Home Entertainment Celebrities

സൽമാൻ ഖാനാണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്; ഞാനത് ചെയ്യാൻ തുങ്ങിയാൽ പെട്ടെന്ന് അവസാനിപ്പിക്കില്ല, മനസ്സ് തുറന്ന് ആമീർ ഖാൻ

135

ബോളിവുഡിലെ ഖാൻമാരിൽ പ്രധാനിയാണ് ആമിർ ഖാൻ. ലാൽ സിംഗ് ഛദ്ദയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വൻ പ്രതീക്ഷയോടെ പുറത്തിറക്കിയ ചിത്രത്തന് ബോക്‌സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. സിനിമയുടെ പരാജയത്തെ തുടർന്ന് നിലവിൽ ബോളിവുഡിൽ നിന്ന് വിട്ട് നില്ക്കാൻ ഒരുങ്ങുകയാണ് ആമീർ ഖാൻ.

എന്നാൽ ഇപ്പോഴിതാ താരത്തിന്റെ ഒരു തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മദ്യപാനത്തിന് അിമയായിരുന്ന തന്റെ കാലഘട്ടത്തെക്കുറിച്ചാണ് താരം മനസ്സ് തുറന്നത്. നിലവിൽ മദ്യപാനം നിർത്തിയെങ്കിലും ആ കാലം തനിക്ക് മറക്കാൻ കഴിയുന്നില്ലെന്നാണ് താരത്തിന്റെ വാക്കുകൾ. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

Advertisements
Courtesy: Public Domain

Also Read
നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് ആന്റണി ശരിക്കും പ്രലോഭിപ്പിച്ചു: ആ സിനിമയിൽ തീരെ ചെറിയ വേഷം ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി നളിനി

ഞാൻ ഇടയ്ക്ക് മദ്യപിക്കുമായിരുന്നു. പക്ഷേ ആ ശീലം ഇപ്പോളില്ല. ചിലർ രണ്ട് പെഗ്ഗ് കഴിക്കുന്നതോടെ മതിയാക്കും. പക്ഷെ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല താൻ. വല്ലപ്പോഴൊക്കെയേ താൻ മദ്യപിച്ചിരുന്നുള്ളൂ. എന്നാൽ മദ്യപിക്കാനായി ഇരുന്നാൽ രണ്ട് പെഗ്ഗിലൊന്നും നിർത്തില്ല.

ഒറ്റ ഇരുപ്പിന് ഒരു ബോട്ടിൽ തീർക്കുമായിരുന്നു. അത് ശരിയല്ലെന്ന് തനിക്ക് തോന്നി തുടങ്ങിയിരുന്നു. മദ്യപിച്ച് കഴിച്ചാൽ ആ ലഹരിയിൽ പിന്നീട് കുറ്റബോധം തോന്നുന്ന തരത്തിലുള്ള കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ചെയ്യും.അതുമൂലം ജീവിതത്തിൽ വലുതായി ഒന്നും സംഭവിച്ചില്ലെങ്കിലും സ്വന്തം നിയന്ത്രണത്തിലല്ലാതെ വരുന്ന അവസ്ഥ തനിക്ക് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല എന്നായിരുന്നു ആമിർ ഖാൻ ന്യൂസ് 18നോട് പറഞ്ഞത്.

Also Read
അർഹതയില്ലാത്ത ഒരാളെക്കുറിച്ചാണെങ്കിൽ പോലും കരച്ചിൽ സാധാരണമാക്കുക, തന്റെ കരച്ചിൽ വീഡിയോ പങ്ക് വെച്ച് ബിഗബോസ് താരം ജാസമിൻ എം മൂസ;

സൽമാൻ ഖാൻ ആണ് തന്റെ മദ്യപാനം നിറുത്താൻ സഹാായിച്ചത്. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ഞാൻമദ്യപാനിിയായി മാറിയത്. അതേസമയം ലാൽ സിംഗ് ഛദ്ദയാണ് ആമിർ ഖാന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ടോം ഹാങ്ക്‌സ് നായകനായ ഹോളിവുഡ് ക്ലാസിക് ചിത്രം ഫോസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായിരുന്നു ലാൽ സിംഗ് ഛദ്ദ. കരീന കപൂറായിരുന്നു ചിത്രത്തിലെ നായിക.

Advertisement