Home Entertainment Celebrities

ഇനി ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസ്സിലായി, വിവാഹമോചനത്തിന് ശേഷം ഒരു ചായ കുടിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്, സുരഭി ലക്ഷ്മി പറയുന്നു

2707

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയല്‍ നടിയാണ് സുരഭി ലക്ഷ്മി. മീഡിയ വണ്‍ ചാനലിലെ എം80 മൂസ എന്ന പരമ്പര യാണ് സുരഭി ലക്ഷ്മിയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സിനിമയില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങുകയാണ് താരം.

അതേ സമയം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ നടി കൂടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരഭിയെ തേടി അംഗീകാരം എത്തിയത്. മലയാളം ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച് കൊണ്ടിരുന്ന സുരഭി നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

Advertisements

എന്നാല്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സുരഭി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമ ജീവിതത്തില്‍ സുരഭി വിജയങ്ങള്‍ നേടിയെങ്കിലും താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. വിപിന്‍ സുധാകര്‍ എന്നയാളെയായിരുന്നു സുരഭി വിവാഹം ചെയ്തത്.

Also Read: സ്വപ്‌നം കണ്ടപോലത്തെ ഭാര്യയാണ് രാധികയെന്ന് സുരേഷ് ഗോപി, ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെയെന്ന് ആരാധകര്‍

2014ല്‍ ആയിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. എന്നാല്‍ ഇരുവരുടെയും ദാമ്പത്യജീവിതം അധിക കാലം നീണ്ടില്ല. ഇത് വിവാഹമോചനത്തിലെത്തി. അങ്ങനെ 2017ല്‍ ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി.

തങ്ങളുടെ വിവാഹം പരസ്പരം ശരിക്കും മനസ്സിലാക്കുന്നതിന് മുമ്പായിരുന്നുവെന്നും വിവാഹത്തിന് ശേഷമാണ് മനസ്സിലായത് തങ്ങള്‍ക്ക് പൊരുത്തപ്പെട്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സുരഭി പറയുന്നു. ആ അവസ്ഥയിലേക്ക് എത്തിയപ്പോഴായിരുന്നു വിവാഹ മോചനം.

Also Read: അതിന്റെ പേരിൽ ഒരുപാട് പേര് എന്നെ കളിയാക്കിയിരുന്നു, ഇപ്പോൾ അതെന്റെ ഹൈ ലൈറ്റ് ആണ് : വരലക്ഷ്മി ശരത് കുമാർ പറഞ്ഞത് കേട്ടോ

വെറും രണ്ടോ മൂന്നോ മാസത്തെ പരിചയം മാത്രമായിരുന്നു തങ്ങള്‍ക്കിടയിലുണ്ടായിരുന്നതെന്ന്, നീണ്ട കാലത്തെ പ്രണയമല്ലായിരുന്നു. ഡിവോഴ്‌സ് ആയതിന് ശേഷം അടുത്തുളള ചായക്കടയിലേക്കായിരുന്നു തങ്ങള്‍ ആദ്യം പോയതെന്നും അവിടുന്ന് ഒരു ചായ കുടിച്ചതിന് ശേഷമാണ് തങ്ങള്‍ പിരിഞ്ഞതെന്നും സുരഭി ലക്ഷ്മി പറയുന്നു.

Advertisement