Home Entertainment Celebrities

വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷം, ഒടുവില്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ പൊന്നോമനയെത്തി, സന്തോഷത്തില്‍ മതിമറന്ന് രജിത്ത് മേനോന്‍

554

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് രജിത്ത് മേനോന്‍. ഗോള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ഒത്തിരി ആരാധകരെയാണ് രജിത്ത് വാരിക്കൂട്ടിയത്. ചിത്രത്തിലെ രജിത്തിന്റെ കഥാപാത്രം ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

Advertisements

അങ്ങനെ രജിത്ത് നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായി. വെളളതൂവല്‍, പിന്നീട് ഓര്‍ക്കുക വല്ലപ്പോഴും, നിലാവ്, ജ നകന്‍, ഡോക്ടര്‍ ലൗ, സെവന്‍സ്, ഇന്നാണ് ആ കല്യാണം. ചാപ്‌റ്റേഴ്‌സ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളിലെല്ലാം രജിത്ത് അഭിനയിച്ചിട്ടുണ്ട്.

Also Read: ചില അനുഭവങ്ങൾ ശരിക്കും ഞെട്ടിക്കുന്നത് ആയിരുന്നു: തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക

മലയാളത്തില്‍ മാത്രമല്ല, രജിത്ത് തമിഴ് തെലുങ്കു ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ കുറേക്കാലം സജീവമായിരുന്നില്ല താരം. 2018 നവംബര്‍ രണ്ടിനായിരുന്നു രജിത്തിന്റെ വിവാഹം. ശ്രുതിയാണ് ഭാര്യ.

ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് രജിത്ത്. താന്‍ അച്ഛനായ വിവരമാണ് രജിത്ത് ആരാധകരുമായി പങ്കുവെച്ചത്. വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ഞതിഥിയെത്തിയെന്നും വളരെ സന്താഷത്തിലാണെന്നും രജിത്ത് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.

Also Read: കാവ്യാ മാധവന് പൃഥ്വിരാജിനെ കെട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു, പക്ഷേ പൃഥ്വി ചെയ്തത് ഇങ്ങനെയായിരുന്നു: പല്ലിശേരിയുടെ വെളിപ്പെടുത്തൽ

രജിത്തിന്റെയും ശ്രുതിയുടെയും വിവാഹം വളരെ ആര്‍ഭാട പൂര്‍വ്വമായാണ് നടന്നത്. സിനിമാരംഗത്തെ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജിത്ത് അച്ഛനും ശ്രുതി അമ്മയുമായിരിക്കുന്നത്.

Advertisement