Home Entertainment Celebrities

പെട്ടെന്നാണ് ദേഷ്യം വരുന്നത്, അതെനിക്ക് ഇഷ്ടമല്ല, പിന്നെ സാറെ എന്നുള്ള വിളിയും, വിവാഹശേഷം ഗൗരിയെ കുറിച്ച് മനോജ് പറയുന്നു

6217

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

Advertisements

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമിതിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

Also Read: എനിക്ക് മുടിയില്ലാത്തതിന്റെ പേരിൽ എനിക്കോ, വീട്ടുക്കാർക്കോ ഇല്ലാത്ത പ്രശ്‌നം നിങ്ങൾക്കെന്തിനാണ്; മമ്മൂട്ടി സ്‌നേഹത്തോടെ പറഞ്ഞ വാക്കുകൾ ആണത്, വളച്ചൊടിക്കരുത്

വിവാഹത്തിന് പിന്നാലെ ഗൗരിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത് ഗൗരിയാണ്, അച്ഛനെയും അമ്മയെയും മാറ്റി നിര്‍ത്തി വലിയ ആളാവുകയാണ്, നാണിക്കാത്ത കല്യാണപ്പെണ്ണ് എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗൗരിയും ഭര്‍ത്താവും. തനിക്ക് ഗൗരിയുടെ എല്ലാ സ്വഭാവങ്ങളും ഇഷ്ടമാണെന്നും നല്ല കുട്ടിയാണെന്നും എന്നാല്‍ തനിക്ക് ഇഷ്ടപ്പെടാത്ത സ്വഭാവം എന്താണെന്നുവെച്ചാല്‍ മുന്‍ശുണ്ഠിയാണെന്നും മനോജ് പറയുന്നു.

Also Read: സുരേഷ് ഗോപി സത്യസന്ധനായ മനുഷ്യൻ, എനിക്ക് സഹോദരനെ പോലെ, മമ്മൂക്കയോടും ലാലേട്ടനോടും അടുക്കാൻ പേടി; ബിജു മേനോൻ പറഞ്ഞത്

അതുപോലെ ഗൗരി തന്നെ സര്‍ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ഒരു ഗ്യാപ്പ് ഫീല്‍ ചെയ്യുമെന്നും മനോജ് പറയുന്നു. എന്നാല്‍ താന്‍ വിവാഹത്തിന് മുമ്പേ അത് ശീലിച്ചുപോയതാണെന്നും ഇപ്പോള്‍ അത് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗൗരി പറയുന്നു.

ആഭരണങ്ങളോടും മേക്കപ്പിനോടൊന്നും വലിയ ഇഷ്ടമില്ലാത്ത ആളാണ് ഗൗരിയെന്നും അതുകൊണ്ടുതന്നെ അച്ഛനും അമ്മയും നല്‍കി ആഭരണങ്ങളില്‍ കൂടുതലും അവര്‍ക്ക് തന്നെ നല്‍കിയിട്ടുണ്ടെന്നും മനോജ് പറയുന്നു.

Advertisement