Home Entertainment

എപ്പോഴും നമുക്ക് ഒരു ഇഷ്ടം തോന്നും അതു പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം, ദുൽഖർ സൽമാനെ കുറിച്ച് നമിത പ്രമോദ്

122

മിനിസ്‌ക്രീനിലൂടെ ബാലതാരമായി അരങ്ങേറി പിന്നീട് നായികയായി നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ ആയിരുന്നു മികച്ച നർത്തകി കൂടിയായ നമിത അഭിനയ രംഗത്ത് എത്തിയത്.

പിന്നീട് മലാളത്തിലെ പരീക്ഷണ ചിത്രമായി എത്തി തകർപ്പൻ വിജയം നേടിയ ട്രാഫിക്ക് എന്ന സിനിമയിലൂടെ നമിത സിനിമാ അഭിനയ മേഖലയിലേക്കും എത്തുകയായിരുന്നു. ട്രാഫിക്കിൽ റഹ്‌മാന്റെ മകളുടെ വേഷം ചെയ്ത് ശ്രദ്ധേയയായ നമിത് പിന്നീട് നിവിൻ പോളിയോടൊപ്പം നായികയായും അരങ്ങേറി.

Advertisements

മലയാളത്തിലെ കുടുംബ സിനിമകളുടെ അമരക്കാരൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു നമിതയും നായികയായുള്ള ചുവടുമാറ്റം. പിന്നീട് നിരവധി സിനിമകളിൽ താരം നായികാ വേഷത്തിൽ എത്തി. ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ മലയാളത്തിന്റെ കുഞ്ഞിക്ക ദിൽഖർ സൽമാന്റെ നായികയായും നമിത എത്തിയിരുന്നു.

Also Read
റീല്‍സില്‍ കാണുന്നതു പോലെ ഒന്നുമില്ല! നീലക്കുറിഞ്ഞി കാണാന്‍ പോയ വിശേഷവുമായി ആലിസ് ക്രിസ്റ്റിയും ഭര്‍ത്താവും; സത്യസന്ധമെന്ന് പ്രേക്ഷകരും

ഇപ്പോഴിതാ ദുൽഖറും ആയുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നമിത പ്രമോദ്.ഇന്ന് വലിയ പാൻഇന്ത്യൻ സ്റ്റാറായിട്ട് പോലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ മാറ്റമില്ലെന്നും മമ്മൂട്ടിയുടെ മകനാണെന്ന് രീതിയിലുള്ള പെരുമാറ്റം ദുൽഖറിൽ നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്നുമാണ് നമിത പറയുന്നത്.

ജാംഗോ സ്പെയ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നമിത. ദുൽഖർ ഭയങ്കര നല്ല വ്യക്തിയാണ്. നമ്മൾ എപ്പോൾ മെസേജ് അയച്ചാലും വളരെ സ്നേഹത്തോടെയാണ് മറുപടി തരാറുള്ളത്. അന്നും ഇന്നും ഒരു മാറ്റവും വരാത്ത ആളായിട്ടാണ് എനിക്ക് തോന്നുന്നത്. വിക്രമാദിത്യനിൽ അദ്ദേഹമെന്നെ ഈർക്കിലി ചമ്മന്തി എന്നാണ് വിളിച്ചിരുന്നത് ഇന്നും അങ്ങനെ തന്നെയാണ് എന്നെ വിളിക്കുന്നത്.

എന്തെങ്കിലും ചോദിച്ചാൽ യെസ് ഈർക്കിലി പറയൂ എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. എന്ത് ചോദിച്ചാലും വളരെ സ്നേഹത്തോടെയാണ് അദ്ദേഹം മറുപടി പറയുക. എപ്പോഴും നമുക്ക് അദ്ദേഹത്തോട് ഒരു ഇഷ്ടം തോന്നും അതു പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം ഉണ്ടാവുക.

മമ്മൂക്കയുടെ മകനാണെന്ന രീതിയിലുള്ള പെരുമാറ്റം അന്നും ഉണ്ടായിട്ടില്ല. ഇന്ന് അത്രയും വലിയ പാൻഇന്ത്യൻ ആക്ടർ ആണെന്ന ഫീൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴും ഇല്ല. നമ്മൾ എന്ത് ചോദിച്ചാലും വളരെ നന്നായി അത് പറഞ്ഞു തരും. അദ്ദേഹം വളരെ സ്വീറ്റാണെന്നും നമിത പ്രമേദ് വ്യക്തമാക്കുന്നു.

Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…

Advertisement