ആ കാരണത്താൽ അവസരങ്ങൾ നഷ്ടമാകും എന്ന് എനിക്ക് അറിയാമായിരുന്നു, അതുകൊണ്ട് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കുന്നത് എനിക്ക് പ്രശ്‌നമല്ല: തുറന്നു പറഞ്ഞ് അഹാന

143

പ്രമുഖ സിനിമാ സീരിയൽ നടനും ബിജെപി നേതാവും ആയ കൃഷ്ണ കുമാറും കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ്. വർഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് കൃഷ്ണകുമാർ. അച്ഛന് പിന്നാലെ മക്കളും സിനിമയിലേക്ക് ചുവട് വെച്ചിട്ടുണ്ട്. മൂത്ത മകൾ അഹാനയായിരുന്നു ആദ്യം സിനിമയിൽ എത്തിയത്.

2014ൽ പുറത്ത് ഇറങ്ങിയ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഹാന പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുക ആയിരുന്നു. വാരി വലിച്ച് സിനിമ ചെയ്യാത്ത അഹാന, അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുക ആയിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. സിനിമ വിശേഷങ്ങൾ മാത്രമല്ല കുടുംബത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷ ങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ആദ്യ സിനിമ കഴിഞ്ഞ് അവസരങ്ങൾ ഒന്നും വരാതിരുന്നപ്പോൾ താൻ ഡിപ്രഷനിലേക്ക് പോവാതിരുന്നതിന്റെ കാരണം പറഞ്ഞ് നടി അഹാന കൃഷ്ണ.

Also Read
കൂട്ടുകാര്‍ക്കൊപ്പം അവധിയാഘോഷിച്ച് കുക്കുവും ദീപയും, താമസിച്ചത് ഒരു ലക്ഷം വാടകയുള്ള റിസോര്‍ട്ടില്‍, വൈറലായി വീഡിയോ

അച്ഛൻ നടനായതും കൊണ്ട് അച്ഛനെ കണ്ട് വളർന്നതിനാൽ അവസരങ്ങൾ നഷ്ടമാകും എന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് അഹാന പറയുന്നത്. തനിക്ക് ഓർമ്മ വച്ച കാലം മുതൽ തന്റെ അച്ഛൻ ഒരു നടനാണ്. യഥാർത്ഥത്തിൽ താൻ ജനിക്കുന്നതിന് മുമ്പേ അച്ഛൻ അഭിനയിക്കുന്നുണ്ട്.

ഒരു പക്ഷെ അതുകൊണ്ട് ആയിരിക്കാം ആദ്യത്തെ സിനിമ കഴിഞ്ഞ് വേറെ അവസരങ്ങൾ ഒന്നും വരാതിരുന്നപ്പോൾ താൻ ഡിപ്രഷനിലേക്ക് ഒന്നും പോകാതിരുന്നത്. കാരണം ഇത് പാർട്ട് ഓഫ് ദി ഗെയിം ആണെന്ന് തനിക്ക് അറിയാം. ഇനി വലിയൊരു സിനിമയ്ക്കായി കരാർ ഒപ്പിട്ട ശേഷം തന്നെ ഒഴിവാക്കിയാലും തനിക്ക് പ്രശ്‌നമില്ല.

അതിലൊരു വിഷമം ഉറപ്പായും ഉണ്ടാകും എന്നാൽ താൻ ഇല്ലാതായി പോവുകയോ തകർന്ന് പോവുകയോ ചെയ്യില്ല.കാരണം ഇതൊക്കെ ഇവിടെ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് കണ്ടറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമ തന്റെ ജീവിതമാണ് എന്ന് പറയില്ല. സിനിമ തന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്.

Also Read
ഇത് വെപ്പ് മുടിയാണോ, വലിച്ച് നോക്കി സംശയം തീര്‍ത്ത് ആനി, ഈ മുടി കാരണം പല പ്രശ്‌നങ്ങളുമുണ്ടായെന്ന് കലാഭവന്‍ പ്രജോദ്

ഇക്കാര്യങ്ങൾ ഒക്കെ നേരത്തെ തന്നെ മനസിലാക്കി വച്ചിട്ടുണ്ട് എന്നാണ് അഹാന ഒരു അഭിമുഖത്തിൽ പറയുന്നത്. അതേസമയം നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടെതായി ഒരുങ്ങുന്നത്. മമ്മൂട്ടി ആരാധികയായ പെൺകുട്ടിയുടെ ജീവിതം പറയുന്ന ചിത്രമാണ് നാൻസി റാണി.

ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രമാണ് അടി. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അതേ സമയം സിനിമ തെരഞ്ഞെടുത്തപ്പോൾ തന്റെ അച്ഛൻ നൽകിയ ഉപദേശങ്ങളെ കുറിച്ച് അടുത്തിടെ അഹാന വെളിപ്പെടുത്തിയിരുന്നു.

ഞാൻ സിനിമയിൽ വരുമ്പോൾ അച്ഛൻ കുറേയധികം നല്ല ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ലൊക്കേഷനിൽ ആരെയും വില കുറച്ചു കാണരുത്. ലൈറ്റ് ബോയ് മുതൽ ചായ കൊണ്ടുവരുന്നവരോട് വരെ നന്നായി പെരുമാറണം. എല്ലാവരും ഈക്വലാണ് എന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കണം.

നമ്മൾ ഏതു മേഖലയിൽ ആയാലും മുകളിലേക്ക് പോകുന്ന അതെ മുഖങ്ങൾ തന്നെയാണ് താഴേക്ക് വരുമ്പോഴും കാണുന്നത്. അത് കൊണ്ട് ആരെയും ചെറുതായി കാണരുത്. സിനിമ ജീവിതമല്ല ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്നും പറഞ്ഞു തരാറുണ്ട്. ഇതൊക്കെ ഞാൻ സ്വീകരിച്ച ഉപദേശങ്ങളാണ്.

ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ ഓഫ് ചെയ്തു വയ്ക്കണം എന്ന് അച്ഛൻ പറഞ്ഞു തന്ന ഉപദേശം മാത്രം ഞാൻ സ്വീകരിച്ചിട്ടില്ല എന്നും അഹാന പറയുന്നു.

Also Read
കമല്‍ഹാസനില്‍ നിന്ന് അകന്നത് മകള്‍ക്കും എനിക്കും സുരക്ഷിതമായി ജീവിക്കാന്‍ വേണ്ടി, വെളിപ്പെടുത്തലുമായി ഗൗതമി

Advertisement