ബിജെപി കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി കേന്ദ്ര നേതത്വം, ശോഭാ സുരേന്ദ്രനെ തഴഞ്ഞു, അനുകൂലിച്ച് കെ സുരേന്ദ്രനും

81

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ നേതാവും ആണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ സജവമായ അദ്ദേഹം ബിജെപിയുടെ രാജ്യാ സഭാ മുൻ എംപി കൂടിയാണ്. രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന കുറച്ചുകാലം അദ്ദേഹം സിനിമയിൽ സജീവം അല്ലായിരുന്നു.

ഇതിനിടെ തൃശ്ശുരിൽ നിന്ന് ലോകസഭയിലേക്കും കേരള നിയമസഭയിലേക്കും അദ്ദേഹം മൽസരിച്ചു എങ്കിലും പരാജയപ്പെട്ടിരുന്നു. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയരംഗത്തേക്ക് തിരികെ എത്തിയിരുന്നു. പിന്നീട് കാവൽ, പാപ്പൻ, മേംഹൂ മൂസ തുടങ്ങിയ സിനിമകളിലൂടെ തകർപ്പൻ വിജയങ്ങളും അദ്ദേഹം നേടിയെടുത്തിരുന്നു.

Advertisements

ഇപ്പോഴിതാ സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തിരിക്കുകയാണ്. പാർട്ടി കീഴ്വഴക്കങ്ങൾ മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി ഔദ്യോഗിക ചുമതല നൽകിയിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് ഈ തീരുമാനം.

Also Read
എന്റെ നാട്ടിൽ ദിലീപിനും കുടുബത്തിനും വേണ്ടി കെടാവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന ഒരമ്മയുണ്ട്, വെളിപ്പെലുത്തലുമായി ആസ്‌ട്രോളജർ ഹരി പത്തനാപുരം, അതിശയത്തിൽ ആരാധകർ

അതേ സമയം സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അനുകൂല നിലപാടാണ് എന്നാണ് അറിയുന്നത്. സാധാരണ പ്രസിഡന്റും മുൻപ്രസിഡന്റും ജനറൽ സെക്രട്ടറിമാരും മാത്രമാണ് കോർ കമ്മിറ്റിയിൽ ഇടം നേടാറുള്ളത്.

കോട്ടയത്ത് വെച്ച് ബിജെപിയുടെ കോർ കമ്മിറ്റി യോഗവും ഭാരവാഹി യോഗവും കഴിഞ്ഞ ദിവസം ചേർന്നിരുന്നു. കമ്മിറ്റി യോഗത്തിൽ ബിജെപിയുടെ കോർ കമ്മിറ്റി വിപുലീകരിക്കുന്നതിനെ സംബന്ധിച്ച ആലോചനകളും മറ്റ് ചർച്ചകളും നടന്നിരുന്നു. നിലവിൽ പതിനൊന്ന് പേർ അടങ്ങുന്നതാണ് കോർ കമ്മിറ്റി.

ഇത് വിപുലീകരിക്കാൻ തീരുമാനിച്ചു, അതിൽ പ്രധാനമായി രണ്ട് പേരുകളാണ് ഉയർന്നുവന്നത്. സുരേഷ് ഗോപിയുടെ പേരും കോർ കമ്മിറ്റിയിൽ ഒരു വനിതാ പ്രാതിനിധ്യം ഉണ്ടാകണം എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുതിർന്ന നേതാവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാ സുരേന്ദ്രന്റെ പേരുമാണ് പരിഗണിച്ചത്.

എന്നാൽ, സുരേഷ് ഗോപിയുടെ പേരിന് മാത്രമാണ് ദേശീയ നേതൃത്വം അംഗീകാരം നൽകിയത്. ശോഭാ സുരേന്ദ്രന്റെ പേരിന് ദേശീയ നേതൃത്വം അംഗീകാരം നൽകിയില്ലെന്നുമാണ് ലഭ്യമാകുന്ന വിവരം.

Also Read
31 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും മണിരത്‌നവും ഒന്നിക്കുന്നു, പുതിയ ചിത്രത്തിനായി ആകാംഷയോടെ കാത്തിരുന്ന് ആരാധകര്‍

Advertisement