Home Entertainment Celebrities

നമ്മള്‍ ഒന്നായിട്ട് ഇത്രയും വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, 14ാം വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ഗായത്രി അരുണ്‍

226

നടി ഗായത്രി അരുണിനെ പരിചയമില്ലാത്ത മലയാളി സീരിയല്‍ പ്രേക്ഷകര്‍ ഉണ്ടാവില്ല. ഒരുപക്ഷേ ഗായത്രി അരുണ്‍ എന്ന പേരിനേക്കാളേറെ മലയാളികള്‍ക്ക് നടിയെ പരിചയം ദീപ്തി ഐപിഎസ് എന്ന പേരിലായിരിക്കും. പരസ്പരം എന്ന സീരിയലിലെ താരത്തിന്റെ കഥാപാത്രം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരമ്പരയിലെ ദീപ്തി എന്ന കഥാപാത്രം ഗായത്രിക്ക് ആരാധകരെ കൂട്ടിയിരുന്നു. പഠിക്കാന്‍ മിടുക്കിയായ ബോള്‍ഡായ കഠിനാധ്വാനം ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു ദീപ്തി. ദീപ്തിയുടെ ഓരോ വളര്‍ച്ചയിലും പരസ്പരം ആരാധകര്‍ ഒപ്പം നിന്നു. സീരിയലിനെ വന്‍ വിജയത്തിലെത്തിച്ചു.

Advertisements

പരസ്പരത്തിന് ശേഷം മറ്റ് സീരിയലുകളില്‍ താരം അഭിനയിച്ചിട്ടില്ല, പിന്നീട് അവതാരകയായും സിനിമയിലും ഗായത്രി മുഖം കാണിച്ചു. നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ്. ഇതിന് ശേഷം തൃശൂര്‍പൂരം, വണ്‍ എന്നീ സിനിമകളിലും അഭിനയിച്ചു.

Also Read: അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ…

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഗായത്രി. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവെക്കാറുണ്ട്. തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഗായത്രി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

പതിനാല് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെന്നും ഇനിയും കുറേ വര്‍ഷങ്ങള്‍ ഒന്നിച്ച് പോവാന്‍ കഴിയട്ടെയെന്നും ഞങ്ങള്‍ക്ക് ഹാപ്പി ആനിവേഴ്‌സറി എന്നും ഗായത്രി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. അരുണിന് ഒപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

Also read: നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്ന പതിവ് സിനിമാ ലോകത്ത് വർഷങ്ങളായി ഉണ്ട്, ആദ്യമായി വന്നപ്പോൾ ഞാനും ഇതൊക്കെ കുറേ അനുഭവിച്ചതാണ്: നടി ഐശ്വര്യ രാജേഷ്

ഗായത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നത്. ഒത്തിരി കാലം സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെയെന്ന് പലരും കമന്റ് ചെയ്തു.

Advertisement