Home Entertainment Celebrities

അധികം വൈകില്ല, ഒരു മമ്മൂട്ടി ചിത്രം പ്രതീക്ഷിക്കാം, ആരാധകരെ ആവേശത്തിലാക്കി ബേസില്‍ ജോസഫ് പറയുന്നു

130

മലയാളികളുടെ പ്രിയപ്പട്ട സംവിധായകനും നടനുമാണ് ബേസില്‍ ജോസഫ്. നല്ല ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍ ജോസഫ് പിന്നീട് അഭിനയരംഗത്തേക്ക് കടക്കുകയായിരുന്നു.

Advertisements

സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി സംവിധാനം ചെയ്തതിലൂടെയാണ് ബേസില്‍ ജോസഫ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലെ തന്നെ ആദ്യ സൂപ്പര്‍ ഹിറോ ചിത്രമാണിത്. ടോവിനോ തോമസ് ആണ് ചിത്രത്തിലെ നായകന്‍.

Also Read: കൈയിൽ ഇനി കടിക്കാൻ നഖമുണ്ടെന്ന് തോന്നുന്നില്ല; പാകിസ്താനെ കെട്ടുകെട്ടിച്ച വിരാട് കോഹ്ലിയെ അഭിനന്ദനം കൊണ്ട് മൂടി ദുൽഖർ സൽമാൻ

നിലവില്‍ ജയ ജയ ജയഹേയാണ് ബേസില്‍ ജോസഫിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഇതിനിടെ താരരാജാവ് മമ്മൂട്ടിയെ വെച്ച് താന്‍ ഒരു പടം ചെയ്യുമെന്ന് പറയുകയാണ് ബേസില്‍ ജോസഫ്.

ഈ ചിത്രം അധികം വൈകില്ലെന്നും ചിത്രത്തിനായുള്ള ആലോചനകള്‍ നടക്കുകയാണെന്നും ബേസില്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം തന്റെ അടുത്ത ചിത്രം അതായിരിക്കുമെന്നൊന്നും ബേസില്‍ പറഞ്ഞിട്ടില്ല.

Also Read; മെറൂൺ ലഹങ്ക അണിഞ്ഞ് അരുമക്കിളിയെ പോലെ ഷഫ്‌ന നസീം, എന്ത് ക്യൂട്ടാണെന്ന് കൊഞ്ചി ആരാധകർ

ബേസില്‍ ജോസഫിന്റെ പുതിയ ചിത്രം ജയ ജയ ജയ ഹേ ഈ മാസം 28 നു ആണ് തിയ്യേറ്ററുകളില്‍ എത്തുന്നത്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തില്‍ ബേസിലിന്റെ നായിക. സംവിധായകന്‍ വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തത്.

Advertisement