Home Entertainment Celebrities

സബയുമായി ലിവിങ് ടുഗെതറില്‍, സ്വന്തമാക്കിയത് 100 കോടിയുടെ ഫ്‌ളാറ്റ്, ഇനി ഹൃത്വിക്കിന്റെ ജീവിതം അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സബയ്‌ക്കൊപ്പം

297

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഹൃത്വിക് റോഷന്‍. കുറച്ചുകാലങ്ങളായി താരവുമായി ബന്ധപ്പെട്ട ഗോസിപ്പുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സബയുമായി ഹൃത്വിക് ഡേറ്റിങ്ങിലാണെന്നാണ് വാര്‍ത്തകള്‍.

Advertisements

ഹൃത്വിക്കിന്റെ കുടുംബത്തോടൊപ്പം മുംബൈയിലെ വീട്ടില്‍ വെച്ച് ഇരുവരും ഒരുമിച്ച് ദീപാവലി ആഘോഷിച്ചിരുന്നു. കൂടാതെ പല പരിപാടികളിലും ഒന്നിച്ചെത്തി ഹൃത്വിക്കും സബയും തങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കുകയായിരുന്നു.

Also Read: ആദ്യം പ്രൊപ്പോസ് ചെയ്തത് വിഷ്ണു, കുറേക്കാലം പുറകെ നടന്ന് എന്നെ വളക്കുകയായിരുന്നു, അനുശ്രീ പറയുന്നു

ഇപ്പോഴിതാ ഹൃത്വിക് സബയുമായി ലിവിങ് ടുഗെതര്‍ റിലേഷനിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മുംബൈയിലെ മന്നത്ത് എന്ന കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സബയും ഹൃത്വിക് റോഷനും ലിവിങ് ടുഗെദറിലേക്ക് കടക്കുന്നത്.

ജുഹു-വെര്‍സോവ ലിങ്ക് റോഡിന് സമീപമുള്ള ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കാനായി ഹൃത്വിക് ഏകദേശം 100 കോടി രൂപ ചെലവഴിച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അറബിക്കടലിന്റെ കാഴ്ചകള്‍ ആസ്വദിക്കുന്ന തരത്തിലാണ് പുതിയ ഫ്‌ളാറ്റുകള്‍.

Also Read: അങ്ങനെ അത് കഴിഞ്ഞു, കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

ഇന്റീരിയര്‍ ഡിസൈനറായ സുസനായിരുന്നു ഹൃത്വിക്കിന്റെ ആദ്യ ഭാര്യ. 2014-ല്‍ ആണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത്. വിവാഹമോചിതരായതിന് ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു.

Advertisement