെ പ്രസവിച്ച സ്ത്രീയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ പരിശോധന നടത്തും

ഈ സമയത്തൊക്കെ എന്തിനായിരുന്നു ഇങ്ങോട്ട് വന്നതെന്നും തിരിച്ചുപോകണമെന്നും മനസമാധാനത്തോടെ ജോലി ചെയ്താല്‍ മതിയെന്നും ദര്‍ശന പ്രതികരിക്കുന്നു. എങ്കിലും ആ ഒരു എക്‌സ്പീരിയന്‍സില്‍ കൂടി പോയത് നന്നായി എന്ന് പിന്നീട് തോന്നിയെന്നാണ് താരം പറയുന്നു.

Advertisement