Home Entertainment Celebrities

അത് പറഞ്ഞ് ലാലേട്ടൻ ഇപ്പോഴും കുറ്റപ്പെടുത്തും, ഭൂമി പിളർന്ന് താഴെ പോയിരുന്നെങ്കിൽ എന്നുവരെ ചിന്തിച്ചു: വെളിപ്പെടുത്തലുമായി അനുശ്രീ

1725

മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. പിന്നീട് നിരവധി സീനികളിൽ വേഷമിട്ട നടി ഇപ്പോൾ മലയാളത്തിലെ ഒന്നാം നിര നായികമാരുടെ കൂട്ടത്തിലാണ് ഉള്ളത്.

തനിക്ക് കിട്ടുന്ന വേഷം ചെറുതന്നെ വരുലതെന്നോ നോക്കാതെ മികച്ച രിതീയിൽ അഭിനയിച്ച് ഫലിപ്പിക്കുക എന്നതാണ് അനുശ്രീയുടെ പ്ലസ് പോയിന്റ്. നായികയായും സഹനടിയായും എല്ലാം ഇതിനോടകം നിരവധി സൂപ്പർഹിറ്റുകളിൽ അനുശ്രി വേഷമിട്ടു കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരരാജാക്കൻമാർക്ക് ഒപ്പവും യുവ നടൻമാർക്ക് ഒപ്പവും അനുശ്രി ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

Advertisements

anusree-1

അതേ സമയം ഇപ്പോഴും തനിക്ക് വലിയ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോൾ പേടിയാണ് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ. മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ ആയിരുന്നു നടി ഇങ്ങനെ പറഞ്ഞത്.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുശ്രീയുടെ തുറന്നു പറച്ചിൽ. ഒന്നിൽ കൂടുതൽ സിനിമകൾ ഞാൻ ലാലേട്ടനോട് ഒപ്പം ചെയ്തിട്ടുണ്ട്. റെഡ് വൈൻ, ഒപ്പം, ട്വൽത്ത് മാൻ തുടങ്ങിയവ ആയിരുന്നു ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ. ഞങ്ങൾ രണ്ടുപേരും പത്തനംതിട്ടയിൽ നിന്നുമാണ് വരുന്നത്.

അതുകൊണ്ട് തന്നെ ആദ്യം കാണുമ്പോൾ തന്നെ പത്തനംതിട്ടക്കാരി എന്ന സ്നേഹമാണ് എനിക്ക് തരുന്നത്. പിന്നെ ഗണേശ് കുമാറിന്റെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നത് അതിന്റെ ഒരു സ്നേഹവും എനിക്കും ലഭിക്കും. കാരണം അവർ തമ്മിൽ മച്ചാൻ മച്ചാൻ ആണല്ലോ.

പിന്നെ എപ്പോൾ കാണുമ്പോഴും പുലിമുരുകനിൽ അഭിനയിച്ചില്ല എന്നും പറഞ്ഞ് ഒരു കുത്തും ഉണ്ടാകും. അങ്ങനെ ഒക്കെയാണ് ലാലേട്ടന്റെ സ്നേഹം. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി എങ്കിലും, ഇപ്പോഴും ഇവരുടെ കൂടെയൊക്കെ അഭിനയിക്കാൻ പറഞ്ഞാൽ വിറയൽ വരും.

anusree-2

ഡയലോഗ് പറയുമ്പോൾ അവിടെയും ഇവിടെയുമൊക്കെ തെറ്റിപ്പോകും. ഒന്ന് രണ്ട് ടേക്ക് ഒക്കെ പോകുമ്പോൾ പേടി വരാൻ തുടങ്ങും. അയ്യോ ലാലേട്ടാ കുറച്ച് സമയം തരണേ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ചെറിയ ഡയലോഗ് ആണെങ്കിൽ പോലും ഒരു ഇത്തിരി സമയമെടുക്കും. അതെന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

അവർ അത്ര വലിയ താരങ്ങൾ ആണല്ലോ എന്ന തോന്നൽ കൊണ്ടാണ് അങ്ങനെ വരുന്നത് എന്ന് തോന്നുന്നു. അതിപ്പോൾ മമ്മൂക്കയോടൊപ്പം ആണെങ്കിലും ആങ്ങനെ തന്നെയാണ്. മമ്മൂക്കയോടൊപ്പം മധുരരാജയിൽ അഭിനയിക്കമ്പോൾ ഘോര ഘോരം ഡയലോഗ് പറയാൻ ഉണ്ടായിരുന്നു. ദൈവത്തെ വിളിച്ചാണ് അഭിനയിച്ചത് ഭൂമി പിളർന്ന് താഴെ പോയിരുന്നെങ്കിൽ എന്നുവരെ ചിന്തിച്ചു.

മമ്മൂക്കയെ ഫാ എന്നുപറയുന്ന സീനുണ്ട് ആ സിനിമയിൽ. അത് റിഹേഴ്സൽ ചെയ്യുമ്പോൾ ഞാൻ കൈ പൊത്തിപിടിച്ച് ആയിരുന്നു പറഞ്ഞത്. അപ്പോൾ മമ്മൂക്ക ചോദിച്ചു നീ എന്തിനാ ഇങ്ങനെ പറയുന്നത് എന്ന്. തുപ്പൽ തെറിച്ചാലോ എന്ന് പേടിച്ചിട്ടാണെന്ന് ഞാൻ പറഞ്ഞു.

Also Read
എന്തിനാണ് ബ്രാ മാത്രം ആക്കിയത് ആ ഷഡ്ഡി കൂടി പുറത്തേക്ക് ഇടെടി, ശാലിൻ സോയയുടെ പുതിയ വീഡിയോക്ക് എതിരെ പൊട്ടിത്തെറിച്ച് ആരാധകർ

ആ സമയം മമ്മൂക്ക പറഞ്ഞു അതൊന്നും നോക്കണ്ടായെന്ന്. ഇപ്പോൾ ചെയ്താലെ ഷോട്ടിൽ ശരിയായി ചെയ്യാൽ കഴിയുള്ളു എന്നും പറഞ്ഞു എന്ന് അനുശ്രി വ്യക്തമാക്കുന്നു. അതേ സമയം നേരത്ത പുലുമുരുകൻ എന്ന മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കേണ്ടത് അനുശ്രി ആയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അനുശ്രീക്ക് പകരം ആ വേഷത്തിലേക്ക് ബംഗാളി നടി കമാലിനി മുഖർജി എത്തുക ആയിരുന്നു.

Advertisement