അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആദ്യം മനസിലായില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനിധി മേനോൻ

272

തമിഴ് ടെലിവിഷൻ രംഗത്ത് ഏറെ സജീവമായ നടിയാണ് മലയാളി ആയ ശ്രീനിധി മേനോൻ. ഇതിനോടകം നിരവധി തമിഴ് സൂപ്പർഹിറ്റ് സീരിയലുകളിൽ വേഷമിട്ടിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്. അതേ സമയം അടുത്തിടെ ഒരു മാധ്യമ ത്തിന് നൽകിയ അഭിമുഖത്തിൽ തമിഴ് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി നടി സംസാരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

അഡ്ജസ്റ്റ് ചെയ്യകയെന്ന് പറയുമ്പോൾ ആദ്യം മനസിലായില്ല. പുതുമുഖങ്ങൾക്ക് അവസരം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണമെന്നും അല്ലാതെ അവസരം ലഭിക്കില്ലെന്നും തന്നോട് ചിലർ പറഞ്ഞിട്ടുണ്ടെന്ന് ആയിരുന്നു ശ്രീനിധി മേനോൻ വെളിപ്പെടുത്തിയത്.

Advertisements

അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുമ്പോൾ ആദ്യം നമുക്ക് മനസിലാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ അഡ്ജസ്റ്റ് ചെയ്യാമെന്ന് ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അങ്ങനെ അല്ലെന്ന് പറഞ്ഞു. വളരെ മാന്യമായ രീതിയിലാണ് അവർ സംസാരിക്കുക. നമുക്ക് അത് വേണ്ടെങ്കിൽ ആദ്യം തന്നെ വേണ്ട എന്നും താത്പര്യമില്ലെന്നും പറയണം.

Also Read
കമല്‍ഹാസനില്‍ നിന്ന് അകന്നത് മകള്‍ക്കും എനിക്കും സുരക്ഷിതമായി ജീവിക്കാന്‍ വേണ്ടി, വെളിപ്പെടുത്തലുമായി ഗൗതമി

അത്തരം അവസരങ്ങൾ ആദ്യം തന്നെ നിരസിച്ചില്ലെങ്കിൽ പിന്നീട് മോശമായ പേര് വരുമെന്ന് ശ്രീനിധി പറയുന്നു. നമ്മൾ അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കുമെന്നും കയ്യും കാലുമില്ലേ എന്നും ശ്രീനിധി ചോദിച്ചു. ആദ്യമേ നമ്മൾക്ക് അത് വേണ്ട എന്നാണെങ്കിൽ അത്തരം അവസരങ്ങൾ നിരസിക്കണം.

അല്ലെങ്കിൽ പിന്നീട് മോശമായ പേര് വീഴും. തുടക്കക്കാർ ആണെങ്കിൽ ഇങ്ങനെയല്ലാതെ ചാൻസ് ലഭിക്കില്ലെന്ന് അവർ പറയും. പക്ഷേ നമ്മൾ അധ്വാനിക്കണം. നമ്മൾ അദ്ധ്വാനിച്ച് ഒരു നിലയിൽ എത്തിയാൽ ഇതേ ആളുകൾ തന്നെ ഞാനാണ് അവളെ പ്രശസ്തിയിൽ എത്തിച്ചതെന്ന് പറയും.

നയൻതാരയെയും സാമന്തയെയും സിനിമയിലേക്ക് കൊണ്ടുവന്നതും ഇവർ ആണെന്നാണ് പറയുന്നത്. ശ്രീനിധിയെ ഈ ഇൻഡസ്ട്രിയിലേക്ക് കൊണ്ട് വന്ന് പ്രശസ്ത ആക്കിയത് ഞാനാണെന്ന് ഒരാൾ പറഞ്ഞിരുന്നു. ആദ്യം അദ്ദേഹം തനിക്ക് കുറച്ച് പ്രൊജക്ടുകൾ വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ അന്ന് താൻ അത് നിരസിച്ചെന്ന് ശ്രീനിതി പറയുന്നു. മലയാളത്തിൽ ഛായ പെൻസിൽ എന്ന ചിത്രത്തിൽ ശ്രീനിധി അഭിനയിച്ചിട്ടുണ്ട്. ഏതാനും തമിഴിൽ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

Also Read
ആ കാരണത്താൽ അവസരങ്ങൾ നഷ്ടമാകും എന്ന് എനിക്ക് അറിയാമായിരുന്നു, അതുകൊണ്ട് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കുന്നത് എനിക്ക് പ്രശ്‌നമല്ല: തുറന്നു പറഞ്ഞ് അഹാന

Advertisement