Home Entertainment Celebrities

എന്റെ രണ്ടാംവരവ് പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ, മനഃപൂര്‍വ്വം മലയാളത്തില്‍ നിന്നും വിട്ടുനിന്നതല്ലെന്ന് പ്രിയ വാര്യര്‍

285

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാന രംഗത്തിലൂടെ തന്നെ ലോകം മുഴുവനും ഉള്ള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി പ്രിയാ വാര്യര്‍. കേരളത്തിന് പുറത്തും ആരാധകരെ സമ്പാദിച്ച താരമാണ് പ്രിയ.

ഈ ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലാണ് താരത്തെ പ്രശസ്തിയിലേയ്ക്ക് നയിച്ചത്. പാട്ട് രംഗം അതിവേഗമാണ് വൈറലായത്. തൊട്ടുപിന്നാലെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലക്ഷക്കണക്കിന് പേരാണ് ഫോളോ ചെയ്തത്. പ്രശസ്തി നേടിയതിന് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നു.

Advertisements

സോഷ്യല്‍മീഡിയ ട്രോളുകള്‍ക്കും നടി ഇരയായി. ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റായപ്പോള്‍ താരം പ്രധാനമായും എത്തിയ ഗാനത്തിന് നേരെ വന്‍ ഡീഗ്രേഡിംഗ് ആണ് നടന്നത്. ഡിസ്ലൈക്ക് അടിച്ചാണ് ആരാധകര്‍ പ്രിയ വാര്യയര്‍ക്ക് നേരെ തിരിഞ്ഞത്.

Also Read: മമ്മൂട്ടിയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ സുല്‍ഫത്ത് കെട്ടിപ്പിടിച്ചു, ഞങ്ങളെല്ലാം ശരിക്കും ഞെട്ടി, കണ്ണുനിറഞ്ഞുപോയ നിമിഷങ്ങളെക്കുറിച്ച് മുകേഷ് പറയുന്നു

ഈ ചിത്രത്തിന് പിന്നാലെ താരം മലയാള സിനിമാ ലോകം വിട്ട് ബോളിവുഡിലേയ്ക്ക് ചേക്കേറുകയായിരുന്നു. എങ്കിലും താരത്തിന് ഇഷ്ടംപോലെ മലയാളികളായ ആരാധകരും കൂടെയുണ്ട്. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് പ്രിയ.

priya-warrier-8

ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മലയാളത്തില്‍ നിന്നും താന്‍ മനഃപൂര്‍വ്വമല്ല വിട്ടുനിന്നതെന്ന് പറയുകയാണ് പ്രിയ വാര്യര്‍ ഇപ്പോള്‍. തനിക്ക് ഇപ്പോഴാണ് മലയാളത്തില്‍ നിന്നും നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതെന്നും അതുകൊണ്ടാണ് തിരിച്ചുവരുന്നതെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

Also Read: ഭര്‍ത്താവ് പേവേണ്ടെന്ന് പറഞ്ഞാല്‍ അഭിനയം നിര്‍ത്തും, കുടുംബമാണ് വലുത്, അമൃത പറയുന്നു

തന്റെ രണ്ടാം വരവ് പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് വിശ്വസിക്കുന്നതെന്നും ഇനിയും നല്ല നല്ല അവസരങ്ങള്‍ തേടിയെത്തുകയാണെങ്കില്‍ മലയാള സിനിമയില്‍ തന്നെ കാണുമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

Advertisement