അടൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ശൈശവ വിവാഹം പോലീസ് ഇടപെട്ട് തടഞ്ഞു. ഏനാത്ത് കന്നിമല സ്വദേശിയായ 17കാരിയുടെ വിവാഹമാണ് തടഞ്ഞത്. പെണ്‍കുട്ടിയുടെ വിവാഹം മുപ്പത്തഞ്ചുകാരനുമായാണ് നിശ്ചയിച്ചിരുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍, പ്രതിശ്രുത വരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഗുരുവായൂരില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏനാത്ത് എസ്‌ഐ ഗോപകുമാര്‍ വിവാഹം തടയുകയായിരുന്നു. പൂതങ്കര സ്വദേശിയാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരുന്നത്. ഏഴ് മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം നടത്തിയത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.
Advertisements
  
  
Advertisement 
  
        
            








