Home Entertainment Celebrities

മകളെ വിശ്വാസമാണ്, പക്ഷെ അവളുടെ പ്രായത്തെ വിശ്വാസമില്ല; എന്റെ മകളെ വളര്‍ത്തിയത് അങ്ങനെയാണെന്ന് മഞ്ജു പിള്ള

993

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം പ്രേക്ഷകര്‍ക്ക് എപ്പോഴും അറിയാനുള്ള ആകാംക്ഷയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും എല്ലാം താരങ്ങളോളം തന്നെ സ്വീകാര്യത ലഭിക്കാറുണ്ട്. അങ്ങനെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരപുത്രിയാണ് ദയ സുജിത്ത്.

നടി മഞ്ജു പിള്ളയുടെയും സംവിധായകന്‍ സുജിത്തിന്റെയും മകള്‍ ദയ സുജിത്ത് സോഷ്യല്‍ മീഡിയയില്‍ താരമാണ്യ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ ഒരു കാരണമുണ്ട്.

Advertisements

മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു. ഒരുപാട് ചെറുപ്പമായി തോന്നുന്ന മഞ്ജു പിള്ള വസ്ത്രധാരണത്തിലും ഫാഷന്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ കാണിക്കുന്നുണ്ട്.

ALSO READ- ഇങ്ങനെ ഒരു ഫോട്ടോ എടുക്കുമ്പോള്‍ അറിയില്ലായിരുന്നു എന്നും ജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കേണ്ടി വരുമെന്ന്; ശരണിനെ കുറിച്ച് ഭാര്യ റാണി

ആരാധകര്‍ക്കും മഞ്ജുവിന്റെ ഫാഷന്‍ സെന്‍സ് ഏറെ പ്രിയമാണ്. എന്നാല്‍ അത് എല്ലാം തന്റെ മകളില്‍ നിന്ന് കിട്ടിയതാവും എന്നാണ് ചിലര്‍ ഇപ്പോള്‍ നിരീക്ഷിച്ചിരിക്കുന്നത്.അത് സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകളാണ് മഞ്ജുവിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതും.

ഇപ്പോള്‍ താരം ഒരു അഭിമുഖത്തിലൂടെ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താരം എങ്ങനെയാണ് തന്റെ മകളെ വളര്‍ത്തിയതെന്നാണ ് മഞ്ജു പറയുന്നത്. മകള്‍ക്ക് അറിവായ പ്രായം മുതല്‍ തെറ്റുകളും ശെരികളും പറഞ്ഞു പഠിപ്പിച്ചെന്നും ഗുഡ് ടച്ച് , ബാഡ് ടച്ച്, അഡ്രെസ്സ്, ഫോണ്‍ നമ്പര്‍ എല്ലാം പഠിപ്പിച്ചെന്നുമാണ് താരം പറയുന്നത്.

ALSO READ- സീരിയലിലെ അഭിനയം കണ്ട് പൃഥ്വിരാജ് പറഞ്ഞ കമന്റ് കേട്ട് ഞെട്ടി; സെറ്റില്‍ തമാശ പറഞ്ഞ് കറങ്ങി നടന്നാലും മല്ലികാമ്മയോട് മാത്രം ഞാന്‍ തമാശ പറയില്ലെന്ന് അനുമോള്‍

കൂടാതെ ഒരിക്കലും പരിചയമല്ലാത്ത സുഹൃത്തുക്കളുടെ കൂടെ അധികം ഇടപഴകരുതെന്നും പറഞ്ഞു കൊടുത്തെന്നാണ് മഞ്ജു പറഞ്ഞത്. പെണ്‍കുട്ടികള്‍ ആകുമ്പോള്‍ അമ്മമാര്‍ സ്ട്രിക്റ്റ് ആകണമെന്നും അച്ഛന്മാര്‍ ഫ്രീ ആയപോലെ ആകരുതെന്നും പറഞ്ഞു. മോളോട് താന്‍ പറയുന്നത് അവളെ വിശ്വാസമാണ് പക്ഷെ അവളുടെ പ്രായത്തെ വിശ്വാസമില്ലെന്നാണ്. തന്റെ ഇത്രയും കാലത്തേ അനുഭവം വെച്ചാണ് ഇതെല്ലം പറയുന്നതെന്നും മകളുടെ കാര്യം കഴിഞ്ഞു മാത്രമേ തനിക്ക് മറ്റെന്തും ഉള്ളുവെന്നും മഞ്ജു വിശദീകരിക്കുന്നുണ്ട്.

Advertisement