Home Entertainment Celebrities

ഞങ്ങള്‍ അഞ്ച് ദിവസമായി ആശുപത്രിയിലാണ്, കാണാതായപ്പോള്‍ തിരക്കി വന്ന ആരാധകരോട് ഡിംപിള്‍ വേദനയോടെ പറയുന്നു

1133

ടെലിവിഷന്‍ സീരിയലുകളുടെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ഡിംപിള്‍ റോസ്. ബാലാമണി എന്ന സീരിയല്‍ പരമ്പരയിലെ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം പിന്നീട് നിലവിളക്ക്, സ്ത്രീ, എന്നീ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സീരിയലുകളിലൂടെ മനസ്സിലിടം പിടിച്ചു.

Advertisements

പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. കൂടാതെ, മലയാള സിനിമയിലും ഡിംപിള്‍ ഭാഗ്യം പരീക്ഷിച്ചു. 2012 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കാസനോവ സിനിമയിലൂടെ ആണ് താരം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം, തെങ്കാശി പട്ടണം, പുലിവാല്‍ കല്യാണം, സദാനന്ദന്റെ സമയം, കണ്‍മഷി എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിരുന്നു.

Also Read: മകളെ ഓര്‍ത്ത് ബാല വിഷമിക്കുന്നു, മകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അവനെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്, ടിനി ടോം പറയുന്നു

അതേസമയം, മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടി ഡിംപിള്‍ റോസിന് അമ്മയായിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഡിംപിള്‍ യൂട്യൂബില്‍ വിഡിയോകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകന്‍ ആശുപത്രിയിലായതിനെക്കുറിച്ച് സംസാരിക്കുകയാണ് ഡിംപിള്‍.

അഞ്ച് ദിവസമായി മകന്‍ പാച്ചു ആശുപത്രിയിലാണെന്നും അവന് ചെസ്റ്റ് ഇന്‍ഫെക്ഷനായിരുന്നുവെന്നും ഡിംപിള്‍ പറയുന്നു. അതുകൊണ്ടായിരുന്നു യൂട്യബില്‍ വീഡിയോകള്‍ ഇടാതിരുന്നതെന്നും തന്നെ കാണാതായപ്പോള്‍ ഒത്തിരി പേര്‍ അന്വേഷിച്ച് വന്നുവെന്നും ഡിംപിള്‍ പറയുന്നു.

Also Read: ഭര്‍ത്താവിനൊപ്പം പോകുന്നതിന് മുമ്പ് കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ വന്ന അമ്മയെ തടഞ്ഞ് ഐശ്വര്യ സുരേഷ്, ഇതെന്ത് പെണ്ണാണെന്ന് സോഷ്യല്‍മീഡിയ, വിമര്‍ശനം

കുട്ടികളെ പുറത്തുകൊണ്ടുപോയിട്ടാണ് അസുഖം വരുന്നതെന്നാണ് പലരും പറയുന്നത്. എന്നാല്‍ അതിനോട് താന്‍ ഒട്ടും യോജിക്കുന്നില്ലെന്നും മക്കളെ വീട്ടില്‍ അടച്ചിട്ട് വളര്‍ത്താന്‍ തനിക്ക് താത്പര്യമില്ലെന്നും ഡിംപിള്‍ പറയുന്നു.

Advertisement