ആവശ്യം കഴിഞ്ഞപ്പോൾ അവർ എന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞു: ഉള്ളിലെ വിഷമം തുറന്നുപറഞ്ഞ് സൂരജ് വെഞ്ഞാറമൂട്

9476

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ എത്തി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പിന്നീട് ശ്രദ്ധേയമായ ക്യാരക്ടർ റോളുകൾ അവതരിപ്പിച്ച് കൈയ്യടി നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയിലൂടെ സിനിമയിലെത്തി ഇന്ന് മുൻ നിര താരമായി വളർന്നു നിൽക്കുന്ന സുരാജ് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.

തിരുവനന്തപുരം ശൈലിയിൽ ഡയലോഗ് പറഞ്ഞു താരം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി സൂപ്പർഹിറ്റ് സിനിമയായ രാജമാണിക്യത്തിൽ സുരാജിന്റെ സഹായത്താലാണ് തിരുവനന്തപുരം ഭാഷ വശമാക്കിയത് എന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Advertisements

Also Read
പിന്തുണച്ച് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി; പുതിയ വിശേഷവുമായി സിദ്ധുവും അപര്‍ണയും; ആശംസയുമായി ആരാധകര്‍

ഇപ്പോഴിതാ സുരാജിന്റെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നത്. ഒരു ചാനലിൽ വന്ന അഭിമുഖത്തിലെ സുരാജിന്റെ വാക്കുകളാണ് വൈറലാകുന്നത്.

സുരാജ് വെഞ്ഞാറമ്മൂടിന്റെ വാക്കുകൾ ഇങ്ങനെ:

തിരുവനന്തപുരം ശൈലി ഡയലോഗ് ഒരു സിനിമയിൽ ഹിറ്റ് ആയതോടെ എല്ലാ സിനിമയിലും അത് തന്നെ ആകാൻ തുടങ്ങി. ഒരു ഇന്റർവ്യൂന് പോയാൽ പോലും തിരുവനന്തപുരം ഡയലോഗ് പറയാൻ പറയും. അവസാനം ഞാൻ തന്നെ പലരോടും നമുക്കൊന്ന് മാറ്റിപിടിച്ചാലോ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാൽ ആളുകൾ അത് നന്നായി ആസ്വദിച്ചിരുന്നു.

പലപ്പോഴും മറ്റു ജില്ലക്കാർ പോലും വളരെ നന്നായി തിരുവനന്തപുരം സ്ലാങ് പറയും എന്നവസ്ഥ വന്നു. പക്ഷെ കുറെ കാലം ആസ്വദിച്ച ശേഷം നിന്നെക്കൊണ്ടിതെ പറ്റൂ എന്ന രീതിയിൽ ആളുകൾ പെരുമാറിയത് വളരെയധികം വേദന ഉണ്ടാക്കി.

Also Read
വീട്ടിൽ എല്ലാരും പറയും എനിക്ക് ആണിന്റെ സ്വഭാവം ആണെന്ന്, ബ്രഹ്‌മാവ് കണ്ണടച്ചപ്പോഴാണ് ഞാൻ പെണ്ണായി ജനിച്ചത് എന്നാണ് അമ്മ പറയുന്നത്: നടി അനുശ്രീ

അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞത് കുറെ കാലത്തെ വേദനയായിരുന്നു. ജഗതിശ്രീകുമാർ എന്ന നടനൊക്കെ ഒരുപാട് വ്യത്യസ്ത വേഷങ്ങൾ കിട്ടിയിരുന്നു. അത്തരം വേഷങ്ങൾ കിട്ടിയാൽ ഭംഗിയാക്കാൻ കഴിയും എന്ന ആത്മവിശ്വസം ഉണ്ടായിരുന്നു.

സിനിമ ഒന്നുമില്ലാതെ അലഞ്ഞു നടന്ന സമയത്താണ് മായാവി എന്ന ചിത്രത്തിലെ വേഷം ഹിറ്റ് ആകുന്നത്. മായാവിയിൽ നന്നായി അഭിനയിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇന്നിവിടെഎത്താൻ കഴിഞ്ഞതെന്ന് സുരാജ് വ്യക്തമാക്കുന്നു.

Advertisement