കമല്‍ഹാസനില്‍ നിന്ന് അകന്നത് മകള്‍ക്കും എനിക്കും സുരക്ഷിതമായി ജീവിക്കാന്‍ വേണ്ടി, വെളിപ്പെടുത്തലുമായി ഗൗതമി

2348

മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍ നായികയായി തിളങ്ങി നിന്നിരുന്ന താരസുന്ദരിയി ആയിരുന്നു നടി ഗൗതമി ഒരുകാലത്ത്. ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുഗു ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് ഗൗതമി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.

Advertisements

തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ ഗൗതമിക്ക് അവസരം ലഭിക്കുന്നത്. ദയമായുധുവില്‍ അതിഥി വേഷമായിരുന്നു ഗൗതമിക്ക്. ഗാന്ധിനഗര്‍ രണ്ടാവ വിധി എന്ന സിനിമയിലൂടെ ഈണ് തെലുങ്കില്‍ ഗൗതമി നായികയായി അരങ്ങേറിയത്.

Also Read; ആദ്യമായി കണ്ടത് സിനിമ ഷൂട്ടിങ് സെറ്റില്‍ വെച്ച്, വീട്ടുകാര്‍ക്ക് ഇഷ്ടമായതോടെ വിവാഹം, മകന്‍ ജനിച്ചത് ഏഴാം മാസത്തില്‍ നടി മീര കൃഷ്ണയുടെ ജീവിതം

ഈ രണ്ട് തെലുങ്ക് സിനിമകള്‍ റിലീസ് ചെയ്ത ശേഷമാണ് തമിഴ് സിനിമകളി ഗൗതമിക്ക് അവസരം ലഭിക്കുന്നത്. ഗുരു ശിഷ്യന്‍ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി ആയിരുന്നു ഗൗതമി തമിഴില്‍ എത്തിയത്. ഖുശ്ബു, ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ പകുതിയിലും തമിഴിലെ മുന്‍നിര നായിക നടിമാരില്‍ ഒരാളായിരുന്നു ഗൗതമി.

കമല്‍ ഹാസന്‍ തേവര്‍ മകന്‍ എന്ന ചിത്രത്തിലെ ഗൗതമിയുടെ അഭിനയമാണ് ചലച്ചിത്ര പ്രേക്ഷകര്‍ക്കിടയില്‍ നടിയെ ശ്രദ്ധേയയാക്കിയത്. 1997ല്‍ മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഐശ്വര്യ റായ്, തബു, പ്രകാശ് രാജ് എന്നിവരോടൊപ്പം ഗൗതമി അഭിനയിച്ചതും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ആയിരുന്നു.

Also Read; അവൾ അത്ര നല്ലതല്ല, അത്യാവശ്യം കുഴപ്പക്കാരിയും; അഭയ ഹിരൺമയിയൂടെ വാക്കുകൾ വൈറലാകുന്നു

ഒന്നാം വിവാഹം തകര്‍ന്നതോടെ കമലഹാസനൊപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഗൗതമി. മകള്‍ സുബ്ബലക്ഷ്മിയും ഗൗതമിക്കും കമലഹാസനുമൊപ്പമായിരുന്നു. എന്നാല്‍ ഇതും അധികകാലം മുന്നോട്ട് പോയില്ല. തന്റെ മകള്‍ക്കും തനിക്കും സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിരിഞ്ഞെതെന്നായിരുന്നു ഗൗതമിയുടെ മറുപടി.

Advertisement