Home Entertainment Celebrities

ഇത് വെപ്പ് മുടിയാണോ, വലിച്ച് നോക്കി സംശയം തീര്‍ത്ത് ആനി, ഈ മുടി കാരണം പല പ്രശ്‌നങ്ങളുമുണ്ടായെന്ന് കലാഭവന്‍ പ്രജോദ്

764

മലയാള സിനിമയില്‍ സജീവമായ നടനാണ് കലാഭവന്‍ പ്രചോദ്. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അദ്ദേഹം. ഇപ്പോഴിതാ നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് നടന്‍.

Advertisements

പരിപാടിയില്‍ വെച്ച് പ്രജോദിന്റെ തലമുടിയെക്കുറിച്ചായിരുന്നു ആനിയുടെ ആകാംഷയോടെയുള്ള ചോദ്യം. പ്രചോദിന്റെ ഹെയര്‍ സ്‌റ്റൈല്‍ മറ്റുള്ളവരില്‍ നിന്നെല്ലം തികച്ചും വ്യത്യസ്തമാണ്. പല പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും പലരും ഇത് വെപ്പ് ആണോ എന്നുവരെ ചോദിച്ചിട്ടുണ്ട്.

Also Read: പ്രണയമായിരുന്നു എന്റെ വിജിയോട്, ഞങ്ങള്‍ ആദ്യം ഹൃദയമാണ് കൈമാറിയത്, അന്ന് വിജയലക്ഷ്മിയെക്കുറിച്ച് അനൂപ് പറഞ്ഞതിങ്ങനെ, പിന്നാലെ വിവാഹ മോചനം, വൈറലായി വീഡിയോ

ഈ സംശയങ്ങളെല്ലാം തീര്‍ക്കുകയായിരുന്നു ആനി. ഈ മുടി വെപ്പാണോ എന്ന് ആനി ചോദിച്ചപ്പോള്‍, സംശയമുണ്ടെങ്കില്‍ ഒന്നു വലിച്ച് നോക്കൂ എന്നായിരുന്നു പ്രജോദിന്റെ മറുപടി. അതിനിടെ ആനി മുടി വലിച്ച് നോക്കി തന്റെ സംശയം തീര്‍ക്കുകയും ചെയ്തു.

തന്റെ മുടി വെപ്പാണോ എന്ന് പലര്‍ക്കും സംശയം തോന്നിയിട്ടുണ്ടെന്ന് പ്രജോദും പറയുന്നു. അതേസമയം, പ്രജോദിന്റെ മുടിയെക്കുറിച്ച് ഭാര്യയും സംസാരിക്കുന്നുണ്ട്. ഇങ്ങനെയായിരുന്നില്ല ആദ്യം മുടിയെന്നും മുള്ളന്‍പന്നിയെ പോലെയായിരുന്നുെവന്നും ഭാര്യയും പറയുന്നു.

തന്റെ മുടിയെ പലപ്പോഴും പല നടന്മാരിലും കളിയാക്കിയിട്ടുണ്ടെന്നും പക്ഷേ നടന്മാരില്‍ പലര്‍ക്കും വെപ്പ് മുടിയാണെന്നും പ്രജോദ് കൂട്ടിച്ചേര്‍ത്തു.

Advertisement