ജീവിതത്തിലും കരിയറിലും ഏറ്റവും കൂടുതൽ സ്വാധീനിച്ച പുരുഷൻ ആര്? മഞ്ജു വാര്യർ പറഞ്ഞത് പലരും പ്രതീക്ഷിച്ച അതേ ഉത്തരം

23620

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത് വർഷത്തിലേറെയായി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നൽ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ തന്നെയാണ്.

അതേ സമയം ജീവിതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച പുരുഷൻ ആര് എന്ന ചോദ്യത്തിന് മുമ്പ് മഞ്ജു വാര്യർ നൽകിയ ഉത്തരമാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മഞ്ജു വാര്യർ മനസു തുറന്നത്.

Advertisements

തന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ തന്റെ അച്ഛൻ ആണെന്നാണ് മഞ്ജു വാര്യർ പറയു ന്നത്. അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആയിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്.

Also Read
ഉർവശി കള്ള് കുടിക്കുന്ന സീനിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതിരിക്കാൻ ഡബ്ബ് ചെയ്തപ്പോൾ ഞാനും ആവശ്യപ്പെട്ടു ഒരു കുപ്പി: ഭാഗ്യലക്ഷ്മി

എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്നയാൾ അച്ഛൻ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടന്ന് ആയിരുന്നു മഞ്ജു വാര്യർ വ്യക്തമാക്കിയത്.

അതേ സമയം തുനിവ് എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജു വാര്യർ ഇപ്പോൾ. തല അജിത്ത് ആണ് ഈ സിനിമിൽ നായകനായി എത്തുന്നത്. വെള്ളരിപ്പട്ടണം, ആയിഷ എന്നീ ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രങ്ങൾ.

Also Read
അവിഹിത ബന്ധങ്ങളുള്ള നിരവധി നടിമാരെ എനിക്കറിയാം, അവരെക്കാളും ഭേദമല്ലെ ഞാൻ: ഒന്നിൽ കൂടുതൽ കല്യാണം കഴിച്ചതിനെ പറ്റി നടി ശ്വേത

Advertisement