Home Entertainment Celebrities

അച്ഛന്റെ രണ്ടാം കല്ല്യാണത്തിന് എന്നെ ഒരുക്കി വിട്ടത് എന്റെ അമ്മ; താരപുത്രിയുടെ വെളിപ്പെടുത്തൽ

256

ഇന്ത്യ മുഴുവനും ആരാധകരുള്ള ബോളുവുഡ് സൂപ്പർതാരമാണ് സെയ്ഫ് അലി ഖാൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടുട്ടുള്ള അദ്ദേഹത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. അതേ സമയം താര വിവാഹങ്ങൾ എന്നും വാർത്തകളിൽ നിറയാറുള്ളതാണ്.

അതുപോലെ തന്നെയാണ് താരങ്ങളുടെ വിവാഹ മോചനവും. ആരാധകരുടെ പ്രിയ താരം സെയ്ഫ് അലി ഖാൻ ആദ്യ വിവാഹ ബന്ധത്തിൽ നിന്നും മോചനം നേടി നടി കരീന കപൂറിനെ വിവാഹം ചെയ്തിരുന്നു. ഇരുവർക്കും തൈമൂർ എന്നൊരു മകനുമുണ്ട്.

Advertisements

സെയ്ഫ് അലിഖാന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. അമൃതാ സിങ്ങ് ആയിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ. ഇപ്പോഴിതാ സെയിഫിന്റെ രണ്ടാം വിവാഹത്തിനു തന്നെ ഒരുക്കി വിട്ടത് അമ്മയാണെന്ന് തുറന്നു പറയുകയാണ് സെയിഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിങ്ങിലെ മകൾ സാറാ അലി ഖാൻ.

Also Read
പിന്നെ അയാൾ നാണമില്ലാതെ നോക്കാനും അതൊക്കെ കാട്ടാനും തുടങ്ങി, ട്രെയിനിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ശ്രിയ രമേഷ്

അമൃതയിൽ സെയ്ഫിന് സാറാ അലിഖാൻ എന്ന മകളും ഇബ്രാഹിം അലിഖാൻ എന്ന മകനുമുണ്ട്. മുമ്പ് സെയ്ഫ് അലിഖാന് ഒപ്പം കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് സാറയുടെ വെളിപ്പെടുത്തൽ.

തന്നെ അണിയിച്ചൊരുക്കി അച്ഛന്റെ വിവാഹത്തിന് പറഞ്ഞയച്ചതിന് ഒപ്പം, അച്ഛന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം താൻ അച്ഛനൊപ്പം ഉണ്ടാകണമെന്ന് അമ്മ ആവശ്യപ്പെട്ടതായും സാറാ വ്യക്തമാക്കി. മകളുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട സെയിഫ് വിവാഹ ദിവസം താൻ അമൃതയ്ക്ക് കുറിപ്പ് എഴുതിയതിനെ പറ്റിയും തുറന്നു പറഞ്ഞിരുന്നു.

കരീനയുമായുള്ള തന്റെ വിവാഹദിവസം താനും അമൃതയ്ക്ക് ഒരു കുറിപ്പെഴുതി അയച്ചിരുന്നതായി വെളിപ്പെടുത്തി.ഞങ്ങൾ ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങുകയാണെന്നും അമൃതയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു എന്നുമായിരുന്നു കുറിപ്പിലെ സന്ദേശമെന്നും സെയ്ഫ് പറഞ്ഞു. എത്ര മനോഹരവും സാരവത്തുമായ ആധുനിക കുടുംബം എന്നാണ് കരൺ ജോഹർ ഇതിനോട് പ്രതികരിച്ചത്.

Also Read അച്ഛന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ നടത്തി മകന്‍ വിഷ്ണു, വിടപറഞ്ഞ നടന്‍ കോട്ടയം പ്രദീപിന്റെ മകള്‍ വിവാഹിതയായി, ചിത്രങ്ങള്‍ വൈറല്‍

Advertisement