Home Entertainment Celebrities

വിവാഹം കഴിഞ്ഞിട്ട് വെറും ആഴ്ചകള്‍, ഭാര്യയോട് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി നടന്‍, വീഡിയോ വൈറല്‍

156

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജിത്തു വേണുഗോപാല്‍. ഇന്ന് മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ജിത്തു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സീത കല്യാണം സീരിയലിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഇപ്പോള്‍ ഏഷ്യാനെറ്റിലെ തന്നെ മൗനരാഗം എന്ന സീരിയലിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒത്തിരി സജീവമാണ് ജിത്തു. തന്റെ വിശേഷങ്ങളെല്ലാം നടന്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisements

നവംബര്‍ 19നായിരുന്നു താരത്തിന്റെ വിവാഹം. കാവേരിയാണ് ജിത്തുവിന്റെ വധു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോയിലൂടെയാണ് ജിത്തു കാവേരിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

Also Read: ഞാന്‍ എപ്പോഴും പറയും, ഞാന്‍ കാരണമാണ് നസ്രിയയും ഫഹദ് വിവാഹിതരായത് എന്ന്; ഇതൊന്നും നമ്മുടെ കൈയ്യില്‍ അല്ലെന്ന് നിത്യ മേനോന്‍

ഇപ്പോഴിതാ ജീത്തുവിന്റെ വീട്ടിലെത്തി താരത്തിനെയും ഭാര്യയെയും പരിചയപ്പെടുത്തുകയാണ് പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ വീടിന് അടുത്ത് തന്നെയാണ് ജിത്തുവിന്റെ വീട്. ജിത്തുവിനെ തനിക്ക് നേരത്തെ പരിചയമുണ്ടെന്നും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ വായിനോക്കാറുണ്ടെന്നും ലക്ഷ്മി പറയുന്നു.

വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ലക്ഷ്മി കാവേരിയോട് ചോദിക്കുന്നുണ്ട്. വിവാഹശേഷം താന്‍ സന്തോഷവതിയാണെന്നും വീട്ടുകാരെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമമുണ്ടെന്നും കാവേരി പറയുന്നു. താന്‍ ജിത്തുവിന്റെ സീരിയലുകളൊന്നും വിവാഹത്തിന് മുമ്പ് കാണാറില്ലെന്നും പ്രണയത്തിലായതിന് ശേഷമാണ് കണ്ടുതുടങ്ങിയതെന്നും കാവേരി കൂട്ടിച്ചേര്‍ത്തു.

Also Read: എല്ലാം വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്തു എന്ന് പറഞ്ഞത് യാഥാര്‍ഥ്യമാക്കി അഖിന; ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ വൈറല്‍; അഭിനന്ദിച്ച് ആരാധകര്‍

അതിനിടെ വീട്ടിലേക്ക് പോകാന്‍ വൈകിയെന്ന് പറഞ്ഞ് ജിത്തു കാവേരിയോട് ദേഷ്യപ്പെടുന്നുണ്ട്. താന്‍ പോവുകയാണെന്നും വേണമെങ്കില്‍ ഓട്ടോയില്‍ കയറി വന്നോ എന്നും പറഞ്ഞ് ജിത്തുപോകുമ്പോള്‍ നിറകണ്ണുകളോടെയാണ് കാവേരി പുറകെ പോകുന്നത്. വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത് ഇതൊരു പ്രാങ്കാണെന്നാണ്.

Advertisement